Saturday, May 11, 2024

Kerala

23 മാസത്തിനു ശേഷം ഇന്ന് ‘പ്രവേശനോത്സവം’; സ്കൂളുകൾ വീണ്ടും പൂർണതോതിൽ തുറക്കുന്നു

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്നുള്ള  23 മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്ന് മുതൽ പൂർണ്ണതോതിൽ ക്ലാസ് തുടങ്ങും. 47 ലക്ഷം വിദ്യാർത്ഥികളാണ് ഇന്ന് സ്കൂളുകളിലേക്കെത്തുന്നത്. യൂണിഫോമും ഹാജറും നിർബന്ധമല്ല. സിബിഎസ്ഇ സ്കൂളുകളും തുറന്ന് പ്രവർത്തിക്കണമെന്നാണ് നിർദ്ദേശം. സ്കൂളുകളിലേക്ക് എത്താൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്കായി ഓൺലൈൻ പഠനം തുടരും. ഒന്ന് മുതൽ 9ആം ക്ലാസ് വരെയുള്ള...

തലശേരിയിൽ സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊന്നു

തലശേരി ന്യൂമാഹിക്കടുത്ത് സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊന്നു. പുന്നോൽ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. ഇയാൾ മത്സ്യത്തൊഴിലാളിയാണ്. കൊലയ്ക്ക് പിന്നിൽ ആർ എസ് എസ് പ്രവർത്തകരാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്. ആക്രമണം തടയാന്‍ ശ്രമിച്ച സഹോദരനും പരുക്കേറ്റു. ഹരിദാസിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ജോലി കഴിഞ്ഞ് പുലര്‍ച്ചെ ഒന്നരയോടെ വീട്ടിലേക്ക് മടങ്ങിവരും വഴിയാണ് ഹരിദാസിന് വെട്ടേല്‍ക്കുന്നത്. രണ്ട്...

‘എകെജി സെന്ററിന് പൂട്ടിടാന്‍ ആ പാര്‍ട്ടിയില്‍ ആരുമില്ലേ’; പരിഹാസവുമായി പി കെ ഫിറോസ്

മലപ്പുറം: സിപിഎമ്മുമായി കൂട്ടുകെട്ടുണ്ടാക്കിയെന്നാരോപിച്ച് കാസര്‍കോട് ബിജെപി പ്രവര്‍ത്തകര്‍ ജി്ല്ലാ ഓഫിസ് താഴിട്ടുപൂട്ടിയ സംഭവത്തില്‍ സിപിഎമ്മിനെ പരിഹസിച്ച് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. സിപിഎമ്മുമായി കൂട്ടുകെട്ടുണ്ടാക്കിയതിന് ബിജെപി ഓഫീസ് ബിജെപി പ്രവര്‍ത്തകര്‍ പൂട്ടി. ബിജെപിയുമായി അവിശുദ്ധ ബന്ധമുണ്ടാക്കിയതിന് എകെജി സെന്ററിന് പൂട്ടിടാന്‍ ആ പാര്‍ട്ടിയില്‍ ആരുമില്ലേയെന്ന് പികെ ഫിറോസ് ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. കുമ്പള പഞ്ചായത്ത്...

കുമ്പള പഞ്ചായത്തിലേത് ബിജെപി-സിപിഎം ആവിശുദ്ധ കൂട്ടുകെട്ടിന്റെ തുടർച്ച: രമേശ് ചെന്നിത്തല

ബിജെപി-സിപിഎം ആവിശുദ്ധ കൂട്ടുകെട്ടിന്റെ തുടർച്ചയാണ് കുമ്പള പഞ്ചായത്തിലെതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കാസർഗോട് ജില്ലയിൽ നിന്ന് പുറത്തു വരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനവ്യാപകമായ ബിജെപി – സിപിഎം ആവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായി കാസർഗോഡ് ജില്ലയിൽ നടത്തുന്ന കച്ചവടത്തിൽ പ്രതിഷേധിച്ച് ബിജെപിയുടെ ജില്ലാ കമ്മിറ്റി ഓഫീസ് ഉപരോധിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ വഷളായിരിക്കുന്നു എന്ന് ചെന്നിത്തല...

നടന്‍ ലുക്മാന്‍ വിവാഹിതനായി, വീഡിയോ

സപ്തമശ്രീ തസ്‌കര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടൻ ലുക്മാൻ അവറാൻ വിവാഹിതനായി. ജുമൈമയാണ് വധു. മലപ്പുറം പന്താവൂരിൽ വെച്ചായിരുന്നു വിവാഹം. മലപ്പുറം ചങ്ങരംകുളം സ്വദേശിയായ ലുക്മാൻ എൻജിനീയറിങ് മേഖലയിൽനിന്നാണ് സിനിമയിലേക്ക് എത്തിയത്. മുഹ്സിൻ പെരാരി സംവിധാനം ചെയ്ത 'കെഎൽ 10 പത്ത്' സിനിമയിലാണ് നടൻ ശ്രദ്ധ നേടിയത്. വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്കോൺ,...

പൊതുരംഗത്തുള്ളവര്‍ പരസ്പരം കാണുന്നതിലും സംസാരിക്കുന്നതിലും അസ്വാഭാവികമായി ഒന്നുമില്ല: കെ.ടി. ജലീല്‍

മലപ്പുറം: പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും താനും കുറ്റിപ്പുറത്തെ വ്യവസായിയുടെ വീട്ടില്‍ രഹസ്യ കൂടിക്കാഴ്ച്ച നടത്തിയെന്ന അഭ്യൂഹത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി കെ.ടി. ജലീല്‍. പൊതുരംഗത്തുള്ളവര്‍ പരസ്പരം കാണുന്നതിലും സംസാരിക്കുന്നതിലും അസ്വാഭാവികമായി ഒന്നുമില്ലെന്ന് ജലീല്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം. ‘രാഷ്ട്രീയ നിലപാടുകള്‍ വേറെ, സൗഹൃദം വേറെ. പൊതു രംഗത്തുള്ളവര്‍ പരസ്പരം കാണുന്നതിലും സംസാരിക്കുന്നതിലും...

ബോംബ് നിർമ്മാണത്തിനിടെ പരിക്കേറ്റ ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ന്റെ കൈപ്പത്തി മുറിച്ചുമാറ്റി

വടകര ചെ​ര​ണ്ട​ത്തൂ​രി​ൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ പ​രി​ക്കേ​റ്റ ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ന്റെ കൈ​പ്പ​ത്തി മു​റി​ച്ചു​മാ​റ്റി. മൂ​ഴി​ക്ക​ൽ മീ​ത്ത​ൽ ഹ​രി​പ്ര​സാ​ദിന്റെ കൈപ്പത്തിയാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. ഇയാളുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നതിനാൽ ഇതുവരെ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല. വ​ട​ക​ര സി.​ഐ കെ.​കെ. ബി​ജു, എ​സ്.​ഐ എം. ​നി​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​നി​യാ​ഴ്ച മൊഴി രേഖപ്പെടുത്താൻ ആശുപത്രിയിലെത്തിയെങ്കിലും സാധിച്ചില്ല. എം.​എം.​സി മെ​ഡി​ക്ക​ൽ...

നഗരസഭ വാര്‍ഡ് വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ; സിപിഎം ലോക്കല്‍കമ്മിറ്റി അംഗത്തെ പുറത്താക്കി

തലശ്ശേരി: തലശ്ശേരി നഗരസഭ  വാര്‍ഡിലെ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ ഇട്ട സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി പുറത്താക്കി. തലശ്ശേരി നഗരസഭയിലെ 43-ാം വാര്‍ഡ് വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് സംഭവം. തലശ്ശേരി ടൌണ്‍ ലോക്കല്‍ കമ്മിറ്റി അംഗമായ പിപി മോഹന്‍ദാസിനെതിരെയാണ് പാര്‍ട്ടി നടപടി എടുത്തത്. മാരിയമ്മ വാര്‍ഡിലെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് വീഡിയോ...

വീണ്ടും രാഷ്ട്രീയ നിയമനം; നഗരസഭാ അധ്യക്ഷൻമാർക്കും പേഴ്സണൽ സ്റ്റാഫിനെ നിയമിക്കാന്‍ അനുമതി

തിരുവനന്തപുരം: വീണ്ടും രാഷ്ട്രീയ നിയമനത്തിന് കളമൊരുങ്ങുന്നു. നഗരസഭാ അധ്യക്ഷൻമാർക്ക് ഇഷ്ടമുള്ളവരെ പേഴ്സണൽ സ്റ്റാഫായി (Personal Staff) നിയമിക്കാൻ സർക്കാർ അനുമതി നൽകി. കരാർ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് നിയമനം. നേരത്തെ എൽഡി ക്ലർക്ക് റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരുന്നത്. മന്ത്രിമാരുടെ പേഴ്സണൽ നിയമനത്തിനെതിരെ ഗവർണ്ണർ നിലപാടെടുത്തിന് പിന്നാലെയാണ് പുതിയ നിയമന നീക്കം. സർക്കാർ ഉത്തരവിന്റെ പകർപ്പ് ഏഷ്യാനെറ്റ്...

ഗവർണറെ പുറത്താക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണം; കേന്ദ്രത്തോട് കേരളത്തിൻ്റെ ശുപാർശ

തിരുവനന്തപുരം: ഗവർണറെ പുറത്താക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് കേന്ദ്രത്തോട് കേരളത്തിൻ്റെ ശുപാർശ. ഭരണഘടനാ ലംഘനം, ചാൻസലർ പദവിയിൽ വീഴ്ച, ക്രിമിനൽ പ്രോസിക്യൂഷൻ നടപടികളിൽ വീഴ്ച ഇവയുണ്ടായാൽ ഗവർണറെ പുറത്താക്കാന്‍  നിയമസഭയ്ക്ക് അനുമതി നൽകണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. പൂഞ്ചി കമ്മീഷൻ റിപ്പോർട്ടിനുള്ള മറുപടിയിലാണ് സർക്കാർ ശുപാർശ. പൂഞ്ചി കമ്മീഷൻ റിപ്പോർട്ടിൽ കേന്ദ്രം വിവിധ സംസ്ഥാനങ്ങളുടെ അഭിപ്രായം...
- Advertisement -spot_img

Latest News

കോളുകളുടെ രീതി മാറുന്നു; വാട്‌സ്ആപ്പില്‍ പുതിയ അപ്‌ഡേറ്റ്

കോടിക്കണക്കിന് ഉപയോക്താക്കളാണ് വാട്‌സ്ആപ്പിന്റെ ഓഡിയോ, വീഡിയോ കോള്‍ ഫീച്ചറുകള്‍ ഉപയോഗിക്കുന്നത്. സ്ഥിരമായി വാട്‌സ്ആപ്പ് കോള്‍ ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്. പുതിയ ഓഡിയോ കോള്‍...
- Advertisement -spot_img