Sunday, April 28, 2024

Kerala

നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു

"കോട്ടയം: നടന്‍ കോട്ടയം പ്രദീപ് (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്ത് വച്ചാണ് മരണം സംഭവിച്ചത്. അറുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടായി ചലച്ചിത്ര രംഗത്ത് സജീവമായിരുന്നു. ഐവി ശശി സംവിധാനം ചെയ്ത 'ഈ നാട് ഇന്നലെ വരെ' എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം ചലച്ചിത്ര രംഗത്ത് എത്തിയത്. ജൂനിയര്‍ അഭിനേതാവായാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം...

തല ചിതറിത്തെറിച്ചത് നവദമ്പതികളുടെ മുന്നില്‍; പരിഭ്രാന്തരായി ആളുകള്‍ ഓടി മാറി; കണ്ണൂരിലെ ബോംബേറിന്റെ പുതിയ വീഡിയോ

തോട്ടട: കണ്ണൂര്‍ തോട്ടടയില്‍ വിവാഹ സംഘത്തിനൊപ്പം എത്തിയവര്‍ നടത്തിയ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിന്റെ പുതിയ ദൃശ്യം പുറത്തുവന്നു. ബോംബ് വീണ് പൊട്ടുന്നതാണ് ദൃശ്യത്തിലുള്ളത്. വധൂവരന്‍മാര്‍ വീട്ടിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പാണ് ബോംബ് പൊട്ടുന്നത്. തല ചിതറിത്തെറിച്ചത് വധൂവരന്‍മാർ അടക്കമുള്ള ആള്‍ക്കൂട്ടത്തിനിടയിലാണ്. വിവാഹ സംഘത്തിലുണ്ടായിരുന്നവര്‍ പരിഭ്രാന്തരായി ഓടുന്നതും വീഡിയോയില്‍ കാണാം. തല പൊട്ടിയെന്നും ചോരയും ഇറച്ചിയും വീണെന്നും ഓടുന്നതിനിടയില്‍...

മതം പറയാന്‍ പണ്ഡിതരുണ്ട്; ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറുടെ പണി ചെയ്താല്‍ മതി: കെപിഎ മജീദ്

കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ്. മതം പറയാന്‍ ഇവിടെ പണ്ഡിതന്മാരുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറുടെ പണി ചെയ്താല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. മത വിശ്വാസമില്ലാത്ത മതാചാരങ്ങള്‍ പാലിക്കാത്ത വ്യക്തി മത നിയമങ്ങളില്‍ അഭിപ്രായം പറയുകയോ ഖുര്‍ആന്‍ വ്യാഖ്യാനിക്കുകയോ ചെയ്യേണ്ട കാര്യമില്ല. ഗവര്‍ണര്‍...

ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ഗവര്‍ണറുടെ പ്രസ്താവന അപകടകരം; പികെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഗവര്‍ണറുടെ പ്രസ്താവന അപകടകരമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഹിജാബ് വിഷയത്തില്‍ ഗവര്‍ണറുടെ പ്രതികരണം ആശങ്കപ്പെടുത്തുന്നു. ഗവര്‍ണര്‍ അംഗീകരിക്കാത്ത വേഷമാണ് പലരും ഇവിടെ ധരിക്കുന്നതെന്ന് ഓര്‍ക്കണം. ഗവര്‍ണര്‍ പദവിയിലിരുന്നുകൊണ്ട് ഹിജാബിനെ തള്ളിക്കളയുന്നതില്‍ വലിയ ഔചിത്യകുറവുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഹിജാബ് വിഷയത്തില്‍ കേരള ഗവര്‍ണര്‍ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. മുസ്ലിം ചരിത്രത്തില്‍ സ്ത്രീകള്‍...

സ്വർണവില താഴേക്ക്, ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് 480 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. കഴിഞ്ഞദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് തിരികെ എത്തിയ സ്വര്‍ണവില വീണ്ടും താഴ്ന്നു. ഇന്ന് 480 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,000ല്‍ താഴെ എത്തി. 36,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 60 രൂപ കുറഞ്ഞു. 4620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ...

മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയും വിവാഹിതരാകുന്നു

കോഴിക്കോട്: ബാലുശേരി എംഎല്‍എ കെ.എം. സച്ചിന്‍ ദേവും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു. വിവാഹ തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം  നന്ദകുമാര്‍ പറഞ്ഞു. ഒരു മാസത്തിന് ശേഷമാവും വിവാഹം. ബാലസംഘം കാലം മുതലുള്ള ഇവരുടെ പരിചയമാണ് വിവാഹത്തിലേക്കെത്തിയത്‌. ബാലസംഘം, എസ്എഫ്‌ഐ പ്രവര്‍ത്തന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു. സച്ചിന്‍ ദേവ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ...

‘ഉപ്പിലിട്ട പൈനാപ്പിളിന് നല്ല എരിവ്, മിനറല്‍ വാട്ടര്‍ കുടിച്ചതോടെ മുഹമ്മദിന്റെ ശ്വാസം പൂര്‍ണമായും നിലച്ചു’: പഴങ്ങളില്‍ ഉപ്പ് പിടിയ്ക്കാന്‍ ഉപയോഗിക്കുന്നത് നേര്‍പ്പിക്കാത്ത അസറ്റിക് ആസിഡ്

കോഴിക്കോട്: ബീച്ചുകളിലെയും വഴിയോരത്തെയും പെട്ടിക്കടകളില്‍ ഇരിക്കുന്ന ഇളം മഞ്ഞ നിറത്തിലുള്ള ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക, കൈതച്ചക്ക തുടങ്ങിയതൊക്കെ ആകര്‍ഷിക്കാത്തവര്‍ കുറവാണ്. എന്നാല്‍ അതിലും കടുത്ത വിഷാംശം അടങ്ങിയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കുണ്ടായ ദാരുണ അനുഭവം ചൂണ്ടിക്കാണിക്കുന്നത്. ബീച്ചിലെത്തി ഉപ്പിലിട്ടത് കഴിച്ച കാസര്‍കോട്ട് സ്വദേശികളായ രണ്ട് കുട്ടികള്‍ക്കാണ് വലിയ രീതിയില്‍ പൊള്ളലേറ്റത്. ഇതിനെ തുടര്‍ന്നുണ്ടായ പരിശോധനയില്‍...

ഉപ്പിലിട്ടതു വിൽക്കുന്ന കടയിൽ നിന്നും വെള്ളമാണെന്നു കരുതി കുടിച്ചത് രാസലായനി; രണ്ടു വിദ്യാർത്ഥികൾക്ക് പൊള്ളലേറ്റു

കോഴിക്കോട്: പഠനയാത്രക്ക് കോഴിക്കോട്ടെത്തിയ രണ്ടു കുട്ടികള്‍ക്ക് രാസവസ്തു കുടിച്ച് പരിക്കേറ്റു. കോഴിക്കോട് വരക്കല്‍ ബീച്ചില്‍ ഉപ്പിലിട്ടതു വില്‍ക്കുന്ന പെട്ടിക്കടയില്‍നിന്നാണ് ഇവര്‍ രാസവസ്തു കുടിച്ചത്. ഉപ്പിലിട്ടതു കഴിച്ച് എരിവു തോന്നിയപ്പോള്‍ അടുത്തുകണ്ട കുപ്പിയില്‍ വെള്ളമാണെന്നു കരുതി കുടിക്കുകയായിരുന്നു. കുടിച്ച കുട്ടിയുടെ വായ പൊള്ളി. ഈ കൂട്ടിയുടെ ഛര്‍ദ്ദില്‍ ദേഹത്തുപറ്റിയ മറ്റൊരുകുട്ടിക്കും പൊള്ളലേറ്റു. കാസര്‍കോട്‌ തൃക്കരിപ്പൂര്‍ ആയട്ടി സ്വദേശികളായ  മുഹമ്മദ്...

ഹിജാബ് നിരോധനം ഭരണഘടനാ ലംഘനം; ജിഫ്രി മുത്തുക്കോയ തങ്ങൾ

ഹിജാബ് നിരോധനം ഭരണഘടനാ ലംഘനമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ. കർണാടക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനിക്കുന്നത് ഇന്ത്യ രാജ്യം അനുവദിച്ച സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ഭരണഘടനാ ലംഘനമാണെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ.സമസ്ത പ്രവാസി സെൽ സംസ്ഥാന നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിജാബ് ഇസ്ലാമിക വസ്ത്രധാരണത്തിന്റെ ഭാഗമാണ്. ഇഷ്ടപ്പെട്ട വസ്ത്രം തെരഞ്ഞെടുക്കാൻ മുസ്‌ലിം സ്ത്രീകൾക്ക്...

‘മുസ്ലീങ്ങളിൽ എത്ര പേർ വധുവിന് മെഹർ കൊടുക്കുന്നുണ്ട്’; ഏക സിവിൽ കോഡ് വിവാഹനിയമങ്ങൾ ഏകീകരിക്കും: ഗവർണർ

തിരുവനന്തപുരം: ഏക സിവിൽകോഡിനെ പിന്തുണച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഏക സിവിൽ കോഡ് ആരുടെയും അവകാശവും സ്വത്വവും ഹനിക്കാനല്ലെന്നും ഗവർണർ പറഞ്ഞു. ഏക സിവിൽ കോഡിലൂടെ വിവാഹനിയമങ്ങൾ ഏകീകരിക്കപ്പെടുമെന്ന് അഭിപ്രായപ്പെട്ട ആരിഫ് മുഹമ്മദ് ഖാൻ മുസ്ലിം വിവാഹങ്ങളിൽ എത്ര പേർ വധുവിന് മെഹർ നൽകുന്നുണ്ടെന്നും ചോദിച്ചു. വിവിധ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കുന്നതായിരുന്നു ഗവർണർ...
- Advertisement -spot_img

Latest News

കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ 2019നേക്കാള്‍ നാലര ശതമാനം പോളിംഗില്‍ കുറവ്

കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ നാലര ശതമാനമാണ് പോളിംഗില്‍ കുറവുണ്ടായത്. പോളിംഗിലെ കുറവ് അനുകൂലമാണെന്നാണ് എല്‍ ഡി എഫ് വിലയിരുത്തല്‍. അതേസമയം യുഡിഎഫും വിജയ...
- Advertisement -spot_img