Kerala

റിസർവ് വനത്തിൽ അനധികൃതമായി വീഡിയോ ചിത്രീകരണം; വ്‌ളോഗർക്കെതിരെ കേസ്

റിസർവ് വനത്തിൽ അനധികൃതമായി വീഡിയോ ചിത്രീകരിച്ച വനിതാ വ്ലോഗർക്കെതിരെ കർശന നടപടിക്കൊരുങ്ങുകയാണ് വനംവകുപ്പ്. സൈബർ സെല്ലിന്‍റെ സഹായത്തോടെ അമല അനുവിനെ അറസ്റ്റ് ചെയ്യാനാണ് നീക്കം. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും അമല ഹാജരാകാത്തതിനെ തുടർന്നാണ് നടപടി. അന്വേഷണ ഉദ്യോഗസ്ഥൻ പുനലൂർ ഫോറസ്റ്റ് കോടതിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിച്ചു. മാമ്പഴത്തറ റിസർവ് വനത്തിൽ ഹെലിക്യാം ഉപയോഗിച്ച് ദൃശ്യങ്ങൾ...

കണ്ണൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ്

കണ്ണൂർ: പയ്യന്നൂരിൽ ആർഎസ്എസ് ഓഫീസിന് നേരെ ബോംബേറുണ്ടായി. ചൊവ്വാഴ്ച പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. ആക്രമണത്തിൽ കെട്ടിടത്തിന്‍റെ മുൻവശത്തെ ജനൽ ചില്ലുകൾക്ക് കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ ആളപായമില്ല. സംഭവത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. വൻ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ബഫര്‍ സോണിൽ മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ

തിരുവനന്തപുരം: വനാതിർത്തിക്ക് പുറത്തുള്ള ഒരു കിലോമീറ്റർ വനമേഖലയെ സംരക്ഷിത മേഖലയാക്കാനുള്ള 2019 ലെ മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. ബഫർ സോൺ നടപ്പാക്കാനുള്ള ഉത്തരവിന് ശേഷം സുപ്രീം കോടതി വിധിയെ എതിർക്കുന്നതിലെ ഇരട്ടത്താപ്പിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നടപടി. നിയമസഭയിൽ പ്രതിപക്ഷം വിഷയം ഉന്നയിച്ചപ്പോഴാണ് എ കെ ശശീന്ദ്രൻ...

ഇക്കുറി ഓണം ബംപർ 25 കോടി; ശുപാർശ അംഗീകരിച്ച് സർക്കാർ

തിരുവനന്തപുരം: ഈ വർഷത്തെ ഓണം ബംപർ 25 കോടി രൂപയാണ്. ലോട്ടറി ഡയറക്ടറേറ്റിന്‍റെ ശുപാർശ അംഗീകരിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ചരിത്രത്തിലാദ്യമായാണ് ലോട്ടറി വകുപ്പ് 12 കോടിക്ക് മുകളിലുള്ള സമ്മാനങ്ങൾ പരിഗണിക്കുന്നത്. സമ്മാനത്തുകയായ 25, 28, 50 കോടി രൂപയുടെ ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് ധനവകുപ്പിന് ശുപാർശ ചെയ്തത്. ഇതിൽ 25 കോടി രൂപയുടെ...

സജി ചെറിയാന്‍ എംഎല്‍എക്കെതിരെ അന്വേഷണം തുടങ്ങി

കീഴ്‌വായ്പൂര്‍: ഭരണഘടനയെ അവഹേളിക്കുന്ന പരാമർശം നടത്തിയ സജി ചെറിയാൻ എംഎൽഎയ്ക്കെതിരെ കീഴ്‌വായ്പൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കേസിലെ പരാതിക്കാരനായ അഭിഭാഷകന്‍റെ മൊഴി തിരുവല്ല ഡിവൈ.എസ്.പി രേഖപ്പെടുത്തി. കേസ് രജിസ്റ്റർ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് സജി ചെറിയാനെതിരായ പരാതിയിൽ പൊലീസ് നടപടി ആരംഭിച്ചത്. 600/2022 എന്ന നമ്പറിൽ കീഴ്‌വായ്പൂര്‍ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും...

ബാഗിൽ എന്താ ? ബോംബ് ഒന്നുമില്ല! ചോദ്യവും ഉത്തരവും കഴിഞ്ഞയുടൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ പൊലീസിന് കൈമാറി, വിമാനവും വൈകി

തിരുവനന്തപുരം: വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ ബാഗിൽ എന്താണുള്ളതെന്ന് ചോദിച്ച സുരക്ഷാ ഉദ്യോഗസ്ഥനോട് അരിശം മൂത്ത് ബാഗിൽ ബോംബ് ഒന്നുമില്ലെന്ന് മറുപടി പറഞ്ഞയാളെ സി.ഐ.എസ്.എഫ് പിടികൂടി പൊലീസിന് കൈമാറി. വെഞ്ഞാറമൂട് സ്വദേശി പ്രദീപ് പ്രസന്നനെയാണ് വലിയതുറ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകിട്ട് 6.45ഓടെ അന്താരാഷ്ട്ര ടെർമിനലിലായിരുന്നു സംഭവം. 8.30നുള്ള എയർ ഇന്ത്യ വിമാനത്തിൽ മുംബയിലേക്ക് പോകാനെത്തിയതായിരുന്നു പ്രദീപ്. ചെക്ക്...

കൊവിഡ് വാക്സിൻ എടുത്ത ഏഴാം ക്ലാസ് വിദ്യാർത്ഥിനി പിറ്റേദിവസം മരണപ്പെട്ടു, ഹൃദയാഘാതമല്ല കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

കോട്ടയം: കൊവിഡ് വാക്സിൻ എടുത്ത ശേഷം വീട്ടിലെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഛർദ്ദിയും പനിയും ബാധിച്ച് മരിച്ച സംഭവത്തിൽ ഹൃദയാഘാതമല്ല മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കുമാരനല്ലൂർ എസ്.എച്ച് മൗണ്ട് പുത്തൻപറമ്പിൽ അനിൽകുമാർ അജിത ദമ്പതികളുടെ മകൾ ദേവി അനിൽകുമാർ (12) ആണ് മരിച്ചത്. ഹൃദയഭിത്തികളിൽ രക്തസ്രാവമുണ്ടായിരുന്നു. വാക്സിന്റെ അലർജി കാണാൻ സാധിച്ചില്ല. പതോളജി,...

ഭൂമി ഇടപാട് കേസ്; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്

ന്യൂഡല്‍ഹി: സീറോ മലബാർ സഭാ ഭൂമിയിടപാടിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ക്ലീൻ ചിറ്റ് നൽകി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഇടപാടുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സംസ്ഥാന സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വായ്പ തിരിച്ചടയ്ക്കാൻ സഭ വിറ്റ ഭൂമിക്ക് സെന്‍റിന് 9 ലക്ഷം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ...

മഅദനിയുടെ കൂടെ പിണറായി വിജയന് വേദി പങ്കിടാമെങ്കിൽ വി ഡി സതീശൻ ആർ എസ് എസിന്റെ വേദി പങ്കിട്ടതിൽ തെറ്റില്ല; പിന്തുണയുമായി ഹരീഷ് പേരടി

ആർ എസ് എസ് വേദി പങ്കിട്ട പ്രതിപക്ഷ നേതാവ് വി ഡി സതീശന് പിന്തുണയുമായി നടൻ ഹരീഷ് പേരടി. മഅദനിയുടെ കൂടെ പിണറായി വിജയന് വേദി പങ്കിടാമെങ്കിൽ വി ഡി സതീശൻ ആർ എസ് എസിന്റെ വേദി പങ്കിട്ടതിൽ തെറ്റില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് പേരിടി നിലപാട് വ്യക്തമാക്കിയത്. തനിക്ക് ആർ എസ്...

“ഒരു സ്ത്രീയെ പ്രണയിച്ചതിന് എന്നെ ഭരണകൂടവും പോലീസും വേട്ടയാടുന്നു”

പൊലീസും ഭരണകൂടവും തന്നെ വേട്ടയാടുകയാണെന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ ആരോപിച്ചു. നടി മഞ്ജുവാര്യരോട് വിവാഹാഭ്യർത്ഥന നടത്തുകയും നിരന്തരം ശല്യം ചെയ്യുകയും ചെയ്ത കേസിൽ രണ്ട് മാസം മുമ്പാണ് സനൽ കുമാർ അറസ്റ്റിലായത്. രണ്ട് വര്‍ഷമായി കേരളത്തിലെ ഒരു മാഫിയയ്ക്കെതിരെയും അത് പോലീസിലും ഭരണത്തിലും ജുഡീഷ്യറിയിലും വരെ നുഴഞ്ഞുകയറുന്നതിനെതിരെയും താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ആ...
- Advertisement -spot_img

Latest News

പ്രവര്‍ത്തകര്‍ പരിധിവിടുന്നത് ശരിയല്ല; ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സടക്കം വികൃതമാക്കിയത് സങ്കടകരം: ടി സിദ്ദിഖ്

തിരുവനന്തപുരം: നേതാക്കന്മാരെ അപമാനിക്കുന്നത് കോണ്‍ഗ്രസ് സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും അതില്‍ അമര്‍ഷവും വേദനയും ഉണ്ടെന്നും ടി സിദ്ദിഖ്. പ്രവര്‍ത്തകര്‍ പരിധിവിടുന്നത് ശരിയല്ല. ഉമ്മന്‍ചാണ്ടിയുടെ അടക്കം ഫ്‌ളക്‌സ് വികൃതമാക്കിയത്...
- Advertisement -spot_img