പാലക്കാട്: നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയ കേസിൽ ഇടനിലക്കാരൻ ഷാജ് കിരണിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തും. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അടുത്ത ബുധനാഴ്ച മൊഴി രേഖപ്പെടുത്തുക. ഷാജ് കിരണിന്റെ സുഹൃത്ത് ഇബ്രാഹിമിന്‍റെ രഹസ്യമൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. സ്വപ്ന പുറത്തുവിട്ട ശബ്ദരേഖയിൽ ഇബ്രാഹിമിന്‍റെ...
മലപ്പുറം: പറക്കുമ്പോൾ ഉറങ്ങാൻ കഴിയുന്ന 'വിഐപി' പക്ഷി കഴിഞ്ഞ ദിവസം മഞ്ചേരിയിലെത്തിയതായി റിപ്പോർട്ട്. അപൂർവമായി കരയിൽ എത്തുന്ന ദേശാടനപക്ഷിയായ സ്റ്റൂയി ടെർൻ(കടല്‍ ആള) കഴിഞ്ഞ ദിവസമാണ് മഞ്ചേരി ചെറുകുളത്തെ വലിയ പാറക്കുന്നിൽ എത്തിയത്. പ്രശസ്ത പക്ഷിനിരീക്ഷകനും വന്യജീവി ഫോട്ടോഗ്രാഫറുമായ ശബരി ജാനകി ഇതിന്റെ ചിത്രങ്ങൾ പകർത്തി. "നല്ല മഴയിൽ ചിറകുകൾ നനഞ്ഞതിനാൽ പക്ഷി പാറയിൽ...
കോട്ടയം: കോട്ടയത്ത് സബ്ജയിലിൽ നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ടു. യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി പൊലീസ് സ്റ്റേഷന് മുന്നിലിട്ട കേസിലെ അഞ്ചാം പ്രതിയായ ബിനുമോൻ ആണ് ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. പലക ചാരി മതിൽ കയറി കേബിളിലൂടെ താഴേക്ക് ഇറങ്ങിയാണ് രക്ഷപ്പെട്ടതെന്നാണ് നിഗമനം. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
പാലക്കാട് : പാലക്കാട് ധോണിയിൽ കാട്ടാനയെ തുരത്താൻ കുങ്കി ആനയെ എത്തിച്ചു. വയനാട്ടിൽ നിന്നാണ് ആനയെ കൊണ്ടുവന്നത്. കാട്ടാനയെ തുരത്താനുള്ള നടപടികൾ രാത്രി 9 മണിയോടെ ആരംഭിക്കും. ആനയെ ഏത് വഴിക്കാണ് കാട്ടിലേക്ക് കൊണ്ടുപോകേണ്ടതെന്നും എത്ര ദൂരം വനത്തിനുള്ളിലേക്ക് കൊണ്ടുപോകണമെന്നും വിശദമായ പദ്ധതി തയ്യാറാക്കിയ ശേഷം ശനിയാഴ്ച രാവിലെ 11 മണിയോടെ ദൗത്യം ആരംഭിക്കാനാണ്...
തിരുവനന്തപുരം: ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി ഭൂരഹിതർക്ക് വീട് നിർമ്മിക്കാൻ ഭൂമി കണ്ടെത്തുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച 'മനസോടിത്തിരി മണ്ണ്' ക്യാമ്പയിനിലൂടെ ലഭ്യമായ ഭൂമിയുടെ വിനിയോഗം സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറത്തിറക്കി.ഭൂമിയുടെ യോഗ്യതാനിര്‍ണയം, അനുയോജ്യത, രജിസ്ട്രേഷൻ വ്യവസ്ഥകള്‍, ഭൂമി നല്‍കുന്നതിനുള്ള നടപടികള്‍, ഭൂമി നിരാകരിക്കല്‍ തുടങ്ങിയ കാര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചാണ് മാർഗ്ഗനിർദ്ദേശങ്ങൾ. ക്യാമ്പയിന്‍റെ വിജയത്തിനായി എല്ലാവരും ഒരുമിച്ച്...
മൂവാറ്റുപുഴ: ഉന്നതരുടെ പേരിലടക്കം വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പണം തട്ടുന്ന സംഭവങ്ങൾ വർധിച്ചു വരികയാണ്. കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കലിന്‍റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി എഴുപതോളം പേരിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചു. സൈബർ സെല്ലിലും ഫെയ്സ്ബുക്കിന്‍റെ ഔദ്യോഗിക സംവിധാനത്തിലും പരാതി നൽകിയെങ്കിലും സുഹൃത്തുക്കൾക്ക് വീണ്ടും പണം ആവശ്യപ്പെട്ട് സന്ദേശം...
തിരുവനന്തപുരം : വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് ജൂലൈ 10 രാത്രി 11.30 വരെ 3 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നവജ്യോത്...
റായ്പൂര്‍: ഛത്തീസ്ഗഡിലെ ഉരുൾപൊട്ടലിലെ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് മലയാളി ജവാൻ മരണപ്പെട്ടു.സിആർപിഎഫ് കമാൻഡോയായ കൊല്ലം ശൂരനാട് സ്വദേശി സൂരജ് ആണ് മരിച്ചത്. നക്സൽ ബാധിത പ്രദേശത്ത് ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച രാവിലെ 7.30 ഓടെ തുമൽ വാഗു നദിയുടെ പോഷകനദിയായ വെന്താവാഗു നദിയിലാണ് അപകടമുണ്ടായത്.
സുഖ്മാ-ബീജാപ്പൂര്‍ ജില്ലകളുടെ അതിര്‍ത്തിയിലാണ് അപകടം ഉണ്ടായത്. തിരച്ചിലിനൊടുവിൽ...
പാലക്കാട്: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഷാജ് കിരണിന്റെ സുഹൃത്ത് ഇബ്രാഹിം രഹസ്യമൊഴി നൽകി. പാലക്കാട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണ സംഘത്തിന്‍റെ നോട്ടീസ് പ്രകാരം ഇബ്രാഹിം പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി നൽകിയത്.
ഇബ്രാഹിം ഷാജ് കിരണിനൊപ്പമാണ് കോടതിയിലെത്തിയത്. സ്വപ്നയുമായി...
മഞ്ചേശ്വരം.മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വോർക്കാടി ധർമ്മ നഗറിൽ ഒന്നര കോടിരൂപാ ചിലവിൽ നിർമിച്ച വനിതാ ഹോസ്റ്റൽ ഒക്ടോബർ 28 ന് നാടിന് സമർപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത്...