Friday, May 17, 2024

Kerala

ഫയല്‍ വൈകിപ്പിച്ചാലും മോശമായി പെരുമാറിയാലും ‘പണികിട്ടും’; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് പുതിയ മാനദണ്ഡം

തിരുവനന്തപുരം: ജനങ്ങളോട് മോശമായി പെരുമാറിയാലും ഫയലുകള്‍ വൈകിപ്പിച്ചാലും സ്ഥാനക്കയറ്റം തടയാവുന്ന രീതിയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത വിലയിരുത്തുന്ന രീതിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ പെരുമാറ്റം സര്‍വീസ് റൂളിന്റെ ഭാഗമാക്കും. ഭരണപരിഷ്‌കാര കമ്മീഷന്റെ ശുപാര്‍ശ അംഗീകരിച്ച സര്‍ക്കാര്‍, പുതിയ വ്യവസ്ഥകള്‍ അടങ്ങുന്ന സര്‍ക്കുലര്‍ പുറത്തിറക്കി. ഫയല്‍ താമസിപ്പിക്കുക, മോശമായി പെരുമാറുക, ജോലി സമയത്ത്...

വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം; വീട്ടിലെ കിടപ്പുമുറിയിൽ ഇരുപതുകാരി തൂങ്ങി മരിച്ചനിലയിൽ

കൊല്ലം∙ ചടയമംഗലത്ത് ഇരുപതുകാരിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഒരു വർഷം മുൻപ് വിവാഹിതയായ അക്കോണം സ്വദേശിനി ബിസ്മി ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലായിരുന്നു. ബിസ്മിയും ഭർത്താവ് ആലിഫ്ഖാനും ബിസ്മിയുടെ വീട്ടിലായിരുന്നു താമസം. പോരേടത്ത് ഹോട്ടൽ നടത്തുകയാണ് ആലിഫ്ഖാൻ.പുനലൂർ ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം ചെയ്തു. ചടയമംഗലം...

തുടർച്ചയായ ഇടിവിന് ശേഷം സ്വർണ വിലയിൽ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്ന് വർധന (Todays Gold Rate). കഴിഞ്ഞ ദിവസങ്ങളിൽ താഴോട്ടു പോയ ശേഷമാണ് സ്വർണ്ണ വില ഇന്ന് കൂടിയത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്നത്തെ വർധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 4745 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 37960 രൂപയാണ് വില. 18 കാരറ്റ്...

‘പുട്ട് ബന്ധങ്ങള്‍ തകര്‍ക്കും, എനിക്ക് ഇഷ്ടമല്ല’; വൈറലായി മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസ്

പുട്ടിനെക്കുറിച്ച് മലയാളികള്‍ പാട്ടുവരെ ഇറക്കിയിട്ടുണ്ടെങ്കിലും പുട്ട് ബന്ധങ്ങളെ തകര്‍ക്കുന്നതാണെന്ന അഭിപ്രായം ആദ്യമായിരിക്കും. പരീക്ഷ ഉത്തരക്കടലാസിലാണ് മൂന്നാം ക്ലാസുകാരന്റെ പുട്ട് ഉപന്യാസം. പുട്ട് തനിക്ക് ഇഷ്ടമില്ലാത്ത ഭക്ഷണമാണെന്നും ബന്ധം തകര്‍ക്കാന്‍ കാരണമാകുമെന്നും മൂന്നാം ക്ലാസുകാരന്‍ അഭിപ്രായപ്പെട്ടു. ഉത്തരക്കടലാസ് സോഷ്യല്‍മീഡിയയില്‍ വൈറലായി. മലയാളിയുടെ പ്രഭാതഭക്ഷണമായ പുട്ട് ബന്ധങ്ങള്‍ തന്നെ ഇല്ലാതാക്കിയേക്കാമെന്നാണ് കോഴിക്കോട് മുക്കം സ്വദേശിയും ബെംഗളൂരുവില്‍ പഠിക്കുന്നതതുമായ...

വടക്കേക്കര ജുമാ മസ്ജിദിനു നേരെ ആക്രമണശ്രമം: പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

വടക്കേക്കര∙ വടക്കേക്കര ജുമാ മസ്ജിദിനു നേരെ ആക്രമണശ്രമം നടത്തിയ കേസിൽ കളമശേരി എആർ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥൻ തുരുത്തിപ്പുറം പൂമാലിൽ സിമിൽ റാം (38) അറസ്റ്റിൽ. മദ്യപിച്ച് എത്തിയാണു പ്രശ്നമുണ്ടാക്കിയതെന്നു പൊലീസ് പറഞ്ഞു. 13ന് രാത്രി 10.30നാണു സംഭവം. ജുമാമസ്ജിദിനു മുന്നിൽ എത്തിയ ഇയാൾ ഗേറ്റ് തകർക്കാൻ ശ്രമിക്കുകയും ഖത്തീബിനെയും മദ്രസയിലെ വിദ്യാർഥികളെയും അസഭ്യം...

യതീഷ് ചന്ദ്രയുടെ ഏത്തമിടീക്കല്‍ തെറ്റ്, പൊറുക്കണം; ക്ഷമാപണവുമായി പൊലീസ്

കണ്ണൂര്‍: കൊവിഡ് നിയന്ത്രിക്കാനുള്ള ലോക്ക് ഡൗണിനിടെ നിയന്ത്രണങ്ങള്‍ തെറ്റിച്ചവരെ ഏത്തമിടിച്ചാ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ നടപടി തെറ്റായിരുന്നെന്നും പൊറുക്കണമെന്നും പൊലീസ്. മനുഷ്യാവകാശ കമ്മീഷനോടാണ് പൊലീസിന്റെ ക്ഷമാപണം. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ കണ്ണൂര്‍ മുന്‍ എസ്പി യതീഷ് ചന്ദ്ര ഏത്തമിടീച്ച മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ്...

നന്മയുള്ള കള്ളന്‍! ‘നാല് പവന്റെ മാലയും അര പവന്‍ മോതിരവും 67,500 രൂപയും ഇതാ’: മോഷണ മുതല്‍ തിരിച്ചുകൊടുത്തു

മലപ്പുറം: മോഷ്ടിച്ച സ്വര്‍ണ്ണവും പണവും തിരിച്ചേല്‍പ്പിച്ച് നന്മയുള്ള ഒരു കള്ളന്‍. മലപ്പുറം ഒലിപ്രം കടവിന് സമീപം ഹാജിയാര്‍ വളവില്‍ 20 ദിവസം മുമ്പ് മോഷണം നടന്ന വീട്ടിലാണ് കൗതുക സംഭവങ്ങള്‍ അരങ്ങേറിയത്. പട്ടാപ്പകല്‍ മോഷണം പോയ സ്വര്‍ണാഭരണവും പണവുമാണ് കവര്‍ച്ച നടന്ന വീട്ടിലെ ഉടമയുടെ കിടപ്പുമുറിയില്‍ നിന്നും തിങ്കളാഴ്ച രാത്രിയോടെ ലഭിച്ചത്. കഴിഞ്ഞമാസം 21നാണ് തെഞ്ചീരി...

ഹിജാബ് വിധി കേരളത്തിലും നടപ്പിലാക്കണം, ഇല്ലെങ്കിൽ പ്രത്യക്ഷ സമരമെന്ന് വിശ്വഹിന്ദു പരിഷത്ത്

കൊച്ചി: ഹിജാബ് മതാചാരങ്ങളിൽ നിർബന്ധമായ ഒന്നല്ലെന്ന കർണാടക ഹൈക്കോടതി വിധിയെ സ്വാ​ഗതം ചെയ്ത് വിശ്വഹിന്ദു പരിഷത്ത്. ഈ വിധി കേരളത്തിലും നടപ്പിലാക്കാൻ പിണറായി വിജയൻ സർക്കാർ തയാറാവണമെന്നും അല്ലാത്ത പക്ഷം അതിനായുള്ള നിയമനടപടികൾക്കും പ്രത്യക്ഷ സമര പരിപാടികൾക്കും നേതൃത്വം നൽകുമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രസ്താവനയിൽ പറഞ്ഞു. മതത്തിന്റെ പേരു പറഞ്ഞ്  ഭരണഘടനയ്ക്കും മുകളിൽ സ്വാതന്ത്ര്യം നേടാൻ വിദ്യാർഥികളെ...

കനത്ത മഴ വരുന്നു ;രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ബംഗാൾ ഉൾകടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

കൊല്ലം: സംസ്ഥാനത്ത രണ്ട് ജില്ലകളില്‍ (Two Districts) യെല്ലോ അലേര്‍ട്ട് (Yellow Alert) പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ  കേരളത്തിൽ  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലെ  ഒറ്റപ്പെട്ടയിടങ്ങളിൽ  ഇടിയോടുകൂടിയ  മഴയ്ക്കും മണിക്കൂറിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും  സാധ്യതയുണ്ടെന്ന്...

വിലക്കയറ്റം രൂക്ഷം; ഉപഭോക്തൃവില സൂചിക എട്ട് മാസത്തെ ഉയർന്ന നിലയിൽ

കൊച്ചി: രാജ്യത്ത് അവശ്യ വസ്തുക്കളുടെ വില കുത്തനെ ഉയരുന്നതോടെ ഉപഭോക്തൃവില സൂചിക എട്ട് മാസത്തെ ഉയർന്ന നിലയിലെത്തി. എണ്ണവില ഇനിയും ഉയ‌ർന്നാൽ വിലക്കയറ്റം ഇതിലും രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. ഉപഭോക്തൃവില സൂചിക ആറ് ശതമാനത്തിനു മുകളിലാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. അതായത് വിലക്കയറ്റത്തിന് കുറവൊന്നുമില്ല. നിലവില്‍ 8 മാസത്തിലെ ഉയരത്തിലാണ്. വിളവെടുപ്പ് തുടങ്ങുന്നതോടെ പച്ചക്കറി വില കുറഞ്ഞേക്കുമെങ്കിലും ധാന്യങ്ങളുടെ...
- Advertisement -spot_img

Latest News

‘400-ൽ അധികം നേടുമെന്ന് പറഞ്ഞത് ജനങ്ങൾ; ജയിക്കുമെന്നോ തോൽക്കുമെന്നോ ഞാൻ അവകാശപ്പെട്ടിട്ടില്ല’- മോദി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ 400-ൽ അധികം സീറ്റ് നേടുമെന്ന ബിജെപിയുടെ അവകാശവാദത്തിൽനിന്ന് പിന്നാക്കം പോയി പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പിൽ ജയിക്കുമെന്നോ തോൽക്കുമെന്നോ താൻ ഒരിക്കലും അവകാശവാദം...
- Advertisement -spot_img