കൽപ്പറ്റ: വയനാട്ടിൽ കൽപ്പറ്റ ബൈപ്പാസ് റോഡ് നിർമാണം പൂർത്തിയാക്കാത്ത ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ആണ് നടപടിക്ക് നിർദ്ദേശം നൽകിയത്. കെ.ആർ.എഫ്.ബി അസി. എഞ്ചിനീയർ, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരെ ആണ് സസ്പെൻഡ് ചെയ്തത്. കെ.ആർ.എഫ്.ബി പ്രോജക്ട് ഡയറക്ടറോടും എക്സിക്യൂട്ടീവ് എൻജിനീയറോടും വിശദീകരണം തേടാനും തീരുമാനമായി.
തകർന്ന റോഡിന്‍റെ...
മലപ്പുറം: പെരിന്തൽമണ്ണയ്ക്കടുത്ത് പട്ടിക്കാട് ചികിത്സയ്ക്കെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ. ചുങ്കത്തിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ഡോക്ടർ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. പ്രതിയായ ഡോ.ഷെരീഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഈ മാസം 2ന്, ഉയർന്ന രക്തസമ്മർദ്ദത്തിന് ചികിത്സയ്ക്കെത്തിയ യുവതിയോട്, മുമ്പത്തെ മൂത്രാശയ അണുബാധയെക്കുറിച്ച് ഡോക്ടർ ചോദിക്കുകയും പരിശോധനയ്ക്കെന്ന വ്യാജേന രഹസ്യഭാഗങ്ങളിൽ സ്പർശിച്ചെന്നും ബലം...
തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണ സംഘം സിഡാക്കിന് കൈമാറി. പ്രതികൾ വാഹനത്തിൽ വരുന്നതിന്‍റെയും ആക്രമണത്തിന്റെയും ദൃശ്യങ്ങൾ ആണ് സിഡാക്കിന് കൈമാറിയത്. ശാസ്ത്രീയ പരിശോധനയിലൂടെ വാഹനത്തിന്‍റെ നമ്പർ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആക്രമണം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ച് പൊലീസിന് ഒരു സൂചനയും ലഭിച്ചിട്ടില്ല.
സിസിടിവി, മൊബൈൽ ടവർ എന്നിവ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം....
അബുദാബി: ഉയർന്ന വിമാന ടിക്കറ്റ് നിരക്കു കാരണം നാട്ടിലേക്ക് പോകാൻ കഴിയാത്ത പ്രവാസികൾക്കായി നോർക്കയുടെയോ ലോക കേരള സഭയുടെയോ നേതൃത്വത്തിൽ കുറഞ്ഞ നിരക്കിൽ ചാർട്ടേഡ് വിമാനം ഏർപ്പെടുത്തണമെന്ന് വിവിധ സംഘടനാ ഭാരവാഹികൾ ആവശ്യപ്പെട്ടു.
പ്രവാസികൾക്കായി പല കാര്യങ്ങളും ചെയ്യാൻ കഴിഞ്ഞുവെന്ന് ലോക കേരള സഭയിൽ പ്രസംഗിച്ചവർ പ്രധാന യാത്രാ പ്രശ്നത്തോട് കണ്ണടയ്ക്കുകയാണ്. ചാർട്ടേഡ് വിമാനങ്ങൾ പറത്തി...
തിരുവനന്തപുരം: പൃഥ്വിരാജിന്‍റെ കടുവ എന്ന ചിത്രത്തിനെതിരെ സംസ്ഥാന വികലാംഗ കമ്മീഷൻ രംഗത്തെത്തി. ഷാജി കൈലാസ്, സുപ്രിയ മേനോൻ, ലിസ്റ്റിന്‍ സ്റ്റീഫൻ എന്നിവർക്കാണ് കമ്മിഷൻ നോട്ടീസ് അയച്ചിരിക്കുന്നത്. കടുവയിലെ ഡയലോഗില്‍ പ്രതികരണവുമായി ഡോക്ടര്‍ ഫാത്തിമ അസ്‌ലയും രംഗത്തെത്തിയിരുന്നു. മാതാപിതാക്കളുടെ പാപഫലമാണ് വൈകല്യമെന്നായിരുന്നു പരാമര്‍ശം. ഈ ഡയലോഗ് കേട്ട് തനിക്ക് സങ്കടമുണ്ടെന്നും അമ്മയോ അപ്പയോ മാതാപിതാക്കളോ ഇത്തരം...
പെരുന്നാളിനോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വിശ്വാസികൾക്ക് ആശംസകൾ നേർന്നു. ത്യാഗമാണ് മാനവികതയുടെ ഏറ്റവും ശ്രേഷ്ഠമായ ആവിഷ്കാരമെന്ന് നമ്മെ ഓർമിപ്പിക്കുന്ന ദിവസമാണ് ഈദുൽ ഫിത്തർ. സമ്പന്നവും നീതിയുക്തവുമായ ഒരു നാളെക്കായി ഒരുമിച്ച് നിൽക്കാൻ ഈ ഉത്സവം നമ്മെ പ്രചോദിപ്പിക്കട്ടെ," മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ബലിപെരുന്നാൾ ആശംസ:മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്കാരം ത്യാഗമാണെന്ന് ഓർമിപ്പിക്കുന്ന ദിനമാണ് ബലി...
കോഴിക്കോട്: ചാത്തമംഗലം എൻ.ഐ.ടിയിലെ യു.ജി.സി നെറ്റ് പരീക്ഷ സെർവറിലെ സാങ്കേതിക തകരാർ മൂലം മുടങ്ങി. ഇന്ന് രാവിലെ നടത്താനിരുന്ന പരീക്ഷയാണ് മുടങ്ങിയത്. സെർവറിലെ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. തുടർന്ന് പരീക്ഷാ കേന്ദ്രമായ എൻഐടിക്ക് മുന്നിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു.
യുജിസി നെറ്റ് പരീക്ഷ ഇന്ന് രാവിലെ 9 മണിക്ക് ആരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഉച്ചയ്ക്ക് 12...
വി ഡി സതീശൻ ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്ന ചിത്രം പങ്കുവച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സദാനന്ദൻ മാസ്റ്റർ. ചിത്രങ്ങൾ ഫേസ്ബുക്കിലാണ് ഷെയർ ചെയ്തത്. 2013 മാർച്ച് 24ന് ഭാരതീയ വിചാരകേന്ദ്രം പരിപാടിയില്‍ പങ്കെടുക്കുന്നതാണ് ചിത്രം. സതീശന്‍ ഇപ്പോള്‍ ആര്‍ക്ക് വേണ്ടി വേഷം കെട്ടുന്നുവെന്നും സദാനന്ദന്‍ മാസ്റ്റര്‍ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ചോദിച്ചു.
അന്ന് എം.എൽ.എ മാത്രമായിരുന്ന...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിജയ് ബാബുവിന്‍റെയും പോക്സോ കേസിലെ പ്രതി ശ്രീജിത്ത് രവിയുടെയും കാര്യത്തിൽ കരുതലോടെ നടപടിയെടുക്കാൻ ഒരുങ്ങുകയാണ് അമ്മ. ഇരുവരുടെയും കേസുമായി ബന്ധപ്പെട്ട് ശക്തമായ നടപടി വേണമെന്ന് എഎംഎംഎ അംഗങ്ങൾ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഈ വിഷയങ്ങൾ അടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ചർച്ചയായേക്കും. അതുവരെ കേസിനോട് കരുതലോടെ പ്രതികരിക്കാൻ അമ്മ പ്രസിഡന്‍റ്...
ന്യൂ ഡൽഹി: ഹൈദരാബാദിൽ ചേർന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് 'മിഷൻ ദക്ഷിണേന്ത്യ 2022' പ്രഖ്യാപിച്ചത്. തെലങ്കാനയും തമിഴ്നാടുമാണ് ബി.ജെ.പിയുടെ ആദ്യ ലക്ഷം. ഈ മേഖലകളിൽ പ്രധാന പ്രതിപക്ഷ പാർട്ടിയായി ഉയർന്നുവന്ന് അധികാരം പിടിച്ചെടുക്കാനാണ് ബിജെപിയുടെ പദ്ധതി.
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പദ്ധതികളും ബിജെപി തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും നിലം തൊടാൻ...