Saturday, November 1, 2025

Kerala

പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആർഎസ്എസുമായി ബന്ധമുണ്ടെന്ന് എം വി ജയരാജന്‍

കണ്ണൂര്‍: പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആർഎസ്എസുമായി ബന്ധമുണ്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. പറവൂരിൽ വിജയിക്കാൻ കോൺഗ്രസ് നേതാവ് വി.ഡി സതീശൻ ആര്‍എസ്എസ് പ്രചാരകരുടെയും നേതാക്കളുടെയും തിണ്ണകള്‍ തോറും കയറിയിറങ്ങിയെന്ന് എം.വി ജയരാജൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് വന്നാൽ ആർ.എസ്.എസാണ് പ്രിയങ്കരമെന്നും തിരഞ്ഞെടുപ്പിന് ശേഷം തൊട്ടുകൂടായ്മയെന്നും എം.വി ജയരാജൻ...

പ്ലസ് വൺ ഹയർസെക്കൻഡറി കോഴ്സുകൾക്ക് ജൂലൈ 11 മുതൽ 18 വരെ അപേക്ഷിക്കാം

കേരളത്തിലെ പ്ലസ് വൺ ഹയർസെക്കൻഡറി കോഴ്സുകൾക്ക് ജൂലൈ 11 മുതൽ 18 വരെ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കാം. രണ്ടു വർഷമാണ് കോഴ്സിന്‍റെ ദൈർഘ്യം. ആകെ ആറു വിഷയങ്ങളാണ് പഠിക്കാനുള്ളത്. ഇംഗ്ലീഷ്, ഒരു ഭാഷാ വിഷയം (സെക്കൻഡ് ലാംഗ്വേജ്), നാലു ഓപ്ഷണൽ വിഷയങ്ങൾ. മലയാളം, ഹിന്ദി, അറബിക്, സംസ്കൃതം, തമിഴ്, സിറിയക്, ലാറ്റിൻ, ജർമ്മൻ, റഷ്യൻ എന്നീ...

തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്ര വികസന പ്രവർത്തനം പങ്കുവെച്ച് സജി ചെറിയാൻ

തൃപ്പുലിയൂർ: എം.എൽ.എ ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ വിനിയോഗിച്ച് നവീകരണപ്രവർത്തനം പൂർത്തീകരിച്ച തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രത്തിന്‍റെ ചിത്രം മുൻ മന്ത്രി സജി ചെറിയാൻ ഫേസ്ബുക്കിൽ പങ്കുവച്ചു. നവീകരിച്ച ക്ഷേത്രക്കുളത്തിന്‍റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് സജി ചെറിയാൻ എം.എൽ.എ നിർവഹിക്കും. മല്ലപ്പള്ളിയിൽ നടത്തിയ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്‍റെ പേരിൽ വിവാദത്തിലായതിനെ തുടർന്ന് സജി...

ചോറൂണിനിടെ മേല്‍ക്കൂര തകര്‍ന്നു വീണു; കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

ആലപ്പുഴ: കലവൂരിൽ കുഞ്ഞിന്‍റെ ചോറൂണിനിടെ ക്ഷേത്രത്തിന്‍റെ മേൽക്കൂര തകർന്ന് വീണ് അമ്മയ്ക്ക് പരിക്കേറ്റു. കലവൂർ സ്വദേശി ആര്യയ്ക്കാണ് പരിക്കേറ്റത്. അഞ്ച് മാസം പ്രായമായ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. കുഞ്ഞിന്‍റെ സഹോദരനും തലയ്ക്ക് പരിക്കേറ്റു. ആര്യയെയും മകനെയും ചെട്ടിക്കാട്ടെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 10.45 ഓടെയാണ് ആനക്കൊട്ടിലിന്റെ മേൽക്കൂര തകർന്നത്. ദുർബലമായ മേൽക്കൂര നീക്കം ചെയ്യാൻ...

എകെജി സെന്റര്‍ ആക്രമണം: 11 ദിവസം കഴിഞ്ഞിട്ടും ഇരുട്ടില്‍ തപ്പി പൊലീസ്

തിരുവനന്തപുരം: എ കെ ജി സെന്റര്‍ ആക്രമണ കേസില്‍ പതിനൊന്നാം ദിവസവും പോലീസ് ഇരുട്ടിൽ. പൊലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ ഇന്നലെ അന്വേഷണ സംഘം സി.ഡി.എ.സിക്ക് കൈമാറിയിരുന്നു. ശാസ്ത്രീയ പരിശോധനയിലൂടെ വാഹനങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് തുടരുകയാണെന്നാണ് വിവരം. സമീപത്തെ ആയിരത്തിലധികം ഫോൺ രേഖകളും പൊലീസ് പരിശോധിച്ചിരുന്നു. സംഭവം നടന്ന് ഇത്രയും ദിവസം കഴിഞ്ഞിട്ടും...

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ; കേസ് അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിക്കുന്നു. മൂന്നര വർഷം നീണ്ട അന്വേഷണം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനായില്ല. പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതാണെന്നല്ലാതെ മറ്റൊരു തെളിവുമില്ല. ഈ സാഹചര്യത്തിൽ ചില കാര്യങ്ങൾ കൂടി പരിശോധിച്ച് അന്വേഷണം അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ അന്വേഷണം വഴിതെറ്റിയെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ വിലയിരുത്തൽ. ക്രൈംബ്രാഞ്ച് സംഘം...

കനത്ത മഴ; പെരിയാറിലെ ജലനിരപ്പ് ഒന്നര മീറ്റർ ഉയർന്നു

ആലുവ: കിഴക്കൻ മേഖലയിൽ കനത്ത മഴയെ തുടർന്ന് പെരിയാറിലെ ജലനിരപ്പ് ഒന്നര മീറ്റർ ഉയർന്നു. പുഴ കലങ്ങി ഒഴുകുകയാണ്. വെള്ളത്തിലെ ചെളിയുടെ അളവ് 20 എൻടിയു ആണ്. ആലം, കുമ്മായം എന്നിവ ചേർത്ത് 5 എൻ.ടി.യുവിലേക്ക് ചുരുക്കിയാണ് ശുദ്ധജല വിതരണം നടത്തുന്നത്. ജലശുദ്ധീകരണ പ്ലാന്‍റിൽ ഉൽപാദനത്തിന് കുറവില്ല. മണപ്പുറം മഹാദേവക്ഷേത്രത്തിന്‍റെ മുറ്റത്തേക്ക് വെള്ളം കയറിത്തുടങ്ങി. നടപ്പാലത്തിലേക്കു...

സ്വാമി ഗുരുപ്രസാദിനെതിരെയുള്ള പീഡനപരാതിയിൽ പൊലീസ് മൊഴി തിരുത്തി; ഗുരുതര ആരോപണവുമായി യുവതി

തിരുവനന്തപുരം: ശിവഗിരി ധര്‍മസംഘം ഭരണസമിതി അംഗമായ സ്വാമി ഗുരുപ്രസാദിനെതിരെ പീഡനപരാതി നല്‍കിയ യുവതി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. പൊലീസ് തന്റെ മൊഴി തിരുത്തിയാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നായിരുന്നു യുവതിയുടെ ആരോപണം. മലയാപ്പുഴ പൊലീസാണ് തന്‍റെ മൊഴി തിരുത്തിയതെന്നാണ് യുവതിയുടെ ആരോപണം. കേസ് അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിനോട് ആവശ്യപ്പെട്ടപ്പോൾ പരാതിയില്ലെന്ന് മൊഴി നൽകിയതിനാലാണ് ഫയൽ ക്ലോസ് ചെയ്തതെന്നായിരുന്നു...

400 ഗ്രാം എംഡിഎംഎയുമായി അഞ്ചംഗ സംഘം അറസ്റ്റിൽ

അങ്കമാലി: 400 ഗ്രാം എംഡിഎംഎ ലഹരിമരുന്നുമായി 5 പേരെ പിടിയിൽ. കണ്ണൂർ നാറാത്ത് തറമേൽ സ്വദേശി മുനീഷ് (27), തെക്കേ വാഴക്കുളം സ്വദേശി അഫ്സൽ (23), ആലപ്പുഴ പുന്നപ്ര പറവൂർ കൊല്ലപ്പറമ്പിൽ ചാൾസ് ഡെന്നിസ് (25), എടത്തല കുഴിവേലിപ്പടി ചാലിൽ മുഹമ്മദ് അൻസാർ (26), തുരുത്ത് താഴത്തുപറമ്പിൽ അസ്രത്ത് (20) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ബെംഗളൂരുവിൽ...

മൂന്നാറിൽ വീണ്ടും മണ്ണിടിച്ചിൽ; ​ഗതാ​ഗത തടസം

കൊച്ചി: മൂന്നാർ പോലീസ് സ്റ്റേഷനു സമീപം വീണ്ടും മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ധനുഷ്കോടി ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള ജോലികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ബൊട്ടാണിക്കൽ ഗാർഡനു സമീപവും ഉരുൾപൊട്ടലുണ്ടായി. ഒരാഴ്ചയ്ക്കിടെ ഇത് അഞ്ചാം തവണയാണ് പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. തുടർച്ചയായ ഉരുൾപൊട്ടലിനെ തുടർന്ന് പഴയ മൂന്നാർ വഴിയുള്ള ഗതാഗതത്തിനു ജില്ലാ കളക്ടർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പകരം...
- Advertisement -spot_img

Latest News

പറപറക്കണ്ട, സ്പീഡ് 80 കടന്നാല്‍ പിഴ; നിര്‍ത്തിയിട്ടാലും പണികിട്ടും; പുതിയ ഹൈവേയിലെ എന്‍ട്രി എക്‌സിറ്റ് നിയമവും അറിയണം

പുതിയ ആറുവരി ദേശീയപാതയില്‍ കേരളത്തില്‍ ഭൂരിഭാഗം ഇടങ്ങളിലും പരമാവധി വേഗം മണിക്കൂറില്‍ 80 കിലോമീറ്റര്‍മാത്രം. അനുവദനീയമായ ചില മേഖലകളില്‍ മാത്രം പരമാവധി വേഗം നൂറുകിലോമീറ്ററാണ്. ഓരോ...
- Advertisement -spot_img