Kerala

‘ലോകത്തിന് മുകളില്‍ ഉയരത്തിലങ്ങനെ!’; റെയില്‍ ട്രാക്കിന് മുകളില്‍ ഇന്‍ഡിഗോ വിമാനം, ചിത്രം വൈറല്‍

എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരായ ഇന്‍ഡിഗോ വിമാനത്തിന്‍റെ വിലക്കിന് പിന്നാലെ കമ്പനിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ ബഹിഷ്കരണാഹ്വാനം ഉയര്‍ന്നിരുന്നു. ഇന്‍ഡിഗോ വിമാനത്തിന്‍റെ ഫേസ്ബുക്ക് അക്കൌണ്ടുകളിലടക്കം ഇടതു അനുകൂല പ്രവര്‍ത്തകരുടെ എതിര്‍പ്പിന് പിന്നാലെ ഇ.പി ജയരാജനും ഇന്‍ഡിഗോ കമ്പനിക്കെതിരെ പരസ്യമായി രംഗത്തുവന്നു. ഇതിനുള്ള പരോക്ഷ മറുപടി എന്ന രൂപത്തില്‍ ഇന്‍ഡിഗോ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍...

മഞ്ചേശ്വരം, ഹൊസങ്കടി ഉൾപ്പെട 8 റെയിൽവേ മേൽപ്പാലത്തിന്‌ 285.51 കോടിയുടെ പ്രാഥമികാനുമതി

കാസർകോട്‌: ജില്ലയിൽ എട്ട്‌ റെയിൽ മേൽപ്പാലം നിർമിക്കാൻ കിഫ്ബി 285.51 കോടിയുടെ പ്രാഥമികാനുമതി നൽകിയിട്ടുണ്ടെന്ന് സംസ്ഥാന റെയിൽവേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ പറഞ്ഞു. ജില്ലയിൽ എത്ര മേൽപാലങ്ങൾക്ക് കിഫ്ബി അനുമതി നൽകിയിട്ടുണ്ടെന്ന സി എച്ച് കുഞ്ഞമ്പുവിന്റെ ചോദ്യത്തിന്‌ മറുപടി നൽകുകയായിരുന്നു മന്ത്രി. മഞ്ചേശ്വരം റെയിൽവേ മേൽപ്പാലം- 40.4 കോടി, ഹൊസങ്കടി:  40.64 കോടി, ഉദുമ:...

മുഖ്യമന്ത്രിക്കെതിരായ വധശ്രമ ഗൂഢാലോചന കേസ്: കെ.എസ്.ശബരീനാഥന് ജാമ്യം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ എംഎൽഎ കെ.എസ്.ശബരീനാഥന് ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ശബരിനാഥന് ജാമ്യം അനുവദിച്ചത്. കേസിൽ രാവിലെ അറസ്റ്റിലായ ശബരീനാഥനെ വൈകീട്ടാണ് കോടതിയിൽ ഹാ‍‍ജരാക്കിയത്. ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ ശംഖുമുഖം എസിപിക്ക് മുന്നിലെത്താൻ ശബരീനാഥനോട് നിർദേശിച്ചിരുന്നു.10.40ന് ശബരീനാഥൻ ചോദ്യം ചെയ്യലിന് ഹാജരായി. 11 മണിക്ക് ജില്ലാ പ്രിൻസിപ്പൽ...

മോട്ടോർ വാഹന വകുപ്പ് ഇൻഡിഗോ എയർലൈൻസിന്റെ ബസ് പിടിച്ചെടുത്തു

കോഴിക്കോട്: ഇൻഡിഗോ എയർലൈൻസിന്‍റെ ബസ് നികുതി അടയ്ക്കാതെ സർവീസ് നടത്തിയതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന ബസ് ഇന്ന് വൈകുന്നേരം ഫറോക്ക് ചുങ്കത്തിലെ വർക്ക്ഷോപ്പിൽ നിന്നും എംവിഡി പിടിച്ചെടുത്തു. ആറ് മാസമായി കുടിശ്ശിക അടയ്ക്കാത്തതിന്‍റെ അടിസ്ഥാനത്തിലാണ് കരിപ്പൂർ വിമാനത്താവളത്തിൽ ഓടുന്ന ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്.

ശബരീനാഥനെ കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ പ്രവർത്തകരെ പ്രേരിപ്പിച്ചു എന്നാരോപിച്ച് അറസ്റ്റിലായ മുൻ എംഎൽഎ കെ എസ് ശബരീനാഥനെ കോടതിയിൽ ഹാജരാക്കി. മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിലെ 'മാസ്റ്റർ ബ്രെയിൻ' ശബരീനാഥനാണെന്നും ബുധനാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വാട്സ്ആപ്പ് സന്ദേശം അയച്ച ഫോൺ ഉടൻ ഹാജരാക്കുമെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. ശബരീനാഥന്‍റെ ജാമ്യാപേക്ഷയിൽ...

13ാമത് ജെ സി ഡാനിയല്‍ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ജോജു ജോർജ് മികച്ച നടൻ

പതിമൂന്നാമത് ജെ.സി ഡാനിയേൽ ഫൗണ്ടേഷൻ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു. കൃഷാന്ദ് ആർകെ സംവിധാനം ചെയ്ത 'ആവാസവ്യൂഹം' ആണ് മികച്ച ചിത്രം. 'ഫ്രീഡം ഫൈറ്റ്', 'മധുരം', 'നായാട്ട്' എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജോജു ജോർജിനെ മികച്ച നടനായി തിരഞ്ഞെടുത്തു. ഉടല്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ദുർഗ കൃഷ്ണ മികച്ച നടിക്കുള്ള പുരസ്കാരം നേടി. മികച്ച സംവിധായകനുള്ള...

കരിങ്കൊടിക്ക് ആഹ്വാനം ചെയ്യും; എത്ര പേരെ അറസ്റ്റു ചെയ്യുമെന്ന് കാണട്ടെ: വെല്ലുവിളിച്ച് ഷാഫി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധം നടത്തിയ കേസിൽ മുന്‍ എംഎല്‍എയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എസ്.ശബരീനാഥനെ അറസ്റ്റു ചെയ്തതിൽ പൊലീസിനെയും സർക്കാരിനെയും വെല്ലുവിളിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎൽഎ. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടണമെന്ന് കോൺഗ്രസ് നേതാക്കളെല്ലാം ആഹ്വാനം ചെയ്യുമെന്നും എത്ര...

കർക്കിടക വാവുബലി; ശംഖുമുഖത്ത് ബലിതര്‍പ്പണം നിരോധിച്ചു

തിരുവനന്തപുരം : ശംഖുമുഖം കടപ്പുറത്തെ കർക്കിടക വാവുബലിയുടെ ഭാഗമായി ബലിതർപ്പണവും അനുബന്ധ പ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡോ.നവജ്യോത് ഖോസ ഉത്തരവിറക്കി. ശക്തമായ കടൽക്ഷോഭവും അപകട സാധ്യതയും കാരണമാണ് നിരോധനം. ബലിതർപ്പണത്തിനായി ശംഖുമുഖം ബീച്ചിൽ ആളുകൾ ഒത്തുകൂടുകയോ പ്രവേശിക്കുകയോ ചെയ്യുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു....

നീറ്റ് വിവാദം; കൊല്ലത്തെ കോളേജില്‍ സംഘര്‍ഷവും, ലാത്തിച്ചാര്‍ജും

കൊല്ലം: നീറ്റ് പരീക്ഷ എഴുതിയ വിദ്യാർത്ഥിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ ആയൂർ മാർത്തോമ്മാ കോളേജിലേക്ക് വിദ്യാർത്ഥി സംഘടനകൾ നടത്തിയ മാർച്ചിനിടെ സംഘർഷം. നീറ്റ് പരീക്ഷ എഴുതിയ വിദ്യാർത്ഥിയുടെ വിഷയം കെ.എസ്.യുവും എസ്.എഫ്.ഐയും എ.ബി.വി.പിയും ഉന്നയിച്ചിരുന്നു. പ്രവർത്തകർ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പ്രതിഷേധക്കാർ കോളേജ് വളപ്പിൽ അതിക്രമിച്ച് കയറുകയും കോളേജ് പരിസരത്ത് കല്ലെറിയുകയും ജനൽ...

ദിലീപിന്റെ കേസിൽ പ്രതികരിച്ച് മുന്‍ പൊലീസ് ഉദ്യോഗസ്ഥൻ കെഎം ആന്റണി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തെളിവുകൾ നശിപ്പിച്ചതിന് ദിലീപിന്‍റെ അഭിഭാഷകരായ രാമൻ പിള്ളയ്ക്കും സംഘത്തിനുമെതിരെ തൃപ്തികരമായ അന്വേഷണം നടന്നോ എന്ന് സംശയമുണ്ടെന്ന് മുൻ പോലീസ് ഉദ്യോഗസ്ഥൻ കെ എം ആന്‍റണി. ബാക്കിയെല്ലാ കാര്യങ്ങളിലും, അന്വേഷണം പൂർത്തിയായെന്ന് പറയാം. അഭിഭാഷകരുടെ പങ്കല്ലാതെ മറ്റേതെങ്കിലും കാരണത്താൽ അന്വേഷണം നീട്ടിക്കൊണ്ടുപോകാൻ കഴിയുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിൽ കുറ്റപത്രം സമർപ്പിക്കണമെന്ന്...
- Advertisement -spot_img

Latest News

ഭാര്യയും ഭാര്യവീട്ടുകാരും ചേർന്ന് പീഡിപ്പിച്ചു; 21കാരന്‍ ജീവനൊടുക്കി

പൂനെ: ഭാര്യയുടെയും ഭാര്യവീട്ടുകാരുടെയും മാനസിക പീഡനത്തിൽ മനംനൊന്ത് പൂനെയില്‍ 21കാരന്‍ ജീവനൊടുക്കി.നാസിക് ജില്ലയിലെ മാലേഗാവ് സ്വദേശി മുഹമ്മദ് സാദ് ആസിഫ് സയ്യദ് (21) ആണ് എലിവിഷം...
- Advertisement -spot_img