Kerala

പട്ടാമ്പിയില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊലപ്പെടുത്തി; അക്രമിയെ പിടികൂടാനായില്ല

പാലക്കാട്: പട്ടാമ്പിയില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചറക്കി കൊലപ്പെടുത്തി.  കൊപ്പം വണ്ടുംന്തറയിൽ കടുകതൊടി അബ്ബാസ്(50) ആണ് കുത്തേറ്റ് മരിച്ചത്. ഇന്ന് പുലർച്ചെ 6.30 നായിരുന്നു സംഭവം. അബ്ബാസിനെ  വീടിന് പുറത്തേക്ക് വിളിച്ച് വരുത്തി മാരകായുധം ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് പറയുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കുത്തിയ ആളെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനം; തെരുവിലിറങ്ങി സമരം ചെയ്യുമെന്ന് കേരള മുസ്‍ലിം ജമാഅത്ത്

കോഴിക്കോട്: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചതില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കേരള മുസ്‍ലിം ജമാഅത്ത്. കൊലപാതകക്കേസില്‍ വിചാരണ നേരിടുന്ന ക്രിമിനല്‍ പ്രതിയെ ജൂഡീഷ്യല്‍ മജിസ്ട്രേറ്റിന്‍റെ അധികാരമുള്ള ജില്ലാ കലക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്ന് കേരള മുസ്‍ലിം ജമാഅത്ത് പ്രസ്താവനയിലൂടെ അറിയിച്ചു. മദ്യപിച്ച് ലെക്കുകെട്ട് എല്ലാ നിയമങ്ങളെയും അവഗണിച്ച്...

നമ്പർ പ്ലേറ്റിൽ ‘ജസ്റ്റ് മാരീഡ്’ സ്റ്റിക്കർ പതിച്ച് യാത്ര; 3250 രൂപ പിഴ ചുമത്തി എംവിഡി

പാലക്കാട്: വിവാഹ പാർട്ടി സഞ്ചരിച്ച ആഡംബര കാറിന് പിഴ ചുമത്തി മോട്ടർ വാഹന വകുപ്പ്. രജിസ്ട്രേഷൻ നമ്പർ മറച്ച് വെച്ചതിനും കൂളിങ് ഫിലിം പതിച്ചതിനുമാണ് പിഴ ചുമത്തിയത്. ചെർപ്പുളശ്ശേരിയിൽ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. വാഹനത്തിന്റെ ഉടമയ്ക്ക് 3250 രൂപയാണ് പിഴ ചുമത്തിയത്. നെല്ലായ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറിന്റെ നമ്പര് പ്ലേറ്റുകളിൽ 'ജസ്റ്റ് മരീഡ്' എന്ന സ്റ്റിക്കറാണ്...

വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്, മോളെ കെട്ടിച്ചുതരണമെന്ന് ബഷീർ ബഷി പറഞ്ഞു; മഷൂറയുടെ മാതാപിതാക്കൾ ആദ്യം ചെയ്തത് ഇതായിരുന്നു

ബിഗ് ബോസ് താരം ബഷീർ ബഷിയ്ക്കും കുടുംബത്തിനും നിരവധി ആരാധകരുണ്ട്. യൂട്യൂബ് ചാനലിലൂടെ രണ്ട് ഭാര്യമാരും മക്കളുമൊക്കെ ആരാധകരുമായി തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. രണ്ടാം ഭാര്യ മഷൂറ ഗർഭിണിയാണെന്ന് അടുത്തിടെയാണ് ബഷീർ ബഷി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. രണ്ട് വിവാഹം കഴിച്ചതിന്റെ പേരിൽ ബഷിർ ബഷിക്കെതിരെ നിരവധി തവണ വിമർശനമുയർന്നിരുന്നു. എന്നാൽ ഇരു ഭാര്യമാരും വളരെ...

വട്ടിയൂർക്കാവിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡിവൈഎഫ്‌ഐ പ്രവർത്തകർ അടിച്ചു തകർത്തു

തിരുവനന്തപുരം: വട്ടിയൂർകാവിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡിവൈഎഫ്‌ഐ പ്രവർത്തകർ അടിച്ചു തകർത്തു. വട്ടിയൂർക്കാവ് ലോക്കൽ കമ്മിറ്റിയിലെ മേലത്തുമേൽ ബ്രാഞ്ച് ഓഫീസ് ആണ് തകർത്തത്. ഡിവൈഎഫ്‌ഐ പാളയം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി രാജീവ്, ഡിവൈഎഫ്‌ഐ പാളയം ബ്ലോക്ക് വൈസ് പ്രസിഡന്റ് നിയാസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം. സോഷ്യൽ മീഡിയ പോസ്റ്റുമായി ബന്ധപ്പെട്ട...

ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ വിഷപാമ്പ് കയറിയിറങ്ങി; പ്രതിഷേധം

പാലക്കാട് ക്ലാസ് മുറിയിലിരുന്ന വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ വിഷപാമ്പ് കയറിയിറങ്ങി. മങ്കര ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെയാണ് പാമ്പ് കയറിയത്. ഇന്ന് രാവിലെയാണ് സംഭവം. കുട്ടിയെ പാമ്പ് കടിച്ചെന്ന സംശയത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. സ്‌കൂള്‍ പരിസരം കാടുപിടിച്ച് കിടക്കുന്നതാണ്...

കെ ടി ജലീല്‍ വെളളാപ്പള്ളിയെ സന്ദര്‍ശിച്ചത് സ്വപ്നയെ സ്വാധീനിക്കാനെന്നാരോപണം, സി പി എമ്മില്‍ ജലീലിനെതിരെ കടുത്ത അസംതൃപ്തി,

മുന്‍ മന്ത്രി കെ ടി ജലീല്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിക്കുകയും ഒന്നര മണിക്കൂര്‍ ചര്‍ച്ച നടത്തുകയും ചെയ്തതിനെതിരെ സി പി എമ്മില്‍ കനത്ത പ്രതിഷേധം. എന്നാല്‍ പിണറായി വിജയന പേടിച്ച് ആലപ്പുഴയിലെ സി പി എം നേതാക്കളടക്കം ഒന്നും മിണ്ടാതിരിക്കുകയാണ്. മാധ്യമം നിരോധിക്കണമെന്നാവശ്യപ്പെട്ട് കെ ടി...

എകെജി സെൻ്റർ ആക്രമണം: പ്രതിക്കും സഹായിക്കും സിപിഎം ബന്ധം? അന്വേഷണം അട്ടിമറിച്ചെന്ന് സൂചന

തിരുവനന്തപുരം: എകെജി സെൻറർ ആക്രമണക്കേസിലെ (AKG Center Attack) പ്രതിക്കും സഹായിക്കും ഉള്ള സി പി എം ബന്ധത്തിൻ്റെ പേരിൽ അന്വേഷണം പോലീസ് തന്നെ അട്ടിമറിച്ചെന്നു സൂചന. സെൻ്ററിന് മുന്നിലൂടെ നിരവധി തവണ പോയ തട്ടുകടക്കാരൻ പ്രതിയുടെ സഹായി ആണെന്ന് സംശയങ്ങൾ ഉയർന്നിട്ടും ഉന്നത ഉദ്യോഗസ്ഥൻ ഇടപെട്ട് ആ വഴിക്കുള്ള അന്വേഷണം നിർത്തിയെന്നാണ് ആക്ഷേപം....

പിണറായിയിൽ ആർഎസ്എസ് പ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ചു: സിപിഎം പ്രവർത്തകരുടെ മർദ്ദനം കാരണമെന്ന് ആരോപണം

കണ്ണൂർ:കണ്ണൂരിൽ ആർ.എസ്.എസ് പ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ചു. പിണറായി പാനുണ്ടയിലെ പുതിയ വീട്ടിൽ ജിംനേഷ് ആണ് മരിച്ചത്. സി പി എം പ്രവർത്തകർ മർദ്ദിച്ചതിനെ തുടർന്നാണ് ജിംനേഷ് മരിച്ചതെന്ന്  ആർ.എസ്.എസ് ആരോപിച്ചു. എന്നാൽ പിണറായിയിൽ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ആർഎസ്എസ് പ്രവർത്തകർക്കൊപ്പം ആശുപത്രിയിൽ കൂട്ടിരിപ്പുകാരനായി നിന്നയാളാണ് ജിംനേഷ് എന്നും ആശുപത്രിയിൽ വച്ചാണ് ഇയാൾ കുഴഞ്ഞ്...

സ്യൂട്ട് കേസുകളില്‍ എന്തായിരുന്നു?; സ്വപ്‌ന പറയുന്നത് വാസ്തവ വിരുദ്ധമാണോ, കാന്തപുരം മറുപടി നല്‍കണമെന്ന് സമസ്ത നേതാവ്

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ മറുപടി നല്‍കണമെന്ന ആവശ്യവുമായി സമസ്ത നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്. സ്യൂട്ട് കേസുകളില്‍ എന്തായിരുന്നു?, സ്വപ്‌ന പറയുന്നത് വാസ്തവ വിരുദ്ധമാണോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് സമസ്ത നേതാവ് ഉന്നയിക്കുന്നത്. കാന്തപുരത്തിന്റെയും സംഘടനയുടെയും മൗനം കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടയാക്കുന്നുവെന്നും അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്...
- Advertisement -spot_img

Latest News

പെട്രോൾ ഡീസൽ വില വർധിപ്പിച്ചു; ലിറ്ററിന് മൂന്ന് രൂപ വീതമാണ് വർധിപ്പിച്ചത്

ന്യുഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവർധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചിരിക്കുന്നത്. വിലവർധനവ് നിലവിൽ വന്നു. വിലവർധിപ്പിച്ചതോടെ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന്...
- Advertisement -spot_img