Kerala

കോഴിക്കോട് ഏഴു വയസുകാരനെ അമ്മ തലയിണകൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

കോഴിക്കോട് അത്തോളിയില്‍ ഏഴു വയസുകാരനെ അമ്മ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികയുണ്ടെന്ന് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും സംശയം തോന്നിയതാണ് കേസില്‍ നിര്‍ണായകമായത്. പോസ്റ്റ്മോര്‍ട്ടം നടത്തിയതോടെ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിയുകയായിരുന്നു.

‘ആയിരമല്ല, 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഓൺലൈന്‍ വഴി മാത്രം’, പുതിയ ഉത്തരവുമായി കെഎസ്ഇബി

തിരുവനന്തപുരം:  ഉപഭോക്താക്കൾക്ക് കെഎസ്ഇബിയുടെ ഡിജിറ്റൽ ഷോക്ക്. 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഇനി കൗണ്ടറുകളിൽ സ്വീകരിക്കില്ല. സമ്പൂര്‍ണ്ണ ‍ഡിജിറ്റൽ വത്കരണത്തിന്‍റെ ഭാഗമായ ഉത്തരവ് അടുത്ത ബിൽ മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ പണവുമായി നേരിട്ട് വരുന്നവ‍‍ർക്ക് മൂന്ന് തവണ ഇളവ് നൽകുമെന്ന് പുതുക്കിയ ഉത്തരവിൽ ഡിസ്ട്രിബ്യൂഷൻ ഡയറക്ട‍ർ വ്യക്തമാക്കി. രണ്ട് ദിവസം മുമ്പ് 1000 രൂപയ്ക്ക് മുകളിലുള്ള...

സംസ്ഥാനത്തെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തണം, നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിന് സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയപതാക ഉയരും. സ്വാതന്ത്ര്യദിനം പ്രമാണിച്ച് പരമാവധി സ്ഥലങ്ങളില്‍ ദേശീയ പതാക ഉയര്‍ത്താനാണ് സര്‍ക്കാരിന്റെ നിര്‍ദേശം. ആഗസ്റ്റ് 13 മുതല്‍ 15 വരെ ദേശീയ പതാക ഉയര്‍ത്തണം. ആഗസ്ത് 13ന് പതാക ഉയര്‍ത്തി 15 വരെ നിലനിര്‍ത്താവുന്നതാണ്. ഇക്കാലയളവില്‍...

ആയിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ ഇനി കെഎസ്ഇബി കൗണ്ടറുകളില്‍ സ്വീകരിക്കില്ല

തിരുവനന്തപുരം: ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകൾ ഇനി കൗണ്ടറുകളിൽ സ്വീകരിക്കില്ലെന്ന് കെഎസ്ഇബി (KSEB). ആയിരം രൂപയുടെ മുകളിൽ വരുന്ന ബില്ലുകൾ ഓണ്‍ലൈനായി മാത്രം അടച്ചാൽ മതിയെന്നാണ് ഉപഭോക്താകൾക്കുള്ള കെഎസ്ഇബിയുടെ നിര്‍ദേശം. ഓൺലൈൻ ബാങ്കിങ്ങും യുപിഐ ഡിജിറ്റൽ വാലറ്റുകളും ഇല്ലാത്തവരും ഉപയോഗിക്കാൻ അറിയാത്തവരും ശ്രദ്ധിക്കുക. ബില്ലു കിട്ടിയാൽ ഉടൻ പണവുമായി കെഎസ്ഇബി ഓഫീസുകളിലേക്ക് ഓടേണ്ട. ആയിരം...

‘മത ചടങ്ങുകളിൽ ഇനി മുതല്‍ പൊലീസുകാരെ നിയോഗിക്കരുത്’; ആവശ്യം ഉന്നയിച്ച് പൊലീസ് അസോസിയേഷൻ

തിരുവനന്തപുരം: മത ചടങ്ങുകളിൽ ഇനി മുതല്‍ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് പൊലീസ് അസോസിയേഷൻ. ചില സ്റ്റേഷനുകളുടെയും ക്യാമ്പുകളുടെയും ഭാഗമായി ആരാധാനലയങ്ങൾ മാറുന്നു. ഇവിടേക്ക് പൊലീസുകാരെ ജാതി തിരിച്ച് വിന്യസിക്കരുതെന്നാണ് അസോസിയേഷന്‍റെ പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്. സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് ആവശ്യം. പൊലീസുകാര്‍ക്കെതിരായ അതിക്രമങ്ങൾക്കെതിരെയും പ്രമേയത്തില്‍ പരാമര്‍ശമുണ്ട്. ജനാധിപത്യത്തിന്‍റെ ഭാഗമായ പ്രതിഷേധങ്ങൾ പൊലീസിനെതിരായ അക്രമങ്ങളാകുന്നു. കരി ഓയിലൊഴിച്ചും പൊലീസിനെ...

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റിന്റെ ജാമ്യ ഹരജി തള്ളി

കാസർഗോഡ്: മഞ്ചേശ്വരം തെരഞ്ഞടുപ്പ് കോഴക്കേസിൽ ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണ ഷെട്ടിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. മൂന്ന് ദിവസത്തെ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് അപേക്ഷ തള്ളിയത്. കാസർഗോഡ് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരയ്ക്ക് സ്ഥാനാർതിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ്...

എസ്.ഡി.പി.ഐ നേതാക്കളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗത്വം: പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

ഇടുക്കി: മൂന്നാറിലെ വിവരം ചോർത്തലിൽ കേരള പൊലീസിൽ നടപടി. ആരോപണ വിധേയരായ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റി. പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പിഐ നേതാക്കൾ അംഗമായ ക്രിയേറ്റീവ് സ്പേസ് എന്ന വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായതിനാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരായ ശിക്ഷാ നടപടി. ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥര്‍ മൊബൈൽ ഫോണിൽ വിപിഎൻ...

കേരളത്തെ ഞെട്ടിച്ച വണ്ടന്മേട് പഞ്ചായത്ത് 11-ാം വാര്‍ഡില്‍ യുഡിഎഫിന് വിജയം; അങ്ങനെ മറക്കാനാവില്ല അച്ചക്കാനത്തെ!

ഇടുക്കി: ഇടുക്കിയിലെ വണ്ടന്മേട് പഞ്ചായത്ത് പതിനൊന്നാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം. കഴിഞ്ഞ തവണ കൈവിട്ടു പോയ വാർഡ് തിരിച്ചു പിടിക്കാൻ യുഡിഎഫ് നിയോഗിച്ച സൂസന്‍ ജേക്കബ്ബാണ് വിജയം സ്വന്തമാക്കിയത്. എൽഡിഎഫ് രംഗത്തിറക്കിയ ലിസ ജേക്കബ്ബിനെയും ബിജെപിയുടെ രാധ അരവിന്ദനെയുമാണ് സൂസന്‍ പരാജയപ്പെടുത്തിയത്. കേരളത്തിലെമ്പാടും വലിയ ചര്‍ച്ചയായി മാറിയതാണ്, വണ്ടന്മേട് പഞ്ചായത്തും പതിനൊന്നാം...

നായയെ കുളിപ്പിച്ചില്ല; എസ്പിയുടെ ഗണ്‍മാന് സസ്‌പെന്‍ഷന്‍; മണിക്കൂറുകള്‍ക്കകം തിരിച്ചെടുത്ത് ഐജി

തിരുവനന്തപുരം: പൊലീസ് സൂപ്രണ്ട് സസ്‌പെന്‍ഡ് ചെയ്ത പൊലീസുകാരനെ മണിക്കൂറുകള്‍ക്കം ഐജി തിരിച്ചെടുത്തു. ആളില്ലാത്ത സമയത്ത് വീട്ടില്‍ കയറി എന്ന പേരിലാണ് പൊലീസുകാരനെ എസ്പി നവനീത് ശര്‍മ്മ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തത്. മൂന്നു മണിക്കൂറിനകം ഇതു തിരുത്തി ഐജി അനൂപ് കുരുവിള ജോണ്‍ ഉത്തരവിടുകയായിരുന്നു. നായയെ കുളിപ്പിക്കാത്തതിന്റെ പേരിലാണ് എസ്പിയുടെ ഗണ്‍മാന്‍ ആയ പൊലീസുകാരനെതിരെ നടപടി എടുത്തതെന്ന്...

കുതിച്ചുചാടി സ്വർണവില; പവന് 37,000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് കൂടിയിരിക്കുന്നത്. നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ഇന്നലെ സ്വർണവില ഉണ്ടായിരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ കൂടി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Today's Gold Rate) 37,120 രൂപയാണ്. ഒരു ഗ്രാം...
- Advertisement -spot_img

Latest News

പെട്രോൾ ഡീസൽ വില വർധിപ്പിച്ചു; ലിറ്ററിന് മൂന്ന് രൂപ വീതമാണ് വർധിപ്പിച്ചത്

ന്യുഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവർധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചിരിക്കുന്നത്. വിലവർധനവ് നിലവിൽ വന്നു. വിലവർധിപ്പിച്ചതോടെ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന്...
- Advertisement -spot_img