Kerala

മലപ്പുറത്ത് രണ്ടായിരം രൂപയുടെ വ്യാജ നോട്ടടി നിർമ്മാണവും വ്യാജ ലോട്ടറി ടിക്കറ്റുകളും നിർമ്മാണവും;കാസർഗോഡ് സ്വദേശിയടക്കം രണ്ട് പേർ പിടിയിൽ

മലപ്പുറം: മലപ്പുറത്ത് രണ്ടായിരം രൂപയുടെ വ്യാജ നോട്ട് പിടികൂടിയ സംഭവത്തില്‍  അന്വേഷണം ചെന്നെത്തിയത് വന്‍ തട്ടിപ്പ് സംഘത്തിലേക്ക്. കേസില്‍ രണ്ട് പേരെ പൊലീസ് പൊക്കി. കാസർഗോഡ് ചിറ്റാരിക്കൽ സ്വദേശി അഷറഫ് ( ജെയ്‌സൺ-48), കേച്ചേരി ചിറനെല്ലൂർ  സ്വദേശി പ്രജീഷ് (37) എന്നിവരെയാണ് പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി എം വിമോദും സംഘവും അറസ്റ്റ്...

കാൽനടയായി ഹജ്ജിന് മക്കയിലേക്ക് തിരിച്ച ശിഹാബിന്റെ ഹാക്ക് ചെയ്യപ്പെട്ട ഇൻസ്റ്റഗ്രാം അക്കൌണ്ട് തിരിച്ചുപിടിച്ചു

തിരുവനന്തപുരം:  മലപ്പുറത്തു നിന്ന് തുടങ്ങി കാൽനടയായി ഹജ്ജിന് മക്കയിലേക്ക് യാത്ര തുടങ്ങിയ ശിഹാബ് ചോറ്റൂരിന്‍റെ ഹാക്ക് ചെയ്യപ്പെട്ട ഇന്‍സ്റ്റഗ്രാം അക്കൌണ്ട് തിരിച്ചുപിടിച്ചു.  26 ലക്ഷത്തോളം പേര്‍ പിന്തുടരുന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടായിരുന്നു ഹാക്ക് ചെയ്യപ്പെട്ടത്.  ഔദ്യോഗികമായി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അധികൃതരുമായി നടത്തിയ ആശയവിനിമയത്തെ തുടർന്നാണ് പേജ് തിരിച്ചുവന്നതെന്ന് ശിഹാബിന്റെ പേജ് കൈകാര്യം ചെയ്യുന്നവർ അറിയിച്ചു. ജൂണ്‍ രണ്ടിനാണ്...

‘ഒരാഴ്ചയ്ക്കുശേഷം റോഡിൽ കുഴികൾ പാടില്ല; ആളുകളെ മരിക്കാൻ അനുവദിക്കരുത്’ – ഹൈക്കോടതി

കൊച്ചി∙ ദേശീയ പാതയിലെയും പിഡബ്ല്യുഡി റോഡുകളുടെയും അറ്റകുറ്റപ്പണികൾ ഒരാഴ്ചയ്ക്കകം പൂർത്തീകരിക്കണമെന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. റോഡുകളുടെ ശോച്യാവസ്ഥയ്ക്കെതിരായ ഹർജികൾ പരിഗണിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് ഉത്തരവ്. റോഡുകളിലെ മരണങ്ങൾ മനുഷ്യനിർമിത ദുരന്തമാണെന്ന നിരീക്ഷണത്തോടെയാണ് കോടതി കുഴിയടയ്ക്കാൻ ഒരാഴ്ച സമയം അനുവദിച്ചിരിക്കുന്നത്. ആളുകളെ ഇങ്ങനെ മരിക്കാൻ അനുവദിക്കരുതെന്ന് കോടതി പറഞ്ഞു. കലക്ടർമാരെ വിമർശിച്ച കോടതി, എന്തുകൊണ്ട്...

പൊന്നൊഴുകും വഴികളില്‍ ചോര പടരുമ്പോൾ, ‘അവനെ അവര്‍ കൊന്നതാണ്…എന്റെ കുട്ടിയുടെ മയ്യിത്ത് പള്ളിപ്പറമ്പില്‍ എത്തിച്ച് ഖബറടക്കാന്‍ പോലും ഞങ്ങള്‍ക്ക് കഴിഞ്ഞില്ല…’

‘അവനെ അവര്‍ കൊന്നതാണ്…എന്റെ കുട്ടിയുടെ മയ്യിത്ത് പള്ളിപ്പറമ്പിൽ എത്തിച്ച് ഖബറടക്കാന്‍ പോലും ഞങ്ങള്‍ക്ക് കഴിഞ്ഞില്ല…’ നന്തി കോടിക്കല്‍ കടപ്പുറത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം, നേരത്തെ കാണാതായ പേരാമ്പ്ര പന്തിരിക്കര സ്വദേശി ഇര്‍ഷാദിന്റേതാണെന്ന് ഡി.എന്‍.എ പരിശോധനയിൽ തെളിഞ്ഞപ്പോള്‍, പിതാവ് കോയിക്കുന്നമ്മല്‍ നാസറിന്റെ വിതുമ്പലിൽ ചാലിച്ച വാക്കുകളാണിത്‌. കാണാതായ മേപ്പയൂര്‍ കൂനംവെള്ളിക്കാവിലെ വടക്കേത്തൊടിക്കണ്ടി ദീപക്കിന്റേതാണെന്ന ധാരണയില്‍ സംസ്‌കരിച്ചത് ഇർഷാദിന്റെ മൃത...

കാൽനടയായി ഹജ്ജിന് പോകുന്ന ഷിഹാബ് ചോറ്റൂരിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ട് ഹാക്ക് ചെയ്തു

തിരുവനന്തപുരം: മലപ്പുറത്ത് നിന്ന് കാൽനടയായി ഹജ്ജിനായി മക്കയിലേക്ക് പോകുന്ന ഷിഹാബ് ചോറ്റൂരിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ട് ഹാക്ക് ചെയ്തു.  26 ലക്ഷത്തോളം പേര്‍ പിന്തുടരുന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്.  ജൂണ്‍ 2നാണ് ഷിഹാബ് മലപ്പുറത്ത് നിന്നും യാത്ര ആരംഭിച്ചത് അദ്ദേഹം പിന്നിട്ട സംസ്ഥാനങ്ങളിലെ വീഡിയോകളും മറ്റും പങ്കുവച്ചത് ഈ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലായിരുന്നു. ഷിഹാബ് ചൊറ്റൂര്‍ ഒഫീഷ്യല്‍ എന്ന...

കൊല്ലുന്ന വണ്ടികൾ തല്ലിപ്പൊളിക്കും; ആദ്യം പൊളിക്കുന്നത് മുഹമ്മദ് നിഷാമിന്റെ ഹമ്മർ

തിരുവനന്തപുരം ∙ തൃശൂരിൽ ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനെ കാറിടിപ്പിച്ചു കൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ആഡംബര കാറായ ഹമ്മർ പൊളിക്കും. കുറ്റകൃത്യത്തിൽ ഉൾപ്പെടുന്ന വാഹനങ്ങൾ പൊളിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തു വാഹന റജിസ്ട്രഷൻ (ആർസി) റദ്ദാക്കുന്ന ആദ്യവാഹനമാണിത്. ആർസി റദ്ദാക്കിയാൽ കോടതി അനുമതിയോടെ ഇതു പൊളിക്കും. കണിച്ചുകുളങ്ങര എവറസ്‌റ്റ് ചിട്ടി ഫണ്ട് ഉടമകളായ രമേഷ്, സഹോദരി...

സോറി, ആളുമാറിപ്പോയി! പൊലീസുകാരന്റെ പോക്കറ്റടിക്കുന്നതിനിടെ പിടിയിൽ

താനൂർ (മലപ്പുറം) ∙ പൊലീസുകാരന്റെ പോക്കറ്റടിക്കാൻ ശ്രമിച്ചയാളെ കയ്യോടെ പിടികൂടി. മമ്പുറം നേർച്ച മൈതാനത്ത് മഫ്തിയിലുണ്ടായിരുന്ന താനൂർ സ്റ്റേഷനിലെ സിപിഒ എം.പി.സബറുദ്ദീന്റെ പോക്കറ്റടിക്കാൻ ശ്രമിച്ച തച്ചിങ്ങനാടത്തെ കരുവൻതിരുത്തി വീട്ടിൽ ആബിദ് കോയ (47) ആണ് പിടിക്കപ്പെട്ടത്. തിരക്കുള്ള മൈതാനത്ത് പോക്കറ്റടിക്കും മറ്റും സാധ്യതയുള്ളതിനാൽ ഡിവൈഎസ്പിയുടെ പ്രത്യേക നിർദേശപ്രകാരം മഫ്തിയിൽ പൊലീസിനെ വിന്യസിച്ചിരുന്നു. ഇതിനിടെയാണ് പൊലീസ് ആണെന്നറിയാതെ...

വിദേശത്തുനിന്ന് മടങ്ങിയിട്ടും വീട്ടില്‍ എത്താത്ത പ്രവാസികള്‍ എവിടെ? പോലീസ് വിവരം ശേഖരിക്കുന്നു

വടകര: വിദേശത്തുനിന്ന് മടങ്ങിയിട്ടും വീട്ടിലെത്താതിരിക്കുകയോ, എത്തിയശേഷം കാണാതാവുകയോ ചെയ്യുന്നവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നു. സ്വര്‍ണക്കടത്തുസംഘങ്ങളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണിത്. 10 ദിവസത്തിനിടെ കോഴിക്കോട് ജില്ലയില്‍മാത്രം ഇത്തരത്തിലുള്ള മൂന്ന് പരാതികളാണ് ഉയര്‍ന്നത്. ഒന്ന് പേരാമ്പ്രയിലും ഒരോന്നുവീതം വളയത്തും നാദാപുരത്തും. മൂന്നിനും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ടുണ്ട്. സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോവുകയും പിന്നീട് മരിച്ചനിലയില്‍ കാണുകയും ചെയ്ത പേരാമ്പ്ര പന്തിരിക്കരയിലെ...

ജയ് ശ്രീറാം ഡി ജെ ഗാനം വെച്ച് ദേശീയ പതാക വീശി ബിജെപി പ്രവർത്തകർ; വീഡിയോ പങ്കുവെച്ച കെ സുരേന്ദ്രന് വിമർശനം

പാലക്കാട്: ജയ് ശ്രീറാം ഡി ജെ ഗാനം വെച്ച് ദേശീയ പതാക വീശിയ ബിജെപി പ്രവർത്തകരുടെ നടപടി വിവാദത്തിൽ. വീഡിയോ പങ്കുവെച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ബിജെപി പ്രവർത്തകരുടേത് ദേശീയ പതാകയെ അപമാനിക്കുന്ന നടപടിയാണ്. ദേശീയ പതാകയോട് അനാദരവ് കാണിച്ചുവെന്നും വിമർശനങ്ങൾ ഉയർന്നു. കെ സുരേന്ദ്രന്റെ പോസ്റ്റിന് താഴെ...

കരച്ചിൽ അസഹ്യമായി, അമ്മ കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നു; സംഭവം ഹരിപ്പാട്

ഹരിപ്പാട്: കരച്ചിൽ അസഹ്യമായതിനെത്തുടർന്ന് അമ്മ കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നു. തുലാമ്പറമ്പ് വടക്ക് മണ്ണാറപ്പുഴഞ്ഞിയിൽ ദീപ്തി(26)യാണ് 48 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ വീട്ടിലെ കിണറ്റിലെറിഞ്ഞു കൊന്നത്. നൂലുകെട്ടിനു (ഇരുപത്തിയെട്ടുകെട്ടൽ) ശേഷം കുഞ്ഞ് തുടർച്ചയായി കരയാറുണ്ടെന്നും അതു തനിക്ക് വലിയ അസ്വസ്ഥതയുണ്ടാക്കിയതായും ദീപ്തി മൊഴിനൽകിയതായി ഹരിപ്പാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ഒ. ശ്യാംകുമാർ പറഞ്ഞു. ഇതേത്തുടർന്ന് ദീപ്തി...
- Advertisement -spot_img

Latest News

ഇസ്രായേൽ കെമിക്കൽ ഫാക്ടറിക്ക് നേരെ ഇറാൻ മിസൈലാക്രമണം; രാസവസ്തുക്കൾ ചോർന്നു

തെൽഅവീവ്: കീടനാശിനികളും രാസവളങ്ങളും നിർമിക്കുന്ന ഇസ്രായേലിലെ കെമിക്കൽ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈലാക്രമണം. തെക്കൻ മേഖലയിലെ ‘അഡാമ’ കെമിക്കൽ പ്ലാന്റാണ് ഇറാൻ ആക്രമിച്ചത്. മിസൈൽ പതിച്ച്...
- Advertisement -spot_img