ജയ് ശ്രീറാം ഡി ജെ ഗാനം വെച്ച് ദേശീയ പതാക വീശി ബിജെപി പ്രവർത്തകർ; വീഡിയോ പങ്കുവെച്ച കെ സുരേന്ദ്രന് വിമർശനം

0
264

പാലക്കാട്: ജയ് ശ്രീറാം ഡി ജെ ഗാനം വെച്ച് ദേശീയ പതാക വീശിയ ബിജെപി പ്രവർത്തകരുടെ നടപടി വിവാദത്തിൽ. വീഡിയോ പങ്കുവെച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ബിജെപി പ്രവർത്തകരുടേത് ദേശീയ പതാകയെ അപമാനിക്കുന്ന നടപടിയാണ്. ദേശീയ പതാകയോട് അനാദരവ് കാണിച്ചുവെന്നും വിമർശനങ്ങൾ ഉയർന്നു.

കെ സുരേന്ദ്രന്റെ പോസ്റ്റിന് താഴെ കമ്മന്റുകളുടെ ഒഴുക്കാണ്. ബിജെപിയേയും കെ സുരേന്ദ്രനേയും നിരവധിയാളുകൾ വിമർശിക്കുന്നുണ്ട്. ‘ഈ ഗാനത്തിന് പകരം ദേശീയതയുമായി ബന്ധപ്പെട്ട ഏതെങ്കിലും ഗാനങ്ങൾ ഉൾപ്പെടുത്തി കുറച്ചുകൂടി വൃത്തിയായി ചെയ്യാമായിരുന്നു. ദേശീയപതാകയെ ആദരിക്കുകയും അതുവഴി ദേശസ്നേഹം യുവാക്കളിൽ സൃഷ്ടിക്കുകയും ചെയ്യുകയാണല്ലോ ഈ പരിപാടിയുടെ പ്രാഥമിക ദൗത്യം. അതാണല്ലോ പ്രധാനമന്ത്രിയുടെ ആഹ്വാനം. ഹേ കച്ച് വാ’ എന്ന് രഞ്ജിത്ത് എന്നയാൾ സുരേന്ദ്രന്റെ പോസ്റ്റിന് താഴെ കമ്മന്റിട്ടു.

‘ബ്രിട്ടീഷ് നായ ഷൂ നക്കി സവർക്കറുടെ പന്നിക്കൂട്ടങ്ങൾ പറയുന്നു… ഞങ്ങളാണ് സ്വാതന്ത്ര്യം നേടിത്തന്നത് യഥാർത്ഥ രാജ്യസ്നേഹികളെന്ന്…സ്വാതന്ത്രസമരത്തെ ഒറ്റുകൊടുക്കുകയും രാഷ്ട്രപിതാവിനെ വധിക്കുകയും കാവിയാണ് യഥാർത്ഥ പതാക എന്ന് പറഞ്ഞ് ഇന്ത്യൻ പതാകയെ അപമാനിക്കുകയും ചെയ്തതാണ് അവരുടെ യഥാർത്ഥ പാരമ്പര്യം…’ എന്ന് അബൂബക്കർ റസാഖ് എന്നയാൾ കമ്മന്റിട്ടു.

ദേശീയ പതാക എന്ത് തോന്നിവാസത്തിനും ഉപയോഗിക്കും പോത്തിന് എന്ത് എത്തവാഴ എന്ന് മറ്റൊരാള്‍ വിമർശിച്ചു. ‘ദേശീയ പതാക ഒരു ജനതയുടെ വികാരം ആണ് അതിപ്പോ വെറും പ്രഹസനത്തിന് ആയി മാറ്റുന്നത് അതിനെ (ത്രിവർണ്ണം )അപശകുനമെന്നു വിളിച്ചവരുടെ പിന്മുറക്കാരും..’ എന്ന് അലക്സ് ചാക്കോ എന്നയാൾ കമ്മന്റിട്ടു. ദേശീയ പതാകയെ അപമാനിക്കുന്ന നാറികൾ എന്നിങ്ങനെയുളള വിമർശനങ്ങളം ബിജെപിയുടെ ഡിജെക്കെതിരെ ഉയർന്നു.

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാ​ഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെയാണ് ബിജെപിയുടെ അവഹേളനം. പ്രധാനമന്ത്രിയുടെ ‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിനിനെതിരേയും വിമർശനമുയർന്നിട്ടുണ്ട്. ക്യാമ്പയിനിന്റെ ഭാ​ഗമായി സാമൂഹ്യ മാധ്യമങ്ങളിൽ ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കുന്നത് ഇന്ത്യന്‍ ഫ്ലാ​ഗ് കോഡിന് എതിരാണെന്നാണ് വിമർശനം. ഇത് ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ജയകൃഷ്ണൻ പരാതി നൽകിയിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here