Monday, May 20, 2024

Kerala

ജലീലിനെ വെല്ലുവിളിച്ച് സ്വപ്‌ന; രഹസ്യമൊഴിയില്‍ പറഞ്ഞത് വെളിപ്പെടുത്തും

മുന്‍ മന്ത്രി കെ.ടി ജലീലിനെ വെല്ലുവിളിച്ച് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. ജലീലിനെതിരെ രഹസ്യമൊഴിയില്‍ പറഞ്ഞത് വെളിപ്പെടുത്തുമെന്ന് സ്വപ്‌ന പറഞ്ഞു. കേരള പൊലീസിന്റെ സുരക്ഷ തനിക്ക് വേണ്ടെന്ന് പറഞ്ഞ സ്വപ്‌ന ഷാജ് കിരണിനെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു. സത്യത്തില്‍ ആരാണ് ഗൂഢാലോചന നടത്തിയത്. ഞാന്‍ ഗൂഢാലോചന നടത്തിയിട്ടില്ല. ഗൂഢാലോചന നടത്തിയത് കെ.ടി ജലീലിന്റെ നേതൃത്വത്തിലാണ്....

പിടികിട്ടാപ്പുള്ളിയെന്ന് പൊലീസ്, ഒടുവില്‍ കീഴടങ്ങി; എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ റിമാൻഡിൽ

കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ റിമാൻഡിൽ. വിവിധ അക്രമ കേസുകളിൽ ഉൾപ്പെട്ട ആർഷോ കീഴടങ്ങുകയായിരുന്നു. ആർഷോയെ പിടികൂടാത്തതിൽ ഹൈക്കോടതി കൊച്ചി പൊലീസിനോട് വിശദീകരണം തേടിയിരുന്നു. ജാമ്യത്തിലിറങ്ങിയിട്ടും വിവിധ കേസുകളിൽ പ്രതിയായതോടെയാണ് ആര്‍ഷോയുടെ ജാമ്യം റദ്ദാക്കിയത്. എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിലും പൊതുപരിപാടികളിൽ പങ്കെടുത്തിട്ടും പൊലീസ് പിടികൂടിയിരുന്നില്ല. പൊലീസ് അന്വേഷിച്ച് കണ്ടെത്താത്ത പ്രതി മലപ്പുറത്തെ...

കറുത്ത മാസ്‌ക് അഴിപ്പിച്ചിട്ട് പോലും രക്ഷയില്ല; മലപ്പുറം മുതൽ കോഴിക്കോട് വരെ മുഖ്യമന്ത്രിക്കെതിരെ വഴിനീളെ കരിങ്കൊടിയും പ്രതിഷേധവും

മലപ്പുറം: വമ്പൻ സുരക്ഷ ഒരുക്കിയിട്ടും അഞ്ഞൂറിൽപ്പരം പൊലീസുകാരെ വിന്യസിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയനെതിരെ വഴിനീളെ പ്രതിഷേധ പ്രകടനവും കരിങ്കൊടിയും. മലപ്പുറം മുതൽ കോഴിക്കോട് വരെയാണ് പ്രതിഷേധപ്രകടനങ്ങൾ നടന്നത്. മലപ്പുറം കുര്യാടിൽ കോൺഗ്രസ്- മുസ്ലീം ലീഗ് പ്രവർത്തർ, കോട്ടക്കലിൽ യൂത്ത് ലീഗ് പ്രവർത്തർ, മലപ്പുറം പുത്തനത്താണിയിലും കക്കാടും കോൺഗ്രസ് പ്രവർത്തകർ, കോഴിക്കോട് പന്തീരങ്കാവ് കൊടൽ നടക്കാവിൽ യുവമോർച്ച...

ബാലവേല: വിവരം നല്‍കുന്നവര്‍ക്ക് 2,500 രൂപ, പ്രതികള്‍ക്കെതിരെ കര്‍ശനനടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും ബാലവേല പൂര്‍ണമായും ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്. ബാലവേല നിയമപരമായി നിരോധിക്കുകയും അത് ക്രിമിനല്‍ കുറ്റകരമാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ബാലവേല കുറവാണെങ്കിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജോലി ചെയ്യുന്നതിനായി കുട്ടികളെ കൊണ്ടുവരുന്ന സാഹചര്യമുണ്ട്. ഇതിനെതിരെ കര്‍ശന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ മാത്രമേ ബാലവേല പൂര്‍ണമായും ഒഴിവാക്കാന്‍...

മാധ്യമങ്ങളെ കാണവേ പൊട്ടിക്കരഞ്ഞ്, കുഴഞ്ഞുവീണ് സ്വപ്‌ന; വക്കീലിനെതിരെ കേസെടുത്തത് വേട്ടയാടലെന്ന് ആരോപണം

പാലക്കാട്: മുഖ്യമന്ത്രിക്കെതിരെ താന്‍ നല്‍കിയ മൊഴിയില്‍ ഉരച്ചു നില്‍ക്കുന്നതായി സ്വപ്ന സുരേഷ്.  ഷാജ് കിരണിനെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല. തന്‍റെ അഭിഭാഷകനെതിരെ കേസെടുത്തു. തനിക്ക് അഭിഭാഷകനില്ലാത്ത അവസ്ഥയായി.  എന്തുകൊണ്ടാണ് അവരിപ്പോഴും തന്നെ ഇങ്ങനെ ദ്രോഹിക്കുന്നതെന്നും സ്വപ്ന സുരേഷ് ചോദിച്ചു. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു സ്വപ്നയുടെ ചോദ്യം. തന്‍റെ അഭിഭാഷകനെതിരെ കേസെടുക്കുമെന്ന് ഷാജ് കിരണ്‍ പറഞ്ഞത് ശരിയായി. അഭിഭാഷകരെ...

സ്വപ്‍നയുടെ അഭിഭാഷകനെതിരെ കേസ്, ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തത് എറണാകുളം സെൻട്രൽ പൊലീസ്

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷിന്റെ അഭിഭാഷകൻ അഡ്വ. കൃഷ്ണ രാജിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. മതനിന്ദ നടത്തിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. കെഎസ്ആർടിസി ബസ് ഡ്രൈവറെ അപകീർത്തിപ്പെടുത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ഇട്ടതിനാണ് കേസെടുത്തത്. മതവിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയിട്ടുണ്ട്. തൃശ്ശൂർ സ്വദേശിയായ അഭിഭാഷകൻ അനൂപ് വി.ആർ. നൽകിയ...

വിരട്ടാനൊന്നും നോക്കണ്ട, ഏത് കൊലകൊമ്പനായാലും കണ്ടുപിടിക്കും; ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

കോട്ടയം: തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് പരോക്ഷമായി മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കെ.ജി.ഒ.എ സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 'എന്തും പറയുന്നവരുടെ പിന്നിൽ ആരായാലും കണ്ടുപിടിക്കും. ഏത് കൊലകൊമ്പനായാലും കണ്ടുപിടിക്കും. വിരട്ടാനൊന്നും നോക്കണ്ട. നാടിന്റെ താത്‌പര്യത്തിന് എതിരായി നിൽക്കുന്ന ഒരു ശക്തിയുടെ മുന്നിലും കീഴടങ്ങുന്ന പ്രശ്നമില്ല. അവർ ഏത് തരത്തിലുള്ള പിപ്പടി കാട്ടിയാലും...

പൊലീസിനു നേരെ ‘പറന്നെത്തി’ ബിരിയാണി ചെമ്പ്, നിലം തൊട്ടയുടൻ ‘കസ്റ്റഡി’യിലെടുത്തു; ചെമ്പ് വിട്ടുകിട്ടാൻ വാക്കേറ്റം

കാസർകോട് ∙ സ്വർണക്കള്ളക്കടത്തിനു നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡിസിസിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ കലക്ടറേറ്റ് വളപ്പിലേക്കു ബിരിയാണി ചെമ്പെറിഞ്ഞു. പ്രകടനവും പ്രസംഗവും കഴിഞ്ഞു പ്രവർത്തകർ പിരിഞ്ഞു പോകുന്നതിനു തൊട്ടുമുൻപായിരുന്നു സംഭവം. പ്രകടനമായെത്തിയ പ്രവർത്തകർ കലക്ടറേറ്റിനു മുൻപിലെ ബാരിക്കേഡ് തകർക്കാൻ ആദ്യം ശ്രമിച്ചെങ്കിലും വിഫലമായി. തുടർന്നു നേതാക്കളുടെ പ്രസംഗത്തിനു ശേഷം വീണ്ടും...

കുതിച്ചുചാടി സ്വർണവില; വ്യാപാരം ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. 480 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38680 രൂപയായി. ഇന്നലെ  ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 60 രൂപയുടെ വർധനയാണ്...

സുരക്ഷാവലയത്തില്‍ മുഖ്യമന്ത്രി: ഒപ്പം 40 അംഗ സംഘം; വഴികള്‍ അടച്ചു, വലഞ്ഞ് യാത്രക്കാര്‍

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർധിപ്പിച്ചു. യാത്രകളിൽ നാൽപതംഗസംഘം മുഖ്യമന്ത്രിയെ അനുഗമിക്കും. ഒരു പൈലറ്റ് വാഹനത്തിൽ അഞ്ച് പേർ, രണ്ടു കമാൻഡോ വാഹനത്തിൽ 10 പേർ, ദ്രുതപരിശോധനാസംഘത്തിൽ എട്ടുപേർ എന്നിങ്ങനെയുണ്ടാകും. ഇതിനു പുറമെ ഒരു പൈലറ്റും എസ്കോർട്ടും ജില്ലകളിൽ അധികമായെത്തും. കോട്ടയത്ത് പലവഴികളിലും ഗതാഗതം നിയന്ത്രിച്ചതോടെ യാത്രക്കാര്‍ വലഞ്ഞു. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികൾക്കുള്ള സുരക്ഷയ്ക്കു പുറമെയാണ്...
- Advertisement -spot_img

Latest News

ഹെലികോപ്റ്റർ ദുരന്തം; ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

ഹെലികോപ്റ്റർ അപകടത്തിൽപെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങള്‍. അപകടത്തില്‍ ഇറാൻ പ്രസിഡന്‍റും വിദേശകാര്യമന്ത്രിയും ഉള്‍പ്പെടെ മരിച്ചെന്ന് ഇറാൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...
- Advertisement -spot_img