കണ്ണൂർ: കണ്ണൂർ നഗരത്തിൽ ബൈക്ക് മത്സ്യലോറിയിലിടിച്ചു തെറിച്ചുവീണു മരിച്ച രണ്ടു യുവാക്കളിൽ ഒരാളുടെ മൃതദേഹത്തിൽനിന്നു മയക്കുമരുന്ന് കണ്ടെത്തി. കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോലീസ് ഇൻക്വസ്റ്റ് നടത്തിവരുന്നതിനിടെയാണ് പാന്റ്‌സിന്റെ കീശയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ മയക്കമരുന്ന് കണ്ടെത്തിയത്. കണ്ണൂർ - കാസർകോട് ദേശീയപാതയിലെ തളാപ്പ് എകെജി ആശുപത്രി പരിസരത്തു ബൈക്കപകടത്തിൽ മരിച്ച കാസർകോട് ചൗക്കി ബദർ നഗറിലെ...
വടകര∙ പ്രായപൂർത്തിയാകാത്ത മകന് മോട്ടർ സൈക്കിൾ ഓടിക്കാൻ നൽകിയ പിതാവിന് 30,200 രൂപ പിഴയ്ക്കും കോടതി പിരിയും വരെ തടവിനും ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് എ.വി.ഷീജ ഉത്തരവിട്ടു. വാഹനത്തിന്റെ റജിസ്ട്രേഷൻ ഒരു വർഷത്തേക്ക് റദ്ദാക്കുകയും ചെയ്തു. അഴിയൂർ കല്ലേരി വീട്ടിൽ ഫൈസൽ ആണ് പിഴ അടച്ചത്. ഇന്നലെ കോടതി പിരിയും വരെ തടവ്...
അബുദാബി: 45 ഇനം വസ്തുക്കൾ യുഎഇയിലേക്ക് കൊണ്ടുവരുന്നതിനും കയറ്റുമതി ചെയ്യുന്നതിനും വിലക്കേർപ്പെടുത്തി രാജ്യം. ചില വസ്തുക്കൾ കൊണ്ടുവരുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. യുഎഇയിലേക്ക് വരുന്നവർ നിരോധിച്ചിരിക്കുന്ന സാധനങ്ങളുടെയും നിയന്ത്രണങ്ങൾക്ക് വിധേയമായ വസ്തുക്കളുടെയും ലിസ്റ്റ് നിർബന്ധമായും പരിശോധിക്കണമെന്ന് യുഎഇ ഡിജിറ്റൽ ഗവൺമെന്റ് നിർദ്ദേശം നൽകി.
യുഎഇ സർക്കാർ ചില ചരക്കുകളുടെ പ്രവേശനം നിരോധിക്കുകയും മറ്റുള്ളവയെ നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്....
കൊല്ലം: ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് കൊല്ലം തുറമുഖത്ത് ഇന്ധന സംഭരണ- വിതരണ കേന്ദ്രത്തിന് ആലോചന. പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ ലോറിവാടക ഒഴിവാകുമെന്നതിനാൽ ജില്ലയിൽ പെട്രോൾ, ഡീസൽ വിലയിൽ നേരിയ കുറവ് വരും.
നിലവിൽ കൊച്ചിയിൽ നിന്നു ടാങ്കർ ലോറികളിലാണ് ജില്ലയിലെ പമ്പുകളിൽ ഇന്ധനമെത്തിക്കുന്നത്. പകരം കൊച്ചിയിൽ നിന്നു കപ്പലിൽ കൊല്ലം തുറമുഖത്ത് ഇന്ധനം എത്തിച്ച ശേഷം...
ദേശീയപാത 66 പൂര്‍ണമായും തുറക്കുന്നതോടെ കാത്തിരിക്കുന്നത് വന്‍ ടോള്‍ നിരക്കുകള്‍. 60 മീറ്ററില്‍ കൂടുതലുള്ള മേല്‍പ്പാലങ്ങളുടെ ടോള്‍ നിശ്ചയിക്കുമ്പോള്‍ അതിന്റെ നീളത്തിന്റെ പത്തുമടങ്ങ് കണക്കിലെടുക്കണമെന്നാണ് ദേശീയപാത അതോറിറ്റിയുടെ ചട്ടം. ഉദാഹരണത്തിന് കഴിഞ്ഞവര്‍ഷം തുറന്ന കഴക്കൂട്ടം ആകാശപാതയുടെ ആകെ നീളം 2.72 കിലോമീറ്ററാണ്. എന്നാല്‍ ടോള്‍ കണക്കാക്കുമ്പോള്‍ എടുക്കുക 27.2. കിലോമീറ്റര്‍ എന്ന തരത്തിലാകും.
ഭാവി പാതകള്‍ക്കും...
തിരുവനന്തപുരം: സംസ്ഥാനത്ത് വാര്‍ഡ് വിഭജനത്തിലൂടെ ഗ്രാമപ്പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവ എണ്ണം കൂടും. വലിയ ഗ്രാമപ്പഞ്ചായത്തുകള്‍ വിഭജിച്ച് ആകെ എണ്ണം പത്തുശതമാനം കൂട്ടാന്‍ വാര്‍ഡ് വിഭജനം സംബന്ധിച്ച് പഠനം നടത്തിയ ഉദ്യോഗസ്ഥസമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കും. ഇതോടെ ആകെ ഗ്രാമപ്പഞ്ചായത്തുകളുടെ എണ്ണം 941-ല്‍നിന്ന് ആയിരം കവിയും. ബ്ലോക്ക് പഞ്ചായത്തുകള്‍ വിഭജിക്കേണ്ടതില്ലെന്നാണ് ശുപാര്‍ശ. ജില്ലാപഞ്ചായത്ത് വാര്‍ഡുകളുടെ...
ന്യൂഡല്‍ഹി: പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോഴും നിലവിലുള്ള പാസ്‍പോര്‍ട്ട് പുതുക്കുമ്പോഴും ശ്രദ്ധിക്കേണ്ട സുപ്രധാന അറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഓണ്‍ലൈന്‍ പാസ്‍പോര്‍ട്ട് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ആറോളം വ്യാജ വെബ്‍സൈറ്റുകളെക്കുറിച്ചാണ് നേരത്തെ ഔദ്യോഗിക വെബ്സൈറ്റില്‍ പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നത്. പാസ്‍പോര്‍ട്ട് സേവനങ്ങള്‍ക്കായി ഇന്റര്‍നെറ്റില്‍ പരതുന്ന പലരും ചെന്ന് കയറുന്നത് ഇത്തരം വ്യാജ വെബ്‍സൈറ്റുകളിലായിരിക്കും എന്നതാണ് ഈ...
ഇനി ഒരു തരത്തിലും എവിഡിയുടെ മുന്നില്‍ നിന്ന് നിയമം ലംഘിക്കുന്നവര്‍ക്ക് രക്ഷപ്പെടാനാവില്ല. വാഹനങ്ങളില്‍ മോഡിഫിക്കേഷന്‍ ചെയ്ത് രൂപമാറ്റം നടത്തുന്നവര്‍ക്കെതിരേ മോട്ടോര്‍വാഹന വകുപ്പിന്റെ കര്‍ശന നടപടി ആരംഭിച്ചിരിക്കുകയാണ്.ഒരു തവണ പിടികൂടി പിഴയടച്ച വാഹനങ്ങള്‍ അതേ നിയമലംഘനങ്ങളുമായി വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ വീണ്ടും പിടികൂടുന്ന സാഹചര്യത്തിലാണ് നടപടി കടുപ്പിക്കുന്നത്.
2019ല്‍ പുതുക്കിയ ദേശീയ റോഡ് നിയമങ്ങളുടെ അടിസ്ഥാനത്തില്‍ വാഹനങ്ങളിലെ രൂപമാറ്റം...
പാലക്കാട്∙ ലഹരിവസ്തുവായ എൽഎസ്ഡി സ്റ്റാംപുമായി റിസോർട്ട് ജീവനക്കാരൻ പിടിയിൽ. ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസ് റേഞ്ചും പാലക്കാട് ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് കാസർകോട് പീലിക്കോട് സ്വദേശി പ്രസൂണിനെ (30) പിടികൂടിയത്. കൊടൈക്കനാലിൽ നിന്ന് എൽഎസ്ഡി സ്റ്റാംപുകളുമായി പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി പുറത്തേക്കു പോകുന്നതിനിടെയാണു പിടിയിലായത്.
ഇയാളിൽ നിന്ന് 29...
കോഴിക്കോട്: മൈസൂരുവിൽ സ്വകാര്യ സ്ലീപ്പർ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി നാല് മരണം. ബസിലെ യാത്രക്കാരാണ് മരിച്ചത്. നാലുപേരും മലയാളികളാണ്.
കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ, സക്കീർ ,റഷീദ്...