Kerala

പൊന്നാനിയിൽ എം. സ്വരാജിനെ മത്സരിപ്പിക്കാൻ സിപിഎം ധാരണ

മലപ്പുറം: പൊന്നാനിയിൽ എം. സ്വരാജിനെ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ സിപിഎമ്മിൽ ധാരണ. സീറ്റ് നിലനിർത്താൻ ശക്തനായ സ്ഥാനാർഥി തന്നെ മത്സരിക്കണമെന്ന വിലയിരുത്തലാണ് സ്വരാജിലേക്കെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാൻ സ്വരാജിൻ്റെ സ്ഥാനാർഥിത്വം ഗുണം ചെയ്യുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. പതിറ്റാണ്ടുകളായി, സിപിഎമ്മിന്റെ ഉരുക്കുകോട്ടകളിലൊന്നാണ് പൊന്നാനി മണ്ഡലം. സ്വരാജിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മലപ്പുറം ജില്ലയില്‍ സ്വരാജിന്റെ രണ്ടാം മത്സരമാണ്.നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍...

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹിയറിങ്ങിലൂടെ 39,297 പേർ പുറത്തായി, സമയം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ ഹിയറിങ്ങിനുളള സമയം ഇന്ന് അവസാനിക്കും. ഇന്നലെ വരെ 122 നിയോജക മണ്ഡലങ്ങളിലാണ് ഹിയറിങ് പൂര്‍ത്തിയായത്. എല്ലാവരുടെയും ഹിയറിങ് നടത്തി വോട്ടര്‍ പട്ടിക പരിഷ്കരിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ഹിയറിങ്ങിലൂടെ 39,297 പേരാണ് വോട്ടര്‍ പട്ടികയിൽ നിന്ന് പുറത്തായത്. ഇതിൽ 33,450 പേര്‍ താമസം...

ജാഗ്രത വേണം, നേരത്തെ ചൂട് തുടങ്ങിയതോടെ ചിക്കൻപോക്സ് വ്യാപനം രൂക്ഷം; 10 ദിവസത്തിനിടെ ചികിത്സ തേടിയത് 285 പേര്‍

മലപ്പുറം: കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് ചിക്കന്‍പോക്‌സ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ മലപ്പുറത്ത് മാത്രം 285 പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിലും ഹോമിയോ, ആയുര്‍വേദ ക്ലിനിക്കുകളിലും എത്തുന്നവരുടെ കണക്കുകള്‍ കൂടി പരിഗണിച്ചാല്‍ രോഗബാധിതരുടെ എണ്ണം ഇതിന്റെ ഇരട്ടിയോളമാകുമെന്നാണ് സൂചന. നിലവില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചിക്കന്‍പോക്‌സ്...

മുഖ്യമന്ത്രിയുടെ കട്ടിലിന് 1 ലക്ഷം രൂപ, ചുവപ്പ് പരവതാനിക്ക് 16,000, ടാക്‌സിക്ക് പത്തര ലക്ഷം, ഡീസലിന് ഏഴേ മുക്കാല്‍ ലക്ഷം; ആഗോള അയ്യപ്പ സംഗമത്തിന് പൊട്ടിച്ചത് 11 കോടി

ആഗോള അയ്യപ്പസംഗമത്തിന്റെ കണക്കുകളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് തുറന്നു കാണിക്കുന്നത് അടിമുടി ധൂര്‍ത്തിന്റെ കണക്കാണ്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ശക്തമായ ഹൈക്കോടതി ഇടപെടലും അന്വേഷണവും ആരംഭിക്കുന്ന ഘട്ടത്തിലായിരുന്നു ആഗോള അയ്യപ്പ സംഗമം നടത്തിയത്. അന്ന് ദേവസ്വം ബോര്‍ഡില്‍ നിന്നും സര്‍ക്കാരില്‍ നിന്നും 1 രൂപ പോലും എടുക്കരുതെന്ന ഹൈക്കോടതി നിര്‍ദേശം നിലനില്‍ക്കെ നടത്തിയ പരിപാടിയിലുണ്ടായ വ്യാപക ക്രമക്കേട്...

പെണ്‍കുട്ടിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന കേസ്; മോട്ടിവേഷണൽ സ്പീക്കറായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

മലപ്പുറം: പെണ്‍കുട്ടിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന കേസിൽ മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ. മുൻ പൊലീസ് ഉദ്യോഗസ്ഥനായ ഫിലിപ് മമ്പാടിനെയാണ് നിലമ്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. 16 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പോക്സോ കേസിൽ ഇയാള്‍ പിടിയിലായത്. 2022 സെപ്റ്റംബറിൽ നടന്ന ലൈംഗികാതിക്രമ പോക്സോ കേസിലാണ് പൊലീസ് നടപടി....

പഴയ വാഹനങ്ങളുടെ വിൽപ്പന സർക്കാർ നിരീക്ഷണത്തിൽ; യൂസ്ഡ് വെഹിക്കിൾ ഷോറൂമുകൾക്ക് ‘പണി’ വരുന്നു

തിരുവനന്തപുരം: പഴയവാഹന വിൽപ്പനകേന്ദ്രങ്ങൾക്ക് ലൈസൻസ് നിർബന്ധിതമാക്കുന്നതോടെ സാമ്പത്തിക ഇടപാടുകൾ പൂർണമായും സർക്കാർ നിരീക്ഷണത്തിലാകും. ഓരോ സ്ഥാപനത്തിലും എത്രവാഹനങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചിട്ടുണ്ടെന്നും കൈമാറ്റം ചെയ്യുന്നുവെന്നും മോട്ടോർവാഹനവകുപ്പിനും ആദായനികുതി വകുപ്പ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾക്കും അറിയാനാകും. വാഹനം വിൽക്കുമ്പോൾ ഉടമസ്ഥാവകാശം മാറ്റപ്പെടുമെന്ന ഉറപ്പാണ് ഉടമകൾക്കുള്ളനേട്ടം. സംസ്ഥാനത്ത് ചെറുതും വലുതുമായി 10,000-ലധികം വാഹനവിൽപ്പന കേന്ദ്രങ്ങളുള്ളതിൽ 555 എണ്ണത്തിനേ രജിസ്േട്രഷനുള്ളൂ. അംഗീകാരമില്ലാത്ത...

പുതുയുഗ യാത്രാ സ്വീകരണ വേദിയിൽ ഉന്തും തള്ളും; മുല്ലപ്പള്ളി രാമചന്ദ്രന്‍ താഴെ വീണു

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ കുറ്റ്യാടിയിൽ നടന്ന സ്വീകരണ വേദിയിൽ ഉന്തും തള്ളും. സ്വാഗത പ്രാസംഗികനായ ഡിസിസി സെക്രട്ടറി, ജാഥാ ക്യാപ്റ്റൻ വി.ഡി. സതീശനെ സംസാരിക്കാനായി ക്ഷണിച്ചത് മുതലാണ് തർക്കം തുടങ്ങിയത്. സതീശനെ ക്ഷണിച്ചതോടെ വടകര എംപി ഷാഫി പറമ്പിൽ സ്വാഗത പ്രാസംഗികനെ പിന്നിലേക്ക് തള്ളിക്കൊണ്ടുപോകുന്നത് ദൃശ്യങ്ങളിൽ കാണാം. പിന്നീട്...

‘മൂന്നുനാല് മാസത്തിൽ ഇലക്ഷൻ വരികയാണ്, നോക്കി വോട്ട് ചെയ്യുക’; തിരഞ്ഞെടുപ്പ് ആഹ്വാനവുമായി വേടൻ

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കൃത്യമായി ചിന്തിച്ച് വോട്ട് ചെയ്യണമെന്നും ആഹ്വാനം ചെയ്ത് പ്രശസ്ത റാപ്പർ വേടൻ. കോഴിക്കോട് ബീച്ചിൽ നടന്ന സംഗീത പരിപാടിക്കിടെ താരം നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലാവുകയാണ്. മൂന്ന്-നാല് മാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ മുൻനിർത്തിയായിരുന്നു വേടന്റെ രാഷ്ട്രീയ പരാമർശങ്ങൾ. ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുന്നത്...

ദീപകിന്റെ ആത്മഹത്യ കേസ്: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപികിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഷിംജിതയ്ക്ക് ജാമ്യം. കോഴിക്കോട് സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. 22 ദിവസമായി ഷിംജിത ജയിലില്‍ തുടരുകയായിരുന്നു. ദീപക് ജീവനൊടുക്കിയതില്‍ ഷിംജിതയ്ക്ക് പങ്കുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. യുവതിയുടെ ഭാഗത്ത് നിന്നുണ്ടായ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ദീപക്കിന്റെ കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍, ഇത്രയധികം ദിവസം...

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ പൊതുജനങ്ങൾ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. പകൽ 11 am മുതല്‍ 3 pm...
- Advertisement -spot_img

Latest News

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ്...
- Advertisement -spot_img