തിരുവനന്തപുരം: ആർ. ശ്രീലേഖയ്ക്കെതിരെ കേസെടുത്ത് മ്യൂസിയം പൊലീസ്. സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെ ഇരയുടെ പേര് വെളിപ്പെടുത്തി എന്നാണ് കേസ്.
കിളിരൂർ കവിയൂർ പീഡനക്കേസുകളെ പരാമർശിച്ചുകൊണ്ട് ചെയ്ത യൂട്യൂബിലെ എപ്പിസോഡിലാണ് ഇരകളെ തിരിച്ചറിയും വിധം മാതാപിതാക്കളുടെ അടക്കം പേര് വെളിപ്പെടുത്തിയതെന്ന് എഫ്ഐആർ.
2022 ഓഗസ്റ്റ് 14ന് സംപ്രേഷണം ചെയ്ത എപ്പിസോഡിൽ ആണ് കിളിരൂർ കവിയൂർ കേസുകളിലെ...
കൊച്ചി: സംസ്ഥാനത്ത് രാസലഹരി ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ പരിശോധന ശക്തമാക്കാൻ ഉമിനീർ പരിശോധനാ കിറ്റുകൾ വ്യാപകമാക്കാൻ കേരള പൊലീസ് തീരുമാനിച്ചു. എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയ മയക്കുമരുന്നുകൾ ഉപയോഗിച്ചവരെ മിനിറ്റുകൾക്കുള്ളിൽ കണ്ടെത്താൻ സഹായിക്കുന്ന സൊറ്റോക്സ് അനലൈസറുകളാണ് പൊലീസ് ഉപയോഗിക്കുന്നത്.
രക്തപരിശോധനയ്ക്കായി ലാബുകളെ ആശ്രയിക്കുന്നതിന് പകരം, ഉമിനീർ സാമ്പിൾ ഉപയോഗിച്ച് രണ്ട് മിനിറ്റിനുള്ളിൽ ലഹരി ഉപയോഗം തിരിച്ചറിയാം. ഏകദേശം...
‘കേരള സ്റ്റോറി 2′ എന്ന ചിത്രത്തിനെതിരെ അതിരൂക്ഷമായ വിമർശനവുമായി സിപിഎം എംപി ജോൺ ബ്രിട്ടാസ് രംഗത്തെത്തി. എൻഡിടിവി സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്ത അദ്ദേഹം, ഈ ചിത്രം വെറുമൊരു പ്രൊപ്പഗാണ്ട സിനിമയല്ലെന്നും മറിച്ച് ‘സെപ്റ്റിക് ടാങ്ക് മൂവി’ ആണെന്നും വിശേഷിപ്പിച്ചു. സമൂഹത്തിൽ വിഷം കുത്തിവെക്കാൻ ശ്രമിക്കുന്ന ഇത്തരം ചിത്രങ്ങൾ പ്രൊപ്പഗാണ്ട സിനിമകൾ പാലിക്കേണ്ട കുറഞ്ഞ മര്യാദകൾ...
കൊച്ചി: ‘കേരള സ്റ്റോറി 2’ വിവാദത്തിൽ ഇടപെട്ട് ഹൈക്കോടതി. സിനിമയുടെ ടീസറും ട്രെയിലറും നീക്കം ചെയ്യണമെന്ന് കോടതി ആവശ്യപ്പെട്ടു. സിനിമയെക്കുറിച്ച് ആശങ്കയുള്ള ജനങ്ങളുണ്ട്. ആ സിനിമ കാണാതിരിക്കാൻ ആകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിനിമയുടെ ടീസർ നീക്കം ചെയ്യാമെന്ന് സൺഷൈൻ പിക്ചേഴ്സ് അറിയിച്ചു.
‘കേരള സ്റ്റോറി 2’ റിലീസ് ചെയ്യാനിരിക്കെയാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടലുണ്ടായിരിക്കുന്നത്. ചിത്രത്തിനെതിരെ സമർപ്പിച്ച...
കൊച്ചി: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഉണ്ടാകുക എന്നാണ് പ്രവചനം.
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണം. ഫെബ്രുവരി 25 വരെ കേരളത്തില്‍ മഴ...
തിരുവനന്തപുരം:സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ പട്ടികയിൽ 2.69 കോടി വോട്ടര്‍മാര്‍. അന്തിമ വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും. എസ്ഐആറിന് മുന്‍പുള്ള പട്ടികയിൽ നിന്ന് ഒന്‍പത് ലക്ഷത്തോളം പേരുടെ കുറവാണുള്ളത്. ഡിസംബര്‍ 23 പ്രസിദ്ധീകരിച്ച കരട് പട്ടികയിലുണ്ടായിരുന്ന 53,229 പേരെ ഹിയറിങ് കാലയളവയിൽ ഒഴിവാക്കി. മരിച്ചവരെയും , വിദേശ പൗരത്വം നേടിയവരെയും...
പാലക്കാട്: സംസ്ഥാനത്ത് മയക്കുമരുന്നും മറ്റു ലഹരിവസ്തുക്കളും കടത്തുന്നതിനിടെ പിടികൂടിയ വാഹനങ്ങളുടെ ജംബോ ലേലവുമായി എക്സൈസ്. സംസ്ഥാനത്ത് അബ്കാരി, എൻ.ഡി.പി.എസ്. നിയമങ്ങൾ പ്രകാരം കസ്റ്റഡിയിലെടുത്ത് വിൽപ്പനയ്ക്ക് കോടതിയുടെ അനുമതി ലഭിച്ച വാഹനങ്ങളാണ് വിറ്റഴിക്കുന്നത്.
2017 മുതലുള്ള വാഹനങ്ങളാണ് പ്രധാനമായും വില്പനയ്ക്ക് തയ്യാറാക്കിയിട്ടുള്ളതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. വിവിധ സർക്കിൾ, റേഞ്ച് ഓഫീസുകൾ, പോലീസ് സ്റ്റേഷൻ വളപ്പുകൾ എന്നിവിടങ്ങളിലാണ്...
കോഴിക്കോട്: റമദാൻ മാസത്തെ വരവേൽക്കാനൊരുങ്ങി മുസ്‌ലിംകൾ. ഇന്ന് മാസപ്പിറവി കണ്ടാൽ നാളെ റമദാൻ ഒന്നായിരിക്കും. പള്ളികളിലും വീടുകളിലും ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് മാസപ്പിറവി നിരീക്ഷിക്കാൻ വിവിധ ഖാദിമാർ നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് ശഅബാൻ 29, വൈകിട്ട് മാസപ്പിറവി ദൃശ്യമായാൽ നാളെ റമദാൻ വ്രതം ആരംഭിക്കും. ഇല്ലെങ്കിൽ ശഅബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച റമദാൻ ആരംഭിക്കും.
പുണ്യങ്ങളുടെ...
പാലക്കാട്: എസ്.ഐ.ആർ. കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച് ഒരുമാസം പിന്നിടുമ്പോൾ ബി.എൽ.ഒ.മാർ പരിശോധന നടത്തി ഒഴിവാക്കിയവർ വീണ്ടും പട്ടികയിലുൾപ്പെട്ടെന്ന് പരാതി. പട്ടികയുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിച്ചശേഷം ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ (ഇ.ആർ.ഒ.) തലത്തിൽ നടത്തിയ കൂട്ടിച്ചേർക്കലുകളിലാണ് മുമ്പ് ഒഴിവാക്കിയവർ വീണ്ടും പട്ടികയിൽ ഉൾപ്പെട്ടത്. പരിശോധന നടത്തി ഒഴിവാക്കിയവർ വീണ്ടും പട്ടികയിലെത്തിയത് തങ്ങൾ അറിയാതെയാണെന്ന് ബി.എൽ.ഒ.മാർ പറയുന്നു.
തെളിവെടുപ്പിന്...