Kerala

മാലിന്യ നീക്കത്തിനുള്ള നഗരസഭകളുടെ അധികാരം സര്‍ക്കാര്‍ ഏറ്റെടുത്തു; സ്വകാര്യ ഏജന്‍സികളെ ഏല്‍പിക്കാന്‍ തീരുമാനം

തിരുവനന്തപുരം(www.mediavisionnews.in): മാലിന്യ നീക്കത്തിനുള്ള നഗരസഭകളുടെ അധികാരം സര്‍ക്കാര്‍ ഏറ്റെടുത്ത് സ്വകാര്യ ഏജന്‍സികളെ ഏല്‍പിക്കുന്നു. സമീപ പ്രദേശത്തുള്ള രണ്ടോ അതിലധികമോ നഗരസഭകളിലെ മാലിന്യം സംസ്‌കരിക്കാനുള്ള പൊതു സ്ഥലം കണ്ടെത്തുന്നതിനും മാലിന്യ നീക്കം സ്വകാര്യ ഏജന്‍സികളെ ഏല്‍പിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ഓര്‍ഡിനന്‍സ് ഇറക്കുന്നതിനു ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. നഗരസഭാ പരിധിയിലെ മാലിന്യം ശേഖരിക്കുന്നതും സംസ്‌കരിക്കുന്നതിനു...

സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളും നാളെ തുറന്നു പ്രവര്‍ത്തിക്കും

തിരുവനന്തപുരം (www.mediavisionnews.in):സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളും നാളെ തുറന്നു പ്രവര്‍ത്തിക്കും. പ്രളയക്കെടുതികള്‍ കാരണം ക്ലാസുകള്‍ നഷ്ടമായ സാഹചര്യത്തിലാണ് നാളെ പ്രവൃത്തി ദിനമാക്കുന്നതിന് തീരുമാനിച്ചിരിക്കുന്നതെന്ന് ഡിപിഐ വ്യക്തമാക്കി. പ്രളയം കാലവര്‍ഷക്കെടുതി എന്നിവ കാരണം നിരവധി പ്രവൃത്തിദിവസങ്ങള്‍ നഷ്ടമായിരുന്നു. ഈ സാഹചര്യത്തിലാണ് നാളെത്തെ അവധി ഒഴിവാക്കിയത്. നേരത്തെ ഓണാവധി കഴിഞ്ഞ് സ്‌കൂളുകള്‍ വീണ്ടും തുറക്കുമ്പോള്‍ പ്രളയബാധിത മേഖലകളില്‍ കുട്ടികളെ യൂണിഫോം ധരിക്കാന്‍...

പ്രളയകെടുതിയില്‍ ജനങ്ങളുടെ രക്ഷയ്ക്കിറങ്ങി എലിപ്പനി പിടിപെട്ട സിപിഐഎം സെക്രട്ടറിക്ക് ജീവന്‍ നഷ്ടമായി

ആലപ്പുഴ: കേരളം കണ്ട മഹാപ്രളയത്തില്‍ നിന്ന് അതിജിവിക്കാനായി അരയും തലയും മുറുക്കി ഏവരും രംഗത്തുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഒരേ മനസോടെയാണ് ഏവരും അണിനിരക്കുന്നത്. അതിനിടയിലാണ് ദുരിതാശ്വാസത്തിനിറങ്ങി എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന സിപിഐഎം നടുഭാഗം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ് വി ഷിബുവിന് ജീവന്‍ നഷ്ടമായെന്ന സങ്കട വാര്‍ത്തയെത്തുന്നത്. പ്രളയം അതിന്‍റെ രൂക്ഷത ഏറ്റവുമധികം കാട്ടിയ കുട്ടനാട്ടിലായിരുന്നു...

നമ്മള്‍ പുനര്‍നിര്‍മിക്കും, ഒറ്റക്കെട്ടായി; ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ തുക ആയിരം കോടി കവിഞ്ഞു

തിരുവനന്തപുരം (www.mediavisionnews.in): കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാരും പ്രതിപക്ഷവും. പ്രളയക്കെടുതിയെയും പുനര്‍നിര്‍മാണത്തെയും കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് ഐക്യസന്ദേശമുയര്‍ന്നത്. ഒമ്പതുമണിക്കൂര്‍ നീണ്ട സമ്മേളനത്തില്‍ മഹാപ്രളയത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് രൂക്ഷമായ വാദപ്രതിവാദങ്ങളുണ്ടായി. അണക്കെട്ടുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നുവിട്ട് പ്രളയമുണ്ടാക്കിയെന്ന ആരോപണവുമായി സര്‍ക്കാരിനെ പ്രതിപക്ഷം അതിനിശിതമായി വിമര്‍ശിച്ചു. ഒപ്പം ദുരിതാശ്വാസപുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് പൂര്‍ണപിന്തുണയും...

ദുരിതാശ്വാസ കേന്ദ്രത്തിലേക്കുള്ള സാധനങ്ങള്‍ മോഷ്ടിച്ചു: ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ആലപ്പുഴ(www.mediavisionnews.in):പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൊണ്ടുവന്ന സാധനങ്ങള്‍ മോഷ്ടിച്ച ബി ജെ പി പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റു ചെയ്തു. അമ്പലപ്പുഴ കോമന കൃഷ്ണ കൃപയില്‍ രാജീവ് പൈയെയാണ് അമ്പലപ്പുഴ എസ് ഐ എം പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. പുറക്കാട് പഞ്ചായത്തിലെ വിവിധ ക്യാമ്പിലേയ്ക്ക് വിതരണം ചെയ്യുന്നതിന് കളക്ട്രേറ്റില്‍ നിന്നെത്തിയ സാധനങ്ങളില്‍ നിന്ന് 5...

പ്രളയത്തില്‍ ഡീലര്‍ഷിപ്പുകളില്‍ മുങ്ങിയത് 17,500 റോളം കാറുകള്‍; വെള്ളം കയറിയ വാഹനങ്ങള്‍ക്ക് വന്‍വിലക്കിഴിവിന് സാഹചര്യമൊരുങ്ങുന്നു

എറണാകു​ളം (www.mediavisionnews.in): ഓണം സീസണ്‍ മുന്നില്‍ കണ്ട് ഡീലര്‍ഷിപ്പുകള്‍ വന്‍ മുന്നൊരുക്കങ്ങളാണ് നടത്തിയത്. എന്നാല്‍ മഴ പെയ്തിറങ്ങിയതോടെ ചൂടുപിടിക്കുന്നമെന്ന് കരുതിയ വിപണി തണുത്തുറഞ്ഞു. പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് 35 ഡീലര്‍ഷിപ്പുകളിലായി വെള്ളത്തിലായത് 17,500 റോളം കാറുകളാണ്. ഏകദേശം ആയിരം കോടി രൂപയുടെ നാശനഷ്ടം ഡീലര്‍ഷിപ്പുകളില്‍ ഉണ്ടായെന്നാണ് കണക്ക്. ഓണം സീസണ്‍ ലക്ഷ്യം വെച്ച് കൂടുതല്‍ സ്റ്റോക്ക് കരുതിയതും രംഗം...

പ്രളയത്തില്‍ ജീവനും കൊണ്ട് ഓടുന്നവന്‍ ഫോട്ടോ എടുക്കാന്‍ നില്‍ക്കണമായിരുന്നോ?; സര്‍ക്കാര്‍ സഹായം വിതരണം ചെയ്യേണ്ടത് സി.പി.ഐ.എമ്മുകാരല്ലെന്നും പി.കെ ബഷീര്‍

തിരുവനന്തപുരം (www.mediavisionnews.in): സര്‍ക്കാര്‍ സഹായം വിതരണം ചെയ്യേണ്ടത് സി.പി.ഐ.എമ്മുകാരല്ലെന്നും സര്‍ക്കാര്‍ സഹായം സി.പി.ഐ.എമ്മുകാരുടെ ഔദാര്യം കൊണ്ട് കിട്ടേണ്ട കാര്യമല്ലെന്നും ഏറനാട് എം.എല്‍.എ പി.കെ. ബഷീര്‍. നിയസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തില്‍ വീട് തകര്‍ന്നവരോട് വീടിന്റെ ചിത്രം വേണമെന്ന് വില്ലേജ് ഓഫീസര്‍മാര്‍ ആവശ്യപ്പെടുന്നതായി അറിഞ്ഞു. പ്രളയത്തില്‍ ജീവനും കൊണ്ട് ഓടുന്നവന്‍ ഫോട്ടോ എടുക്കാന്‍ നില്‍ക്കണമെന്നാണോ പറയുന്നതെന്ന് പി.കെ ബഷീര്‍...

കണ്ണൂര്‍ മുഴപ്പിലങ്ങാട്ട് പള്ളി മഖാം കത്തിനശിച്ച നിലയില്‍: തീയിട്ടെതെന്ന് സംശയം

കണ്ണൂര്‍(www.mediavisionnews.in): മുഴപ്പിലങ്ങാട്ട് പള്ളി മഖാം കത്തിനശിച്ച നിലയില്‍. സീതിന്റെ പള്ളി ആയിരാസി മഖാമാണ് കത്തി നശിച്ചത്. ഇന്ന് രാവിലെ പുക ഉയരുന്നത് മദ്രസ്സ വിദ്യാര്‍ത്ഥികളാണ് ആദ്യം ഉസ്താദുമാരെ അറിയിച്ചത്. രാത്രിയിലായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്നാണ് പ്രാഥമിക നിഗമനം. ആരെങ്കിലും തീയിട്ടതാണെന്നാണ് സംശയം. എടക്കാട് പോലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9947019278...

ഫ്രിഡ്ജിൽ സൂക്ഷിച്ച അയല വെട്ടി; കൈയിലെ സ്വർണാഭരണങ്ങൾ വെള്ളിയായി; അമ്പരപ്പ്

കോട്ടയം(www.mediavisionnews.in):മീൻ വെട്ടിയപ്പോൾ വീട്ടമ്മയുടെയും മക്കളുടെയും അഞ്ചര പവൻ സ്വർണാഭരണങ്ങൾ വെള്ളി നിറമായി. ചമ്പക്കര ആശ്രമംപടി കക്കാട്ടുകടവിൽ ദീപു വർഗീസിന്റെ ഭാര്യ ജിഷ(32)യുടെയും മക്കളുടെയും സ്വർണാഭരണങ്ങളാണു വെള്ളി നിറമായത്. കഴിഞ്ഞ ബുധനാഴ്ച കറുകച്ചാൽ മാർക്കറ്റിലെ മത്സ്യവ്യാപാര സ്ഥാപനത്തിൽനിന്നാണ് ജിഷ ഒരു കിലോ വീതം അയലയും കിരിയാനും വാങ്ങിയത്. വാങ്ങിയ മീൻ ഫ്രിഡ്ജിലാണ് സൂക്ഷിച്ചിരുന്നത്. 27ന് രാവിലെ അയല...

വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങള്‍ നേരില്‍ക്കണ്ടും കൈത്താങ്ങായും സിറ്റിസണ്‍ ഉപ്പള

ഉപ്പള(www.mediavisionnews.in) : കേരളം മുഴുവന്‍ പ്രളയത്താല്‍ ദുരിതത്തിലായ പ്രധാന ജില്ലകളിലൊന്നായ വയനാട്ടിലെ ദുരിത ബാധിത മേഖലകള്‍ നേരില്‍ക്കണ്ടും കൈത്താങ്ങായും സിറ്റിസണ്‍ സ്പോര്‍ട്സ് ക്ളബ്ബ് ഉപ്പള. തിങ്കളാഴ്ച വയനാട്ടിലെത്തിയ സിറ്റിസണ്‍ ഉപ്പളയുടെ അംഗങ്ങള്‍ ജില്ലയിലെ മാനന്തവാടി നിയോജക മണ്ടലത്തില്‍പെട്ട തവിഞ്ഞാല്‍ പഞ്ചായത്തിലെ പ്രളയവും ഉരുള്‍പൊട്ടലും മൂലം ദുരിതം ബാധിച്ച വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ പത്ത് ദിവസത്തോളമായി...
- Advertisement -spot_img

Latest News

സ്വയം നിയന്ത്രിക്കണം: പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തിൽ ഉപയോക്താക്കൾക്ക് നിർദ്ദേശവുമായി കെ എസ് ഇ ബി

തിരുവനന്തപുരം: സ്വയം നിയന്ത്രണത്തിന് ഉപഭോക്താക്കളോട് അഭ്യ‍ർത്ഥിച്ച് കെ എസ് ഇ ബി. ഇതിനായി പാലിക്കേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങളും കെ എസ് ഇ ബി മുന്നോട്ട്...
- Advertisement -spot_img