ശ്രീഅഭയം ‘ പുനരുദ്ധാരണ പദ്ധതികേരളത്തിൽ നടപ്പിലാക്കും. – ശ്രീശ്രീരവിശങ്കർ

0
205

കൊച്ചി (www.mediavisionnews.in): കേരളത്തിന്റെ പുനരുദ്ധാരണ വികസനപദ്ധതിക്ക്  ശ്രീശ്രീരവിശങ്കറിൻറെ കൈത്താങ്ങ്. ആർട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻ വകയായി ‘ശ്രീഅഭയം ‘ കർമ്മപദ്ധതി സെപ്റ്റംബർ 15 മുതൽ കേരളത്തിൽ നടപ്പിലാക്കിതുടങ്ങുമെന്ന് ആർട് ഓഫ്  ലിവിംഗ് സംസ്ഥാന ചെയർമാൻ എസ്.എസ് .ചന്ദ്രസാബു അറിയിച്ചു.

മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി, ഇടുക്കി ജില്ലയിലെ കോഴിലാക്കുടി, പത്തനംതിട്ടയിലെ അട്ടത്തോട് എന്നീ വനവാസ മേഖലകൾക്കൊപ്പം പ്രളയ ബാധിത മേഖലകളായ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലെ പാണ്ടനാട് തുടങ്ങിയ സ്ഥലങ്ങളിലായാണ് ‘ശ്രീഅഭയം’ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനം ആരംഭിക്കുന്നത്‌.

കേരളത്തിലെ പ്രളയ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക്  ശ്രീശ്രീരവിശങ്കർ  നൽകിയ 9.5 കോടി രൂപയുടെ സാധനങ്ങൾക്ക് പുറമേ വിവിധ സംസ്ഥാനങ്ങളിലെയും വിദേശത്തും നിന്നുമുള്ള ആർട്ട് ഓഫ് ലിവിംഗ് പ്രവർത്തകർ സമാഹരിച്ച് നൽകിയ സാധനങ്ങൾ ഉൾപ്പെടെ 14 കോടിയിലധികം  രൂപയുടെ സാധനങ്ങളാണ് കേരളത്തിലേക്ക് ആദ്യ ഘട്ടത്തിൽ ആർട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻ നൽകിയത്.

ആരോഗ്യം, ശുചിത്വം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളുടെ സമഗ്ര വികസനത്തിനായി തുടർച്ചയായി  മെഡിക്കൽ ക്യാമ്പുകള്‍, ദുരിത ബാധിതരുടെ  മാനസിക സംഘർഷം ലഘൂകരിക്കുന്നതിനും, അവരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനുമാവശ്യമായ ട്രോമാ റിലീഫ് വർക്ക്‌ ഷാപ്പുകൾ, കൗൺസലിംഗ് തുടങ്ങിയവ കൂടുതലിടങ്ങളിൽ വ്യാപിപ്പിക്കും. വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, ബുക്കുകൾ, സ്‌കൂൾ ബാഗുകൾ തുടങ്ങിയ പഠനസൗകര്യങ്ങൾക്ക് പുറമെ പൊതുശൗചാലയങ്ങൾ, വായനശാലകൾക്കായി പുസ്‌തകങ്ങൾ, ടെലിവിഷനും കമ്പ്യുട്ടറും അനുബന്ധ സൗകര്യങ്ങളും നൽകും .

പാത്രങ്ങളടക്കമുള്ള ദുരിതാശ്വാസകിറ്റുകൾ, വസ്ത്രങ്ങൾ, വാട്ടർ ഫിൽട്ടറുകൾ, സൗരോർജ്ജ പാനലുകൾ, സൗരോർജ്ജ വിളക്കുകൾ തുടങ്ങി മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള ഒരു വർഷം  നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് ശ്രീശ്രീരവിശങ്കർ വിഭാവനം ചെയ്ത ”ശ്രീഅഭയം ‘പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ആർട് ഓഫ് ലിവിംഗ് സംസ്ഥാനചെയർമാൻ ചന്ദ്രസാബു വ്യക്തമാക്കുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here