പികെ ബഷീറിനെതിരായ കേസ് നിലനില്‍ക്കും; കേസ് പിന്‍വലിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടതി റദ്ദാക്കി

0
190

ദില്ലി(www.mediavisionnews.in): പി.കെ ബഷീര്‍ എംഎല്‍എയ്‌ക്കെതിരായ കേസ് പിന്‍വലിച്ച യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി റദ്ദാക്കി. കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കിയ മജിസ്‌ട്രേറ്റ് കോടതി വിധിയും റദ്ദാക്കി. കേസ് പിന്‍വലിക്കാന്‍ ആകുമോ എന്നതില്‍ മജിസ്‌ട്രേറ്റ് കോടതി വീണ്ടും പരിശോധിക്കണം. സംസ്ഥാന സര്‍ക്കാരിന്റെ പോസ്റ്റ് ഓഫീസ് ആകേണ്ട ആളല്ല പബ്ലിക് പ്രോസിക്യൂട്ടര്‍ എന്ന് കോടതി പറഞ്ഞു.

വധക്കേസില്‍ സാക്ഷി പറഞ്ഞാല്‍ ജീവനോടെ പോകില്ലെന്നായിരുന്നു പി.കെ ബഷീര്‍ പ്രസംഗത്തില്‍ പറഞ്ഞത്.യുഡിഎഫ് സര്‍ക്കാര്‍ എടുത്ത തീരുമാനമാണ് സുപ്രീംകോടതി റദ്ദാക്കിയത്. കേസ് വീണ്ടും മജിസ്‌ട്രേറ്റ് കോടതിക്ക് വിട്ടു. കേസില്‍ നടപടി തുടരാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഏറനാട് മണ്ഡലത്തിലെ മുസ്ലീംലീഗ് എംഎല്‍എയാണ് പി.കെ ബഷീര്‍.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here