Kerala

രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ ഇടിവ്: ക്രൂഡ് ഓയില്‍ നിരക്കും താഴ്ന്നു

തിരുവനന്തപുരം(www.mediavisionnews.in): രാജ്യത്തെ പെട്രോള്‍, ഡീസല്‍ നിരക്കുകളില്‍ വന്‍ ഇടിവ്. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ പെട്രോള്‍, ഡീസല്‍ വിലയാണ് കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്ത് രേഖപ്പെടുത്തുന്നത്. ഡീസല്‍ നിരക്ക് ഏപ്രിലിന് ശേഷമുളള ഏറ്റവും കുറഞ്ഞ അവസ്ഥയിലേക്കും എത്തി. അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 53.84 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്. കഴിഞ്ഞ ദിവസം വില 50...

മുത്തലാഖ് ബില്‍: പാര്‍ലമെന്‍റിലെ കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം ചര്‍ച്ചയാകുന്നു

ന്യൂദല്‍ഹി(www.mediavisionnews.in): മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ പാസ്സായ ദിവസം പി.കെ കുഞ്ഞാലിക്കുട്ടി എം.പി പാര്‍ലമെന്റില്‍ എത്താതിരുന്നത് മുസ്‍ലിം ലീഗിനുള്ളില്‍ ചര്‍ച്ചയാകുന്നു. ഒപ്പം നില്‍ക്കുന്ന നേതാക്കള്‍ പോലും കടുത്ത വിമര്‍ശനമാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ത്തുന്നത്. സുഹൃത്തിന്റെ മകന്റെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് കുഞ്ഞാലിക്കുട്ടി സഭയില്‍ എത്താതിരുന്നതെന്നാണ് വിവരം. മൂന്ന് മാസം കഴിഞ്ഞ് മുത്തലാഖ് ബില്‍ ലോക്‌സഭ പാസ്സാക്കിയ ദിവസം കുഞ്ഞാലിക്കുട്ടി...

ഇ പി ജയരാജനെയും കെ ടി ജലീലിനെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് പി കെ ഫിറോസ്

തിരുവനന്തപുരം(www.mediavisionnews.in): മന്ത്രിമാരായ ഇ പി ജയരാജനെയും കെ ടി ജലീലിനെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി മുസ്ലീം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. ബജറ്റ് വേളയില്‍ നിയമസഭയില്‍ ആക്രമം നടത്തിയതിന്റെ പേരില്‍ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ബജറ്റ് വേളയില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ ആറു പേര്‍ക്കെതിരെ കേസുണ്ട്....

സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് സ്റ്റേഡിയം ആര്‍.എസ്.എസ് പരിപാടിക്ക്; കായിക താരങ്ങളുടെ പരിശീലനം പെരുവഴിയില്‍

കോഴിക്കോട്(www.mediavisionnews.in): പഞ്ചായത്ത് സ്റ്റേഡിയം ആര്‍.എസ്.എസ് പരിപാടിക്ക് വിട്ടു നല്‍കിയതിനെ തുടര്‍ന്ന് ദേശീയ മീറ്റിനടക്കം പങ്കെടുക്കുന്ന കായിക താരങ്ങളുടെ പരിശീലനം നടുറോഡില്‍. ചക്കിട്ടപാറ പഞ്ചായത്ത് സ്റ്റേഡിയമാണ് ആര്‍.എസ്.എസ് പരിപാടിക്കായി വാടകക്ക് നല്‍കിയത്. ഇതേതുടര്‍ന്ന് അവധിക്ക് നാട്ടിലെത്തിയ ഒളിമ്പ്യന്‍ ജിന്‍സണ്‍ ജോണ്‍സനും പരിശീലകന്‍ പീറ്ററും ടാറിട്ട റോഡിലാണ് പരിശീലനം നടത്തിയത്. സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിയിരുന്ന കുട്ടികളും പരിശീലനം റോഡിലാക്കിയിട്ടുണ്ട്. സി.പി.ഐ.എം...

അയ്യപ്പജ്യോതി ഇന്ന് വൈകീട്ട്; മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ ജ്യോതി തെളിയിക്കും

കോട്ടയം(www.mediavisionnews.in): ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് ആറിന് സംസ്ഥാനത്ത് അയ്യപ്പജ്യോതി തെളിയിക്കും. ബിജെപിയുടെയും എന്‍എസ്എസിന്റെയും പിന്തുണയോടെ നടക്കുന്ന പരിപാടിയില്‍ പത്ത് ലക്ഷത്തിലേറെപ്പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മഞ്ചേശ്വരം മുതല്‍  കളിയിക്കാവിള വരെ ഒരേ സമയം ദീപങ്ങള്‍ തെളിയിക്കുന്നതാണ് അയ്യപ്പജ്യോതി. അയ്യപ്പജ്യോതിക്ക് പിന്തുണ നല്‍കുമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാരവര്‍മ...

ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് ശ്രമം; രണ്ട് കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടി

കണ്ണൂര്‍ (www.mediavisionnews.in): കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് ശ്രമം. രണ്ട് കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടി. അബുദാബിയില്‍നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വന്നിറങ്ങിയ പിണറായി സ്വദേശി മുഹമ്മദ് ഷാനാണു പിടിയിലായത്. ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളിലാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിനു ശ്രമമുണ്ടായത്. ഉണ്ണിയപ്പം ഉണ്ടാക്കാനുള്ള ഇലക്ട്രിക് അപ്പച്ചട്ടിയുടെ ഹീറ്റര്‍ കോയിലിലും പ്‌ളേറ്റിലുമായി ഒളിപ്പിച്ചായിരുന്നു കടത്ത്. മുഹമ്മദ് ഷാനെ കസ്റ്റഡിയില്‍...

കുഞ്ഞ് മെഹദിന് ആഴ്‌സണലിന്റെ സമ്മാനം; മഞ്ചേരിക്കാരന്‍ ഇന്‍സമാമിനെ വീണ്ടും ഞെട്ടിച്ച് മെസ്യൂട്ട് ഓസില്‍

മലപ്പുറം(www.mediavisionnews.in):ഫുട്ബോളിനോടുള്ള ആരാധന മൂത്ത് തന്റെ മകനു ആഴ്സണിലന്റെ സൂപ്പര്‍ താരം മെസ്യൂട്ട് ഓസിലിന്റെ പേരിട്ട മഞ്ചേരിക്കാരന്‍ ഇന്‍സമാമിനെ തേടി വീണ്ടും ഓസിലിന്റെ സ്‌നേഹ സമ്മാനം. ഇന്‍സമാമിന്റെ മകന്‍ മെഹദിനായി ഒരു കുഞ്ഞ് ജേഴ്സി അയച്ചു കൊടുത്താണ് ക്ലബ്ബ് ഇത്തവണ ഈ ആരാധകനോടുള്ള സ്നേഹം പങ്കുവെച്ചത്. സൂപ്പര്‍താരം ഓസില്‍ തന്നെയാണ് കുഞ്ഞ് മെഹദിനുള്ള ജേഴ്സി അയച്ചത്. ഈ...

ആവേശക്കടലായി യുവത ഒഴുകിയെത്തി; യുവജനയാത്രയ്ക്ക് ഉജ്വല സമാപനം

തിരുവനന്തപുരം (www.mediavisionnews.in): പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ കഴിഞ്ഞ മാസം 24ന് മഞ്ചേശ്വരത്തുനിന്ന് ആരംഭിച്ച മുസ്‌ലിം യൂത്ത് ലീഗ് യുവജന യാത്രയുടെ സമാപനത്തോടനുബന്ധിച്ച് ആയിരങ്ങൾ അണിനിരന്ന പ്രകടനം തലസ്ഥാന നഗരത്തെ ഇളക്കിമറിച്ചു. വർഗീയമുക്ത ഭാരതം, അക്രമരഹിത കേരളം എന്ന മുദ്രാവാക്യമുയർത്തിയുള്ള യാത്രയുടെ സമാപനത്തിൽ അണിനിരക്കാൻ രാവിലെ മുതൽ നഗരത്തിലേക്കു പ്രവർത്തകരുടെ പ്രവാഹമായിരുന്നു. വർഗീയ ഭിന്നിപ്പുണ്ടാക്കി അടുത്ത തിരഞ്ഞെടുപ്പിൽ...

കണിയാപുരം സംഘര്‍ഷത്തിന് കാരണം യൂത്ത് ലീഗ് പ്രചരണ വാഹനം വഴിയില്‍ തടഞ്ഞതെന്ന്

തിരുവനന്തപുരം (www.mediavisionnews.in): യൂത്ത് ലീഗ് പ്രചരണ വാഹനം പി.ഡി.പി പ്രവര്‍ത്തകര്‍ തടഞ്ഞതാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം കണിയാപുരത്തെ സംഘര്‍ഷത്തിന് കാരണമായതെന്ന് ആരോപണം. ഇത് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. പൊലീസ് അറസ്റ്റ് ചെയ്ത ലീഗ് പ്രവര്‍ത്തകരെ എം.എല്‍.എമാരുടെ ഇടപെടലിനെ തുടര്‍ന്ന് വിട്ടതായും ആക്ഷേപമുണ്ട്. പി.ഡി.പി പ്രതിഷേധ പ്രകടനത്തിനിടെയാണ് യൂത്ത് ലീഗിന്‍റെ പ്രവര്‍ത്തകരുമായി പ്രചരണ വാഹനം എത്തിയത്. യൂത്ത്...

ഇന്ന് പകല്‍ നിരത്തിലൂടെ ലൈറ്റിട്ട് വാഹനങ്ങള്‍ ഒടിക്കൂ; ഹര്‍ത്താലിനോട് പൊരുതാന്‍ പുതിയ ആഹ്വാനം

കൊച്ചി(www.mediavisionnews.in): പുതു വര്‍ഷത്തില്‍ ഹര്‍ത്താലിനോട് പൊരുതാനായി പ്രചാരണവുമായി ഹര്‍ത്താല്‍ വിരുദ്ധ ജോയന്റ് ആക്ഷന്‍ കൗണ്‍സില്‍. തീരുമാനത്തിന് ഐക്യദാര്‍ഢ്യവുമായി നിരത്തിലോടുന്ന വാഹനങ്ങള്‍ പകല്‍ ഹെഡ് ലൈറ്റ് പ്രകാശിപ്പിച്ച് ഓടിക്കാന്‍ ഇന്ന് സേ നോ ടു ഹര്‍ത്താല്‍ പ്രവര്‍ത്തകരും ആഹ്വാനം ചെയ്തിട്ടുണ്ട്. ബെറ്റര്‍ കൊച്ചിന്‍ റെസ്പോണ്‍സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ 42 സംഘടനയാണ് ഹര്‍ത്താലിനോട് സഹകരിക്കേണ്ടതില്ലെന്ന തീരുമാനമെടുത്തത്. കേരള ചേംബര്‍...
- Advertisement -spot_img

Latest News

രാജ്യത്ത് ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പുകൾ കിട്ടില്ല; കര്‍ശന ഉത്തരവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് ഇനി മുതൽ ഡോക്ടറുടെ ഔദ്യോഗിക കുറിപ്പടിയില്ലാതെ ചുമയ്ക്കുള്ള മരുന്നുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം സിറപ്പുകളും നേരിട്ട് വാങ്ങാൻ സാധിക്കില്ല. ഫാർമസികളിൽ നിന്നും ഇത്തരത്തിലുള്ള മരുന്നുകൾ ഓവർ...
- Advertisement -spot_img