Kerala

തെക്കന്‍ കേരളത്തിന്റെ തീരപ്രദേശങ്ങള്‍ വന്‍ഭീഷണിയില്‍; സമുദ്രനിരപ്പ് 2.8 അടി വരെ ഉയരാന്‍ സാധ്യത; പല പ്രദേശങ്ങളും വെള്ളത്തിനടിയിലാകുമെന്ന് പഠന റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി(www.mediavisionnews.in): കേരളം ഉള്‍പ്പെടെ ഇന്ത്യന്‍ തീരങ്ങളില്‍ സമുദ്രനിരപ്പ് 2.8 അടി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. പല പ്രദേശങ്ങളും ഇതോടെ വെള്ളത്തിനടിയിലാകും. ആഗോളതാപനത്തിന്റെ കാഠിന്യം കാരണമാണ് ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ സമുദ്രനിരപ്പ് ഉയരാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസി(ഇന്‍കോയിസ്)ന്റെ പഠനം ഉദ്ധരിച്ച്...

ടിക്ടോക്ക് വീഡിയോകള്‍ക്ക് കടിഞ്ഞാണിടണമെന്ന് കേരള പൊലീസ്

തിരുവനന്തപുരം (www.mediavisionnews.in): മാന്യമല്ലാത്തതും അധിക്ഷേപകരവുമായ ടിക്ടോക്ക് വീഡിയോകള്‍ക്ക് കടിഞ്ഞാണിടാന്‍ കേരള പൊലീസ്. പ്രേമം തകര്‍ന്നത് ആഘോഷിക്കാനും തേച്ചിട്ട് പോയ അവനെ/ അവളെ ചീത്ത വിളിച്ച് അവഹേളിക്കുകയും ചെയ്യുന്ന വീഡിയോകളാണ് കേരള പൊലീസിനെ ചൊടിപ്പിച്ചത്. സതീഷന്റെ മോനെ തെറി വിളിക്കുന്ന പെണ്‍കുട്ടികളുടെ വീഡിയോ ഈയടുത്ത് വൈറലായിരുന്നു. അതേ സമയം തന്നെ മലപ്പുറത്തെ കിളിനക്കോട് വെച്ച് പെണ്‍കുട്ടികള്‍ക്ക്...

ഒമ്പത് വര്‍ഷം പ്രണയിച്ചു; വിവാഹ നിശ്ചയവും കഴിഞ്ഞു; വിവാഹത്തിന് ഒന്നരമാസം മുമ്പ് ടിക് ടോക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം യുവതി ഒളിച്ചോടി; കേക്ക് മുറിച്ച് ആഘോഷിച്ച് യുവാവ്

(www.mediavisionnews.in): ദിവസങ്ങളായി സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന തേപ്പ് വീഡിയോകളാണ്. ഇത്തരത്തില്‍ ഒമ്പത് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹ നിശ്ചയവും കഴിഞ്ഞ് മറ്റൊരുത്തന്റെ കൂടെ യുവതി ഇറങ്ങി പോയ സംഭവമാണ് ഏറെ വാര്‍ത്തയായിരിക്കുന്നത്. ഒമ്പത് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു യുവാവും യുവതിയും വിവാഹിതരാകാന്‍ തീരുമാനിച്ചത്. ബന്ധുക്കള്‍ കൂടി പച്ചക്കൊടി കാണിച്ചതോടെ വിവാഹാഘോഷങ്ങളായി. വിവാഹത്തിന് മാസങ്ങള്‍ മുമ്പ് ടിക് ടോകിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം...

ബി.ജെ.പിയിൽ ഘർവാപസി നടത്തി സി.പി.എം, ഞെട്ടി തരിച്ച് സംഘപരിവാർ !

തിരുവനന്തപുരം(www.mediavisionnews.in): സംസ്ഥാന സമിതി അംഗങ്ങള്‍ ഉള്‍പ്പെടെ ഉള്ള നേതാക്കള്‍ സി.പി.എമ്മില്‍ ചേക്കേറിയതിന്റെ ഞെട്ടല്‍ മാറും മുന്‍പ് വീണ്ടും ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടി. ശബരിമലയടക്കം സ്ഥിതി ചെയ്യുന്ന പത്തനം തിട്ട ജില്ലയിലെ ബി.ജെ.പി യുവജന വിഭാഗം യുവമോര്‍ച്ച നേതാവാണ് പാര്‍ട്ടി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സിബി സാം തോട്ടത്തിലാണ് ബിജെപി വിട്ടിരിക്കുന്നത്....

വളപട്ടണം എസ് ഐക്കെതിരെ കെ എം ഷാജി സമര്‍പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി(www.mediavisionnews.in): വളപട്ടണം എസ് ഐക്കെതിരെ കെ എം ഷാജി സമര്‍പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അഴീക്കോട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വസ്തുതാ വിരുദ്ധമായ മൊഴിയിലൂടെ കോടതിയെ തെറ്റിദ്ധരിപ്പിച്ച എസ് ഐ ശ്രീജിത്ത് കൊടേരിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാണ് ആവശ്യം. അയോഗ്യതക്കിടയാക്കിയ ലഘുലേഖകള്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം കെ ടി അബ്ദുല്‍ നാസര്‍ പൊലീസിന് നല്‍കിയതാണെന്നാണ് ആരോപണം. കെ എം...

‘2019 കേരളത്തില്‍ ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായിരിക്കും’: ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും കടകള്‍ തുറക്കാനും ബസുകള്‍ സര്‍വീസ് നടത്താനും തീരുമാനം

കോഴിക്കോട്(www.mediavisionnews.in):  2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി പ്രഖ്യാപിക്കാന്‍ ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മയുടെ തീരുമാനം. എല്ലാ ജില്ലകളിലും ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിക്കും. ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറക്കാനും ബസുകള്‍ സര്‍വീസ് നടത്താനും ഇന്ന് ചേര്‍ന്ന വ്യാപാരി സംഘടനകളുടെ യോഗത്തില്‍ തീരുമാനമായി. 32 സംഘടനകളാണ് കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്. ഹര്‍ത്താലുകള്‍ക്ക് മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കരുതെന്നും കോഴിക്കോട് ചേര്‍ന്ന്...

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചവയില്‍ 284 വണ്ടിച്ചെക്കുകള്‍

കൊച്ചി (www.mediavisionnews.in): പ്രളയക്കെടുതിയെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയിനത്തില്‍ ലഭിച്ചവയില്‍ 284 വണ്ടിച്ചെക്കുകളെന്ന വിവരാവകാശരേഖ. വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ. ഡി.ബി.ബിനു നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്. പ്രളയദുരിതാശ്വാസനിധിയിലേക്ക് ആകെ 27919 ചെക്കുകളാണ് ലഭിച്ചത്. ഇതില്‍ 430 എണ്ണം വിവിധ കാരണങ്ങളാല്‍ മടങ്ങിയിരുന്നു. മടങ്ങിയ ചെക്കുകളില്‍ 184 എണ്ണത്തില്‍ നിന്ന് പിന്നീട് തുക ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ള 284 ചെക്കുകളില്‍...

കെ.എം.ഷാജി അയോഗ്യന്‍ തന്നെയെന്ന് വീണ്ടും ഹൈക്കോടതി; അഴീക്കോട് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും ഉത്തരവ്

കൊച്ചി (www.mediavisionnews.in): കെ.എം ഷാജി എംഎല്‍എയെ അയോഗ്യന്‍ തന്നെയെന്ന് വീണ്ടും ഹൈക്കോടതി. സിപിഎം പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയാണ് കെ എം ഷാജി ജയിച്ചതെന്ന് നികേഷ് കുമാര്‍ നല്‍കിയ പരാതിയില്‍ നേരത്തെ ഹൈക്കോടതി ഇതേ വിധി പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്ന് കെ എം ഷാജി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്ന വേളയിലാണ്...

ഇടപാടുകള്‍ ഇന്ന് തന്നെ നടത്തുക; ബാങ്കുകളില്‍ കൂട്ട അവധി വരുന്നു, എടിഎമ്മുകളും നിശ്ചലമാകുന്നതിന് സാധ്യത

കൊച്ചി (www.mediavisionnews.in): ബാങ്കുകളില്‍ വിവിധ കാരണങ്ങള്‍ കൂട്ട അവധി വരുന്നതിനാല്‍ ഇടപാടുകള്‍ നടത്താനുള്ളവര്‍ ഇന്ന് തന്നെ നടത്തുക. നാളെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ഓഫീസര്‍മാര്‍ പണിമുടക്കും. ആള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡഷനാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. അതിനു ശേഷം വരുന്ന ശനിയാഴ്ച്ച മാസത്തിലെ രണ്ടാമത്തെ ശനിയാണ്. അതായത് അന്നും ബാങ്ക് അവധിയായിരിക്കും. സ്വഭാവികമായി ഞായറാഴ്ച ബാങ്ക് അവധി...

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ; സുരേന്ദ്രന്റെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി

കൊച്ചി(www.mediavisionnews.in): മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യംചെയ്ത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി. ജനുവരി നാലിലേക്കാണ് ഹര്‍ജി മാറ്റിയിരിക്കുന്നത്. മഞ്ചേശ്വരം എംഎല്‍എയായിരുന്ന പി.ബി. അബ്ദുള്‍ റസാഖിന്‍റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സുരേന്ദ്രന്റെ ഹര്‍ജി. റസാഖിന്റെ മകന്‍ ഷെഫീഖ് റസാഖ് കേസില്‍ കക്ഷി ചേരാന്‍ കഴിഞ്ഞ ദിവസം...
- Advertisement -spot_img

Latest News

രാജ്യത്ത് ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പുകൾ കിട്ടില്ല; കര്‍ശന ഉത്തരവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് ഇനി മുതൽ ഡോക്ടറുടെ ഔദ്യോഗിക കുറിപ്പടിയില്ലാതെ ചുമയ്ക്കുള്ള മരുന്നുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം സിറപ്പുകളും നേരിട്ട് വാങ്ങാൻ സാധിക്കില്ല. ഫാർമസികളിൽ നിന്നും ഇത്തരത്തിലുള്ള മരുന്നുകൾ ഓവർ...
- Advertisement -spot_img