Tuesday, May 13, 2025

Kerala

ഗവര്‍ണര്‍ ഭരണഘടനയെ സംരക്ഷിക്കുന്നില്ല; ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് ലീഗ്

തിരുവനന്തപുരം (www.mediavisionnews.in): ഗവര്‍ണര്‍ എ.എം.ആരിഫ് ഖാനെതിരെ ആരോപണമുന്നയിച്ച് മുസ്‌ലിം ലീഗ്. ആരിഫ് ഖാന്‍ ഭരണഘടനയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. യോജിക്കാവുന്ന സമരങ്ങളില്‍ പങ്കെടുക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. എന്നാല്‍ അടുത്ത മാസം 26ന് നടക്കാനിരിക്കുന്ന മനുഷ്യച്ചങ്ങലയില്‍ ലീഗ് പങ്കെടുക്കുന്ന കാര്യം തീരുമാനമായിട്ടില്ലെന്നും എം.പി കൂട്ടിച്ചേര്‍ത്തു. പൗരത്വ നിയമത്തിന്റെ വിഷയത്തില്‍...

കോഴിക്കോട് യൂത്ത് ലീഗ് മാർച്ചിൽ സംഘർഷം; എം കെ മുനീര്‍ അറസ്റ്റില്‍

കോഴിക്കോട്: (www.mediavisionnews.in) പൗരത്വ നിയവുമായി ബന്ധപ്പെട്ട് യൂത്ത്‌ലീഗിന്റെ ഹെഡ്‌പോസ്‌റ്റോഫീസ് മാര്‍ച്ചിനും ധര്‍ണക്കുമിടെ സംഘര്‍ഷം. റോഡില്‍ തടസ്സം സൃഷ്ടിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് എം കെ മുനിര്‍ ഉള്‍പ്പെടെ പത്തോളം നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ നേതൃത്വത്തില്‍ ഹെഡ്‌പോസ്‌റ്റോഫീസ് ഗേറ്റ് ഉപരോധിക്കുകയാണ്....

സഫയുടെ ചിത്രം ചേര്‍ത്ത് വ്യാജ പ്രചരണം: എന്‍ഡിഎ എംഎല്‍എയ്ക്കെതിരെ പൊലീസില്‍ പരാതി

ദില്ലി: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യതലസ്ഥാനമായ നടക്കുന്ന പ്രക്ഷോഭങ്ങളെയും മലപ്പുറത്ത് രാഹുൽ ഗാന്ധിയുടെ പ്രസംഗം മലയാളത്തിലേക്ക് മൊഴി മാറ്റിയ വിദ്യാർഥിനിയെയും ബന്ധപ്പെടുത്തി ട്വിറ്ററിൽ വ്യാജപ്രചാരണം നടത്തി ഡല്‍ഹി എംഎല്‍എ മഞ്ജീന്ദർ സിങ് സിർസ. നിലമ്പൂർ കരുവാരക്കുണ്ട് ഗവ. എച്ച്‌എസ്‌എസിലെ പ്ലസ് ടു വിദ്യാർഥിനി സഫയും രാഹുൽ ഗാന്ധിയും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മഞ്ജീന്ദറിന്റെ...

പിണറായിക്ക് പിന്നില്‍ അണിനിരക്കുമെന്ന് സമസ്ത; ‘പൗരത്വ ഭേദഗതി നിയമം ന്യൂനപക്ഷ ബാധിത പ്രശ്നമല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ മനസിലാക്കണം’

കോഴിക്കോട്: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പിന്നില്‍ അണിനിരക്കുമെന്ന് സമസ്ത. മുഖപത്രമായ സുപ്രഭാതത്തിലാണ് സമസ്ത തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനം ഒറ്റക്കെട്ടായി ഈ സമരത്തിനെ പോരാടുമെന്നും കേരളത്തില്‍ അത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഉറച്ച ശബ്ദം ജനത ആവേശത്തോടെയാണ് സ്വീകരിച്ചതെന്നും സുപ്രഭാതത്തിലെ മുഖപ്രസംഗത്തില്‍ പറയുന്നു. ഈയൊരു ആശയം നടപ്പാക്കാന്‍ തുനിഞ്ഞിറങ്ങിയ മുഖ്യമന്ത്രി പിണറായി...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ അവസാന നിമിഷം വരെ പോരാടും: ഹൈദരലി തങ്ങള്‍

കോഴിക്കോട് (www.mediavisionnews.in)  : പൗരത്വ ഭേദഗതി നിയമത്തിനെതിരെ അവസാന നിമിഷം വരെ മുസ്ലിം ലീഗ് പോരാടുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കോഴിക്കോട്ടു നടന്ന എം.എസ്.എഫ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലം ഏല്പിച്ച ദൗത്യം ലീഗ് നിര്‍വഹിക്കും. ഖാഇദെ മില്ലത്തിന്റെ ദര്‍ശനം ശരിയാണെന്നു കാലം തെളിയിക്കുകയാണ്-തങ്ങള്‍ പറഞ്ഞു. മോഡിയും അമിത് ഷായും...

മം​ഗലാപുരത്ത് കുടങ്ങിയ മലയാളി വിദ്യാർത്ഥികളെ കെഎസ്ആർടിസി ബസിൽ നാട്ടിലെത്തിക്കും

തിരുവനന്തപുരം : (www.mediavisionnews.in) നിരോധനാജ്ഞ പ്രഖ്യാപിച്ച മം​ഗലാപുരത്ത് കുടുങ്ങി കിടക്കുന്ന മലയാളി വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കാൻ സർക്കാർ ഇടപെടുന്നു. കെഎസ്ആർടിസി ബസുകളിൽ പൊലീസ് സുരക്ഷയോടെ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിനായി ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മം​ഗലാപുരത്തെ പമ്പ്‌വെല്‍ സർക്കിളിൽ കെഎസ്ആർടിസി ബസുകൾ എത്തും. നാട്ടിലേക്ക് വരാൻ ഉദേശിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ ബസുകളിൽ...

ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പുതുക്കുന്നത് കേരളം നിര്‍ത്തിവെച്ചു; നടപടി വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്ന്

തിരുവനന്തപുരം: (www.mediavisionnews.in) ദേശീയ ജനസംഖ്യ രജിസ്റ്ററിലേക്കുള്ള കണക്കെടുപ്പിനുള്ള നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. ദേശീയ ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗപ്പെടുത്തുമെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്‍റെ അടിയന്തര ഇടപെടല്‍. സംസ്ഥാന സര്‍ക്കാരിന് വേണ്ടി പൊതുഭരണവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാലാണ് ഉത്തരവിറക്കിയത്. പുതുക്കിയ ദേശീയ പൗരത്വ നിയമം ദേശീയ...

മുന്‍മന്ത്രിയും എം.എല്‍.എയുമായ തോമസ് ചാണ്ടി അന്തരിച്ചു

കൊച്ചി (www.mediavisionnews.in) : എന്‍.സി.പി നേതാവും മുന്‍മന്ത്രിയും എം.എല്‍.എയുമായ തോമസ് ചാണ്ടി അന്തരിച്ചു. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചിതിത്സയിലായിരുന്നു. എല്‍.ഡി.എഫ് മന്ത്രിസഭയില്‍ ഗതാഗത വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഇദ്ദേഹം കായല്‍കയ്യേറ്റവുമായി ബന്ധപ്പെട്ട ആരോപണത്തെ തുടര്‍ന്നായിരുന്നു രാജിവെച്ചത്. കുട്ടനാട് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ സമാജികനും കുവൈത്ത് കേന്ദ്രമാക്കിയുളള പ്രമുഖ വ്യവസായിയുമാണ്...

പൗരത്വഭേദഗതി നിയമത്തില്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് ഇനിയും സമരം ഉണ്ടാകണം; കോണ്‍ഗ്രസ് നിലപാട് തള്ളി ലീഗ്

തിരുവനന്തപുരം: (www.mediavisionnews.in) പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ ഇടതുമുന്നണിക്കൊപ്പം ചേര്‍ന്ന് ഇനി സമരത്തിനില്ലെന്ന കോണ്‍ഗ്രസ് നിലപാടില്‍ വിയോജിപ്പുമായി മുസ്‌ലീം ലീഗ്. സംയുക്ത സമരം ഇനിയും ഉണ്ടാകണമെന്നാണ് ലീഗിന്റെ നിലപാടെന്ന് മുസ്‌ലീം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. പൗരത്വഭേദഗതി ബില്ലിനെതിരെ കേരളം ഒറ്റക്കെട്ടാണെന്ന് കാണിക്കാനാണ് സംയുക്ത പ്രതിഷേധമെന്ന് മുസ്‌ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്...

‘നരേന്ദ്രമോദീ ഈ രാജ്യം നിങ്ങളുടെ തന്തയുടെ വകയല്ല’; മഹാരാജാസിന്റെ കവാടത്തില്‍ എസ്.എഫ്.ഐ യുടെ ബാനര്‍

എറണാകുളം (www.mediavisionnews.in) : പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിവിധ കോളേജുകളിലായി രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമാവുകയാണ്. എറണാകുളം മഹാരാജാസ് കോളേജിന്റെ കവാടത്തില്‍ എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ കെട്ടിയ ബാനറാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. നരേന്ദ്രമോദീ ഈ രാജ്യം നിങ്ങളുടെ തന്തയുടെ വകയല്ല എന്നാണ് ബാനറില്‍ എഴുതിയിരിക്കുന്നത്. സി.എ.എയും എന്‍.ആര്‍.സിയും റദ്ദാക്കുക എന്നും ബാനറില്‍ എഴുതിയിരിക്കുന്നു. നിശബ്ദതയെന്നാല്‍ യോജിപ്പാണ്. ഒരു തെമ്മാടിയേയും...
- Advertisement -spot_img

Latest News

ഐപിഎൽ മത്സരങ്ങൾ മെയ് 17ന് പുനരാരംഭിക്കും, ജൂൺ മൂന്നിന് ഫൈനൽ

മുംബൈ (മഹാരാഷ്ട്ര) : ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് നിർത്തിവച്ച ഐപിഎൽ മത്സരങ്ങൾ മെയ് 17 ശനിയാഴ്ച പുനരാരംഭിക്കുമെന്ന് ബിസിസിഐ. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ...
- Advertisement -spot_img