ഗവര്‍ണര്‍ ഭരണഘടനയെ സംരക്ഷിക്കുന്നില്ല; ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് ലീഗ്

0
168

തിരുവനന്തപുരം (www.mediavisionnews.in): ഗവര്‍ണര്‍ എ.എം.ആരിഫ് ഖാനെതിരെ ആരോപണമുന്നയിച്ച് മുസ്‌ലിം ലീഗ്. ആരിഫ് ഖാന്‍ ഭരണഘടനയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.

യോജിക്കാവുന്ന സമരങ്ങളില്‍ പങ്കെടുക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. എന്നാല്‍ അടുത്ത മാസം 26ന് നടക്കാനിരിക്കുന്ന മനുഷ്യച്ചങ്ങലയില്‍ ലീഗ് പങ്കെടുക്കുന്ന കാര്യം തീരുമാനമായിട്ടില്ലെന്നും എം.പി കൂട്ടിച്ചേര്‍ത്തു.

പൗരത്വ നിയമത്തിന്റെ വിഷയത്തില്‍ താന്‍ പഴയ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് വിമര്‍ശിക്കാം. എന്നാല്‍ അവരുടെ അഭിപ്രായം മാറ്റണമെന്ന് പറയാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here