Gulf

കുവൈത്തില്‍ നിന്നും നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ ഗണ്യമായ വര്‍ധന

കുവൈത്തില്‍ നിന്നും നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ ഗണ്യമായ വര്‍ധന. രാജ്യത്തെ ബാങ്കുകള്‍ ,ധനകാര്യ സ്ഥാപനങ്ങള്‍ എന്നീവ മുഖേന കഴിഞ്ഞ ഒമ്പത് മാസത്തിനിടെ പ്രവാസികൾ വിവിധ നാടുകളിലേക്കയച്ചത് 4.27 ബില്യൺ ദീനാറാണ്. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് പുറത്ത് വിട്ട കണക്കുകളില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചത്. 2022 ലെ ആദ്യ പാദത്തില്‍ 1.49 ബില്യൺ ദിനാറും രണ്ടാം...

യു.എ.ഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

യു.എ.ഇയിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. രാജ്യത്തെ ഔദ്യോഗിക കാലാവസ്ഥാ വിഭാഗമായ എൻ.സി.എം ആണ് ജനങ്ങൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയത്. കൂടാതെ രാജ്യത്ത് അന്തരീക്ഷ താപനിലയിൽ കാര്യമായ മാറ്റമുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. ഈ ആഴ്ച രാജ്യത്തിന്റെ വിവിധയിടങ്ങളിൽ മഴ ലഭിച്ചേക്കാമെന്ന് കഴിഞ്ഞദിവസം എൻ.സി.എം അറിയിച്ചിരുന്നു.

ന്യൂകാസിൽ ടോപ്പ് ഫോറിൽ ഫിനിഷ് ചെയ്താൽ ക്രിസ്റ്റ്യാനോ വായ്പയിലെത്തും; കരാർ വിശദാംശങ്ങൾ പുറത്ത്

പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ് അൽ നസ്റുമായി കരാറൊപ്പിട്ടത് കഴിഞ്ഞ ദിവസമാണ്. കരാറിൽ വളരെ പ്രത്യേകതയുള്ള ഒരു ധാരണ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പുത്ത പണക്കാരായ ന്യൂകാസിൽ യുണൈറ്റഡ് ആദ്യ നാല് സ്ഥാനങ്ങളിലൊന്നിൽ സീസൺ അവസാനിപ്പിച്ചാൽ ക്ലബിൽ വായ്പാടിസ്ഥാനത്തിൽ കളിക്കാൻ അനുവദിക്കണമെന്നതാണ് ധാരണ. സൗദി അറേബ്യയിലെ പബ്ലിക്...

ബിഗ് ടിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനം അല്‍ഐനിലെ ഡ്രൈവര്‍ക്ക്; 20 സുഹൃത്തുക്കളുമായി പങ്കുവെയ്ക്കും

അബുദാബി: വാഹനം ഓടിച്ചുകൊണ്ടിരുന്നതിനിടെയാണ് അല്‍ഐനിലെ ആ പിക്കപ്പ് ഡ്രൈവറെ തേടി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് വേദിയില്‍ നിന്നുള്ള ഫോണ്‍ കോള്‍ എത്തിയത്. ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തുകയ്ക്കുള്ള സമ്മാനം അയാള്‍ സ്വന്തമാക്കിക്കഴിഞ്ഞുവെന്ന വിവരം അറിയിക്കാന്‍ അവതാരകരായ റിച്ചാര്‍ഡും ബുഷ്റയും മൂന്ന് തവണ വിളിച്ചെങ്കിലും കോള്‍ കണക്ടായില്ല. ബംഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് റയ്‍ഫുലിനായിരുന്നു ചൊവ്വാഴ്ച...

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 77 കോടി സ്വന്തമാക്കി പ്രവാസി; ഒന്നൊഴികെ എല്ലാ സമ്മാനവും ഇന്ത്യക്കാര്‍ക്ക്

അബുദാബി: ചൊവ്വാഴ്ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ബംഗ്ലാദേശ് സ്വദേശിക്ക് ഒന്നാം സമ്മാനം. അല്‍ഐനില്‍ താമസിക്കുന്ന എംഡി റെയ്‍ഫുല്‍ ആണ് 247-ാം സീരിസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 3.5 കോടി ദിര്‍ഹം (77 കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത്. ഇന്ന് നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഒഴികെ മറ്റെല്ലാ സമ്മാനങ്ങളും ലഭിച്ചത്...

റൊണാൾഡോയുടെ അവതരണ ചടങ്ങിൽ നിന്നുള്ള ടിക്കറ്റ് വരുമാനം ചാരിറ്റിക്ക് നൽകും

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ വരവേൽക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കി റിയാദ്. ഇന്ന് വൈകുന്നേരം നടക്കുന്ന അവതരണ ചടങ്ങിൽ റൊണാൾഡോയെ ഔദ്യോഗികമായി അൽ നാസർ അംഗമായി പ്രഖ്യാപിക്കും. റൊണാൾഡോയെ അവതരിപ്പിക്കുന്നത് കാണാനുള്ള ടിക്കറ്റുകൾ ലഭ്യമാണ്. ടിക്കറ്റ് വിൽപ്പനയിൽ നിന്ന് ലഭിക്കുന്ന വരുമാനം ചാരിറ്റിക്ക് വേണ്ടി ഉപയോഗിക്കുമെന്ന് സൗദി അറേബ്യൻ ടീം അറിയിച്ചു. അൽ നാസർ അംഗമായി റൊണാൾഡോയെ...

ശക്തമായ മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാദ്ധ്യത; മക്കയിൽ പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയതായി സൗദി

മക്ക: മക്കയിൽ വരും ദിവസങ്ങളിൽ കനത്ത മഴ ലഭിക്കാൻ സാദ്ധ്യതയുള്ളതായി കാലാവാസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. കാലാവസ്ഥ പ്രതികൂലമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് മക്കയിലെ ഗ്രാന്റ് മോസ്കിൽ വിവിധ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. പ്രാര്‍ത്ഥനാ സ്ഥലങ്ങള്‍, പ്രവേശന കവാടങ്ങള്‍ എന്നിവിടങ്ങളിലും മഴ മൂലമുള്ള അസൗകര്യം ഒഴിവാക്കാനുള്ല സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മഴ കൂടാതെ ആലിപ്പഴം വീഴ്ച, കാഴ്ച...

യുഎഇയിലെ ഇന്‍ഷുറന്‍സ് നിബന്ധന പ്രാബല്യത്തില്‍ വന്നു; പ്രവാസികള്‍ക്കും ബാധകം, പാലിക്കാത്തവര്‍ക്ക് പിഴ ലഭിക്കും

അബുദാബി: യുഎഇയില്‍ തൊഴില്‍ നഷ്ടമായാലും മൂന്ന് മാസം വരെ നിശ്ചിത വരുമാനം ഉറപ്പുനല്‍കുന്ന തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതി 2023 ജനുവരി ഒന്നു മുതല്‍ പ്രബാല്യത്തില്‍ വന്നു. പദ്ധതിയിലെ അംഗത്വം എല്ലാ സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ രാജ്യത്ത് ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധമാണെന്ന് യുഎഇ മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയം നേരത്തെ...

അടുത്ത നറുക്കെടുപ്പിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ച് ബിഗ് ടിക്കറ്റ്; എല്ലാ ആഴ്ചയും സമ്മാനങ്ങള്‍

അബുദാബി: വരുന്ന ഫെബ്രുവരി മൂന്നിന് നടക്കാനിരിക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് അധികൃതര്‍. ജനുവരി മാസത്തിലുടനീളം ബിഗ് ടിക്കറ്റെടുക്കുന്നവരെ കാത്തിരിക്കുന്നത് 2.3 കോടി ദിര്‍ഹത്തിന്റെ (51 കോടിയിലധികം ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനമാണ്. ഇതിന് പുറമെ ടിക്കറ്റെടുക്കുന്ന എല്ലാവരും അതത് ആഴ്ചകളിലെ പ്രതിവാര നറുക്കെടുപ്പുകളിലും ഉള്‍പ്പെടും. ഇതില്‍ ഓരോ ആഴ്ചയും തെരഞ്ഞെടുക്കപ്പെടുന്ന ഒരോരുത്തര്‍ക്ക് ഒരു കിലോഗ്രാം 24 ക്യാരറ്റ്...

സൗദി അറേബ്യയിൽ കനത്ത മഴ തുടരുന്നു; ജിദ്ദ നഗരത്തിൽ അടിപ്പാതകൾ അടച്ചു

റിയാദ്: സൗദി അറേബ്യയിൽ കനത്ത മഴ തുടരുന്നു. ജിദ്ദ മേഖലയിലാണ് ഏറ്റവും കൂടുതൽ. ജിദ്ദ നഗരത്തിലെ അടിപ്പാതകൾ അടച്ചു. ഞായറാഴ്ച വൈകുന്നേരമാണ് ശക്തമായ ഇടിയോടും മിന്നലോടും കൂടിയ മഴയുണ്ടായത്. വ്യാഴാഴ്ച നഗരത്തിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്ന ജോലികൾ പൂർത്തിയായി വരികയായിരുന്നു. അതിനിടയിലാണ് വീണ്ടും മഴ കനത്തത്.  ഞായറാഴ്ച രണ്ട് മണിക്കൂറിലധികം...
- Advertisement -spot_img

Latest News

മഴ മുന്നറിയിപ്പ്; കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ആഗസ്റ്റ് 4 ചൊവ്വ) അവധി

കാസറഗോഡ് :കാസറഗോഡ് ജില്ലയിൽശക്തമായ മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാലും മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ...
- Advertisement -spot_img