കുവൈത്തില്‍ നിന്നും നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ ഗണ്യമായ വര്‍ധന

0
160

കുവൈത്തില്‍ നിന്നും നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ ഗണ്യമായ വര്‍ധന. രാജ്യത്തെ ബാങ്കുകള്‍ ,ധനകാര്യ സ്ഥാപനങ്ങള്‍ എന്നീവ മുഖേന കഴിഞ്ഞ ഒമ്പത് മാസത്തിനിടെ പ്രവാസികൾ വിവിധ നാടുകളിലേക്കയച്ചത് 4.27 ബില്യൺ ദീനാറാണ്. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് പുറത്ത് വിട്ട കണക്കുകളില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചത്.

2022 ലെ ആദ്യ പാദത്തില്‍ 1.49 ബില്യൺ ദിനാറും രണ്ടാം പാദത്തിൽ 1.51 ബില്യൺ ദിനാറും മൂന്നാം പാദത്തിൽ 1.28 ബില്യൺ ദിനാറുമാണ് വിദേശികള്‍ സ്വദേശത്തെക്ക് അയച്ചത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പണം അയക്കുന്നതില്‍ 3.6 ശതമാനം വർധിച്ചതായി അധികൃതര്‍ പറഞ്ഞു. വിദേശികള്‍ ഏറെയുള്ള ഇന്ത്യ, ബംഗ്ലാദേശ്, ഈജിപ്ത് അടക്കം ലോകത്തിലെ പല രാജ്യങ്ങളുടേയും കറന്‍സികള്‍ തിരച്ചടി നേരിട്ടതോടെ കുവൈത്ത് ദിനാറിന് മികച്ച വിനിമയ മൂല്യമാണ് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. അതിനിടെ വിനിമയ മൂല്യം കൂടുന്നതില്‍ സന്തോഷമുണ്ടെങ്കില്‍ തന്നെയും നാട്ടില്‍ വ്യാപക വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും കറന്‍സികളുടെ തകര്‍ച്ച വഴിയൊരുക്കുമെന്ന ആശങ്കയും പ്രവാസികള്‍ക്കുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here