കുതിര്‍ത്ത ഈന്തപ്പഴം ദിവസവും കഴിക്കാം; അറിയാം ഗുണങ്ങള്‍…

0
108
Bowl of dried dates on wooden background from top view

പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഈന്തപ്പഴം. ഇതില്‍ ഉയര്‍ന്ന അളവില്‍ സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്‌റ്റോസ് എന്നിവയെ കൂടാതെ വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5 എ1 തുടങ്ങിയ വിറ്റാമിനവുകളും ഈന്തപ്പഴത്തിലുണ്ട്. കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്.

ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് ഏറെ ഗുണകരമാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്…

കുതിര്‍ത്ത ഈന്തപ്പഴം കഴിക്കുന്നത്  ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് ഇവ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈന്തപ്പഴത്തിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ സാന്നിധ്യം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. എന്നാൽ മിതമായ അളവിൽ മാത്രമേ ഇത് കഴിക്കാവൂ.

രണ്ട്…

ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് ദഹനം എളുപ്പമാകാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ മലബന്ധം അകറ്റാനും സഹായിക്കും.

മൂന്ന്…

ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ എല്ലുകളുടെയും കണ്ണുകളുടെയും ആരോഗ്യ വികാസത്തിന് സഹായിക്കുന്നു.  ക്ഷീണം അകറ്റാനും പേശികളുടെ ബലം വര്‍ദ്ധിപ്പിക്കാനും ഈന്തപ്പഴം സഹായിക്കും. അനീമയെ തടയാനും ഇവ സഹായിക്കും. ഈന്തപ്പഴത്തിലെ ആന്റി ഓക്‌സിഡന്റുകള്‍ ക്യാന്‍സറിനെ വരെ ചെറുക്കുന്നു. തലച്ചോറിന്‍റെ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും ഇവ സഹായിക്കും.

നാല്…

ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ പ്രമേഹരോഗികൾ ഈന്തപ്പഴം കഴിക്കുന്നതിൽ പ്രശ്നമൊന്നുമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൂടാതെ ഈന്തപ്പഴത്തിന്‍റെ ഗ്ലൈസെമിക് ഇൻഡക്സ്  കുറവാണ്. അതിനാല്‍ ഡോക്ടറോട് ചോദിച്ചതിന് ശേഷം ദിവസവും രണ്ട് മുതല്‍ മൂന്ന് ഈന്തപ്പഴം വരെയൊക്കെ കുതിര്‍ത്ത് കഴിക്കാം.

health benefits of soaked dates

 

അഞ്ച്…

ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും വിറ്റാമിൻ ഡിയും വിവിധ ചർമ്മപ്രശ്നങ്ങൾ അകറ്റുന്നു. അതിനാല്‍ കുതിര്‍ത്ത ഈന്തപ്പഴം പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.

LEAVE A REPLY

Please enter your comment!
Please enter your name here