Sunday, September 14, 2025

Gulf

മക്കയിൽ കനത്ത മഴയും വെള്ളപ്പാച്ചിലും; ചില റോഡുകളിൽ ഗതാഗത നിയന്ത്രണം, വീഡിയോ

റിയാദ്: മക്കയിൽ കനത്ത മഴയും വെള്ളപ്പാച്ചിലും. വെള്ളിയാഴ്ച പുലർച്ചെ ഹറം പരിസരത്തും മക്കയുടെ വിവിധ ഭാഗങ്ങളിലും ഇടിമിന്നലിന്‍റെയും കാറ്റിന്‍റെയും അകമ്പടിയോടെ നല്ല മഴയാണുണ്ടായത്. ചില ഡിസ്ട്രിക്റ്റുകളിൽ കനത്ത മഴയെ തുടർന്ന് റോഡുകളിലും റൗണ്ട് എബൗട്ടുകളിലും വെള്ളക്കെട്ടുണ്ടായി. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. നിർത്തിയിട്ട ചില വാഹനങ്ങൾ മഴവെള്ള ഒഴുക്കിൽപ്പെട്ടു. മരങ്ങൾ കടപുഴകി വീണു. പല സ്ഥലങ്ങളിലും മുനിസിപ്പാലിറ്റിയുടെ...

ഖത്തറിൽ നാളെ മുതൽ ലോകകപ്പിന് മുൻപുണ്ടായിരുന്ന യാത്രാ മാനദണ്ഡങ്ങൾ

ഹയ്യാ കാർഡ് വഴി ഖത്തറിലേക്കുള്ള പ്രവേശനം ഇന്ന് അവസാനിക്കുന്നതോടെ രാജ്യത്തെ യാത്രാ നിയമങ്ങൾ പൂർവ സ്ഥിതിയിലേക്ക് മാറും. ഓൺ അറൈവൽ വഴി നാളെ മുതൽ തന്നെ ഖത്തറിലേക്ക് വന്നുതുടങ്ങാം. ഓൺ അറൈവൽ വിസയിൽ വരുന്ന ഇന്ത്യക്കാർ ഹോട്ടൽ ബുക്കിങ് നിർബന്ധമാണ്. നവംബർ ഒന്നുമുതൽ ഡിസംബർ 23 വരെയായിരുന്നു രാജ്യത്തേക്ക് ഹയാകാർഡ് വഴിയുള്ള പ്രവേശനം. നാളെ മുതൽ...

ഒന്‍പത് സുഹൃത്തുക്കളോടൊപ്പം എടുത്ത ബിഗ് ടിക്കറ്റിലൂടെ പ്രവാസി ഇന്ത്യക്കാരന് ഒരു കിലോ സ്വര്‍ണം സമ്മാനം

അബുദാബി: ഡിസംബര്‍ മാസത്തിലുടനീളം ഓരോ ആഴ്ചയും നടക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ, ഉറപ്പുള്ള സമ്മാനമായ ഒരു കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണം സ്വന്തമാക്കാന്‍ ബിഗ് ടിക്കറ്റ് ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. ഈ മാസം നടന്ന രണ്ടാമത്തെ പ്രതിവാര നറുക്കെടുപ്പില്‍ ഈ സ്വര്‍ണ സമ്മാനം സ്വന്തമാക്കിയിരിക്കുന്നത് അബുദാബിയില്‍ പ്രവാസിയായ രാജു പെഡ്ഢിരാജുവാണ്. 2018ല്‍ യുഎഇയില്‍ എത്തിയ രാജു, ഇപ്പോള്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ്....

ലിയോണല്‍ മെസിയെ ഖത്തര്‍ അമീര്‍ അണിയിച്ച ബിഷ്ത് വന്‍ ഹിറ്റ്; കടയ്ക്ക് മുന്നില്‍ ആളുകളുടെ ക്യൂ!

ദോഹ: ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച അര്‍ജന്‍റീനയ്ക്ക് കിരീടം സമ്മാനിക്കുന്നതിന് മുമ്പ് നായകന്‍ ലിയോണല്‍ മെസിയെ ഖത്തര്‍ അമീറും ഫിഫ പ്രസിഡന്‍റും ചേര്‍ന്ന സവിശേഷ വസ്ത്രമായ ബിഷ്ത് ധരിപ്പിച്ചിരുന്നു. ലോകകപ്പ് ഉയർത്തുമ്പോൾ മെസി ധരിച്ചിരുന്ന ബിഷ്തിന് 2,200 ഡോളര്‍ ആയിരുന്നു വില. സലീം എന്നയാളുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഈ സവിശേഷ വസ്ത്രം നിര്‍മ്മിച്ചത്. ലോകകപ്പ്...

‘യു എ ഇയിൽ നിന്നുള്ള വിമാന ടിക്കറ്റിന് ഇരട്ടി വർധന’; അടിയന്തര ഇടപെടൽ ആവശ്യമെന്ന് പ്രവാസികൾ

അവധിക്കാലം ആരംഭിച്ചതിന് പിന്നാലെ യു എ ഇയിൽ നിന്നുള്ള വിമാന ടിക്കറ്റിന് ഇരട്ടി വർധന. യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള നിരക്ക് ഇരട്ടിയായി വർധിപ്പിച്ച് വിമാനക്കമ്പനികൾ. ഇന്ത്യയിൽ നിന്നുള്ള മടക്കയാത്ര നിരക്കും വർധിപ്പിച്ചു. അടിയന്തര ഇടപെടൽ ആവശ്യമെന്ന് പ്രവാസി സമൂഹം പറയുന്നു. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ അഞ്ചിരട്ടിയിലേറെ വർധന. ഒക്ടോബറിൽ...

യു.എ.ഇയിൽ പുതുവർഷ ദിനത്തിൽ ശമ്പളത്തോടുകൂടിയ പൊതു അവധി

യു.എ.ഇയിൽ അടുത്ത വർഷത്തെ ആദ്യ പൊതുഅവധി ജനുവരി ഒന്നിന് പുതുവർഷ ദിനത്തിലാണ് ലഭിക്കുക. അന്നേ ദിവസം രാജ്യത്തെ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും ഔദ്യോഗിക ശമ്പളത്തോടെയുള്ള അവധി നൽകണമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വീക്കെന്റ് അവധി ദിനങ്ങൾ വെള്ളിയാഴ്ചയിൽനിന്ന് മാറ്റിയതിനാൽ ഡിസംബർ 31 ശനിയാഴ്ചയിലേയും ജനുവരി 1 ഞായറാഴ്ചയിലേയും അവധികൾ എല്ലാവർക്കും...

പാസ്‍പോര്‍ട്ടും വേണ്ട, ടിക്കറ്റും വേണ്ട; യുഎഇയിലെ ഈ വിമാനത്താവളത്തില്‍ ഇനി ‘മുഖം കാണിച്ചാല്‍’ മതി

അബുദാബി: അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ അത്യാധുനിക ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ആദ്യ ഘട്ടത്തിന് തുടക്കം കുറിച്ചു. യാത്രാക്കാര്‍ക്ക് ബോര്‍ഡിങ് പാസ് കിട്ടാനും വിമാനത്താവളത്തിലെ മറ്റ് നിരവധി സേവനങ്ങള്‍ക്കും സ്വന്തം മുഖം തന്നെ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനമാണിത്. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെക്സ്റ്റ് 50 എന്ന കമ്പനിയാണ് അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആര്‍ട്ടിഫിഷ്യല്‍...

ദീപിക പാദുക്കോണ്‍ ലോകകപ്പ് അനാവരണത്തിന് എത്തിയത് എങ്ങനെ; ഖത്തര്‍ ക്ഷണിച്ചിട്ടോ?, ഉത്തരം ഇതാണ്

ദോഹ: ദീപിക പാദുക്കോണ്‍ ലോകകപ്പ് ഫുട്ബോള്‍ ട്രോഫി അനാവരണം ചെയ്തത് കഴിഞ്ഞ ദിവസം മുതല്‍ വലിയ വാര്‍ത്തയായിരുന്നു. ഉടന്‍ റിലീസ് ചെയ്യാന്‍ പോകുന്ന ദീപിക നായികയായി എത്തുന്ന ചിത്രം പഠാനുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഉയരുന്ന വിവാദങ്ങളുടെ പാശ്ചത്താലത്തില്‍ ദീപികയുടെ ഒരു ആഗോള വേദിയിലെ സാന്നിധ്യം ഏറെ ചര്‍ച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്. ദീപിക പദുക്കോൺ കഴിഞ്ഞ കുറച്ചുദിവസമായി ഇന്ത്യയിലെ ചൂടേറിയ...

ദേ വീണ്ടും സന്തോഷം! ലാലേട്ടന് പിന്നാലെ ലോകകപ്പ് വേദിയെ ത്രസിപ്പിക്കാന്‍ മമ്മൂക്കയുമെത്തി, വന്‍ വരവേല്‍പ്പ്

ദോഹ: ലോകകപ്പിന്‍റെ കലാശ പോരാട്ടത്തിന് സാക്ഷിയാകാന്‍ മലയാളത്തിന്‍റെ പ്രിയ നടന്‍ മോഹന്‍ലാലിന് പിന്നാലെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ഖത്തറിലെത്തി. ഖത്തറില്‍ മമ്മൂട്ടിക്ക് വമ്പന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ ലോകം ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിലേക്ക് ഇറങ്ങുമ്പോൾ ഏറ്റവും അർഹതയുള്ള ടീമിന് ലോകകപ്പ് ട്രോഫി ഉയർത്താൻ സാധിക്കട്ടെയെന്ന് മമ്മൂട്ടി ആശംസകള്‍...

മലയാളികള്‍ക്ക് ഇതില്‍ കൂടുതല്‍ എന്ത് വേണം! ലോകകപ്പ് വേദിയെ ഇളക്കിമറിക്കാൻ ലാലേട്ടനും, ഖത്തറിന്‍റെ അതിഥി

ദോഹ: ഖത്തര്‍ ലോകകപ്പിന്‍റെ കലാശ പോരാട്ടത്തിന് സാക്ഷിയാകാന്‍ മലയാളത്തിന്‍റെ പ്രിയ നടന്‍ മോഹന്‍ലാലും. ഖത്തര്‍ മിനിസ്ട്രിയുടെ അതിഥിയായാണ് മോഹന്‍ലാല്‍ അര്‍ജന്‍റീനയും ഫ്രാന്‍സും തമ്മിലുള്ള അങ്കം കാണാന്‍ എത്തുന്നത്. ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഫുട്ബോളിനോടുള്ള കേരളത്തിന്‍റെ സ്നേഹം അറിയിക്കുന്ന മോഹന്‍ലാലിന്‍റെ ട്രിബ്യൂട്ട് സോംഗ് കേരളമാകെ ആവേശം സൃഷ്ടിച്ചിരുന്നു. ഖത്തറില്‍ വച്ച് തന്നെയായിരുന്നു ഗാനം പുറത്തിറക്കിയത്. കേരളത്തിന്‍റെ ഫുട്ബോള്‍...
- Advertisement -spot_img

Latest News

അത്ഭുതപ്പെടുത്തി ജപ്പാൻ; 100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം ! റെക്കോർഡ് നേട്ടം

ടോക്കിയോ: ജപ്പാനിലെ നൂറു വയസ്സും അതിന് മുകളിലും പ്രായമുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇതോടെ, മുതിർന്ന പൗരന്മാരുടെ എണ്ണത്തിൽ ജപ്പാൻ പുതിയ റെക്കോർഡ് കുറിച്ചു....
- Advertisement -spot_img