‘യു എ ഇയിൽ നിന്നുള്ള വിമാന ടിക്കറ്റിന് ഇരട്ടി വർധന’; അടിയന്തര ഇടപെടൽ ആവശ്യമെന്ന് പ്രവാസികൾ

0
209

അവധിക്കാലം ആരംഭിച്ചതിന് പിന്നാലെ യു എ ഇയിൽ നിന്നുള്ള വിമാന ടിക്കറ്റിന് ഇരട്ടി വർധന. യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള നിരക്ക് ഇരട്ടിയായി വർധിപ്പിച്ച് വിമാനക്കമ്പനികൾ. ഇന്ത്യയിൽ നിന്നുള്ള മടക്കയാത്ര നിരക്കും വർധിപ്പിച്ചു. അടിയന്തര ഇടപെടൽ ആവശ്യമെന്ന് പ്രവാസി സമൂഹം പറയുന്നു.

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ അഞ്ചിരട്ടിയിലേറെ വർധന. ഒക്ടോബറിൽ 6000 രൂപയ്ക്കു ലഭിച്ചിരുന്ന വിമാന ടിക്കറ്റിന് ഇപ്പോൾ ശരാശരി 28,000 രൂപയിലേറെ നൽകണം. നിരക്കു വർധന എല്ലാ എയർലൈനുകളും നടപ്പാക്കി. ക്രിസ്മസിനു നാട്ടിലേക്കു പ്രത്യേക നിരക്ക് പ്രഖ്യാപിച്ച (വൺവേ 730 ദിർഹം മുതൽ) എയർ ഇന്ത്യയിലും അതിനെക്കാൾ ഇരട്ടിയിലേറെ തുകയാണ് ഈടാക്കുന്നത്.

യുഎഇയിൽ 3 ആഴ്ചത്തെ ശൈത്യകാല അവധി ആരംഭിച്ചതും ക്രിസ്മസ്, പുതുവർഷ ആഘോഷത്തിനായി നാട്ടിലേക്കു പോകുന്നവരുടെ എണ്ണവും കണക്കിലെടുത്താണ് ഇപ്പോഴത്തെ വർധന. വെള്ളിയാഴ്ച അടച്ച സ്കൂളുകൾ ജനുവരി 2നാണ് തുറക്കുക. അതുകൊണ്ടുതന്നെ ഉയർന്ന നിരക്ക് ജനുവരി പകുതി വരെ തുടരും. യുഎഇയിൽ നിന്നു കേരളത്തിലേക്കു നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റുകൾ ലഭ്യമാണെങ്കിലും‍ ജനുവരിയിൽ യുഎഇയിലേക്കു നേരിട്ട് സർവീസ് നടത്തുന്ന ഭൂരിഭാഗം വിമാനങ്ങളിലും സീറ്റില്ല.

LEAVE A REPLY

Please enter your comment!
Please enter your name here