റിയാദ്: സൗദിയില്‍ വധശിക്ഷയ്ക്ക് മിനുട്ടുകള്‍ക്ക് മുമ്പ് പ്രതിയ്ക്ക് തൂക്കുകയറില്‍ നിന്നും അത്ഭുത രക്ഷ. കൊല്ലപ്പെട്ടയാളുടെ കുടുംബം അവസാന നിമിഷം മാപ്പ് നല്‍കിയതോടെയാണ് പ്രതിയ്ക്ക് വീണ്ടും ജീവിതം ലഭിച്ചത്.
തബൂക്കില്‍ അഞ്ച് വര്‍ഷം മുമ്പ് നടന്ന കൊലപാതക കേസിലാണ് വധശിക്ഷ ഒഴിവായത്. വന്‍ തുകയുള്‍പ്പെടെ നിരവധി വാഗ്ദാനങ്ങള്‍ നിരസിച്ച് പ്രതിക്ക് കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് മാപ്പ് നല്‍കി.
സൗദിയില...
വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനായി വിസ തരപ്പെടുത്തുന്നത് പലപ്പോഴും ശ്രമകരമായ പണിയാണ്. അമേരിക്ക പോലുള്ള ശക്തമായ വിസ നിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളിലേക്കാണെങ്കില്‍ വിസ അനുമതി ലഭിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടിയും വരും. അപേക്ഷകന്റെ ആഗമന ആവശ്യത്തിനനുസരിച്ച് നടപടിക്രമങ്ങളില്‍ മാറ്റങ്ങളുമുണ്ടാവാം.
ഈ പ്രതിസന്ധി ലഘൂകരിക്കാനാണ് നമ്മള്‍ ഇ വിസയെന്ന സാധ്യത ഉപയോഗപ്പെടുത്തുന്നത്. ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിച്ച് തടസരഹിതമായ ഇ-വിസ...
മസ്കറ്റ്: ഒമാനിൽ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറക്കാൻ വിമാന കമ്പനികൾ. ഉത്സവ, സ്കൂൾ സീസണുകൾ അവസാനിച്ചതോടെയാണ് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുറക്കുന്നത്. മസ്കത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് എയർ ഇന്ത്യ എക്സ്പ്രസാണ് ഏറ്റവും കുറഞ്ഞ നിരക്കുകൾ ഈടാക്കുന്നത്. മസ്കത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് ഒക്ടോബർ 12 വരെ 33 റിയാലാണ് എയർ ഇന്ത്യ എക്സ്പ്രസ് ഈടാക്കുന്നത്. പിന്നീട്...
ബിഗ് ടിക്കറ്റ് ലൈവ് ഡ്രോ സീരീസ് 256-ൽ 15 മില്യൺ ദിര്‍ഹം ഗ്രാൻഡ് പ്രൈസ് നേടി ഖത്തറിൽ താമസിക്കുന്ന പ്രവാസി മുജീബ് തെക്കേ മാട്ടിയേരി. എട്ടു വര്‍ഷമായി ഖത്തറിൽ താമസിക്കുന്ന മുജീബ് ഡ്രൈവറാണ്.
എല്ലാ മാസവും 12 സുഹൃത്തുക്കള്‍ക്കൊപ്പം ബിഗ് ടിക്കറ്റ് എടുക്കുന്നതാണ് മുജീബിന്‍റെ രീതി. സമ്മാനം നേടിയ വാര്‍ത്ത അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ വിളിച്ചപ്പോള്‍ സന്തോഷംകൊണ്ട്...
അബൂദബി: യുഎഇയിൽ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് വൻ തട്ടിപ്പിന് നീക്കം നടക്കുന്നതായി മുന്നറിയിപ്പ്. കഴിഞ്ഞ മണിക്കൂറികളിൽ നിരവധി പേരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. പരിചയമുള്ളവരുടെ അക്കൗണ്ടിൽ നിന്ന് വരുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുമ്പോൾ പോലും സൂക്ഷമത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
പരിചയമുള്ളവരുടെ നമ്പറിൽ നിന്ന് ഗ്രൂപ്പിൽ ചേർക്കാനെന്ന വ്യാജേന വരുന്ന ലിങ്കുകൾ വഴിയും...
അബുദാബി: മലയാളികളടക്കം നിരവധി പേര്‍ക്ക് വന്‍തുകയുടെ ഭാഗ്യസമ്മാനങ്ങള്‍ നല്‍കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 256-ാമത് സീരിസ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ 1.5 കോടി ദിര്‍ഹം (33 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍. ദോഹയില്‍ താമസിക്കുന്ന മുജീബ് തെക്കേ മാറ്റിയേരി ആണ് 098801 എന്ന ടിക്കറ്റ് നമ്പരിലൂടെ സ്വപ്‌ന വിജയം സ്വന്തമാക്കിയത്. ഇദ്ദേഹം...
മക്ക: മക്ക മസ്ജിദുല്‍ ഹറാമിനോട് ചേര്‍ന്ന് നില്‍ക്കുന്ന ക്ലോക്ക് ടവറിന് മുകളില്‍ മിന്നല്‍പ്പിണറുണ്ടായതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ക്ലോക്ക് ടവറിനെ സ്പര്‍ശിച്ചാണ് മിന്നല്‍പ്പിണര്‍ കടന്നുപോയത്.
പ്രമുഖ ഫോട്ടോഗ്രാഫറായ മുഹമ്മദ് അല്‍ഹദ് ലിയാണ് ദൃശ്യം പകര്‍ത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഈ ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കകം വൈറലാകുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം മക്കയില്‍ കനത്ത മഴയുണ്ടായി. ഇടിമിന്നലിന്റെ അകമ്പടിയോടെയാണ് മഴയുണ്ടായത്....
ദുബായ്: 2026-ഓടെ എമിറേറ്റിന്റെ ആകാശത്ത് പറക്കും കാറുകള്‍ സജീവമാകുമെന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കൈപോര്‍ട്‌സിന്റെ സി.ഇ.ഒ. ഡണ്‍കാന്‍ വാക്കര്‍ പറഞ്ഞു. ദുബായില്‍ നടന്ന വേള്‍ഡ് കോണ്‍ഗ്രസ് ഫോര്‍ സെല്‍ഫ് ഡ്രൈവിങ് ട്രാന്‍സ്‌പോര്‍ട്ടിന്റെ സമാപന വേദിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യു.എ.ഇ. യുടെ ആദ്യ വെര്‍ട്ടിപോര്‍ട്ടിന്റെ (വെര്‍ട്ടിക്കല്‍ എയര്‍പോര്‍ട്ട്) നിര്‍മാണ ചുമതല സ്‌കൈപോര്‍ട്‌സിനാണ് നല്‍കിയിട്ടുള്ളത്.
എയര്‍ ടാക്‌സി സേവനങ്ങള്‍ക്കായി...
ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ എത്യോപ്യക്കാരനും പ്രവാസി മലയാളിയും വിജയികളായി. രണ്ടുപേര്‍ക്കും 10 ലക്ഷം ഡോളര്‍ (എട്ട് കോടി ഇന്ത്യന്‍ രൂപ) ആണ് സമ്മാനമായി ലഭിച്ചത്. 36കാരനായ ഷംസുദ്ദീന്‍ ചെരുവാറ്റന്റവിട ആണ് കോടികളുടെ സമ്മാനം നേടിയ മലയാളി.
ദുബൈയിലെ ജബല്‍ അലിയില്‍ താമസിക്കുന്ന ഷംസുദ്ദീന്‍, ഒമ്പത് സുഹൃത്തുക്കള്‍ക്കും സഹോദരനുമൊപ്പമാണ് ഇദ്ദേഹം ടിക്കറ്റ് വാങ്ങിയത്. ഒരു...
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ തീപിടിത്തം. ജിദ്ദ സുലൈമാനിയ ഡിസ്ട്രക്ടില്‍ ഏതാനും വ്യാപാര സ്ഥാപനങ്ങള്‍ കത്തി നശിച്ചു. കാര്‍പറ്റ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ വില്‍ക്കുന്ന കടകളിലാണ് തീ പടര്‍ന്നു പിടിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തി സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
https://www.instagram.com/reel/CxqrvMtravq/?igshid=MWZjMTM2ODFkZg==
ന്യൂഡൽഹി: വാഹനങ്ങളുടെ രൂപമാറ്റം സംബന്ധിച്ച മാനദണ്ഡങ്ങൾ നിശ്ചയിക്കാനോ അതിന് അനുമതി നൽകാനോ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി...