Gulf

ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം; ഉച്ചകോടിയില്‍ തീരുമാനം, ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ

റിയാദ്: ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാൻ സൗകര്യമൊരുങ്ങുന്നു. ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ പ്രാബല്യത്തിൽ വരും. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തർ, ബഹ്റൈന്‍, ഒമാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ നടപ്പിലാക്കാൻ അബൂദാബിയിൽ ചേർന്ന ഫ്യൂച്ചർ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലാണ് തീരുമാനമുണ്ടായത്. ടൂറിസം മേഖലയിൽ സൗദി അറേബ്യക്കുണ്ടായ കുതിപ്പ്...

ഗിന്നസ് റെക്കോഡിട്ട് യു.എ.ഇ; പിന്തുണച്ച് എമിറേറ്റ്സ് ഡ്രോ

എമിറേറ്റ്സ് സൊസൈറ്റി ഫോര്‍ കൺസ്യൂമര്‍ പ്രൊട്ടക്ഷൻ ആവിഷ്കരിച്ച 'അവര്‍ റെസ്പോൺസിബിലിറ്റി ടു പ്രൊട്ടക്റ്റ്' പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ബിൽബോര്‍ഡിലൂടെ ഗിന്നസ് വേൾഡ് റെക്കോഡ്. പദ്ധതിയുടെ ഔദ്യോഗിക സ്പോൺസര്‍ ആണ് എമിറേറ്റ്സ് ഡ്രോ. കൺസ്യൂമര്‍ ഫ്രോഡ്, ഇന്‍റലക്ച്വൽ പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷൻ എന്നിവയെക്കുറിച്ച് അവബോധം നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ ബിൽബോര്‍ഡ് എന്ന ഗിന്നസ് വേൾഡ് റെക്കോഡാണ് യു.എ.ഇ...

ഗൾഫ്-കേരള കപ്പൽ സർവീസ്; അനുഭാവപൂർണമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം

ഷാർജ: കേരളത്തിലേക്ക് ഗൾഫിൽ നിന്ന് കപ്പൽ സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അനുഭാവപൂർണമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം. തുറമുഖ ഷിപ്പിങ് ജലഗതാഗത സഹമന്ത്രി സർബനന്ദ സോനോവലാണ് ഇക്കാര്യം അറിയിച്ചത്. ഡൽഹിയിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ സാരഥികളുമായി നടന്ന ചർച്ചയിലാണ് മന്ത്രിയുടെ പ്രതികരണം. കൊച്ചി ഉൾപ്പെടെ കേരളത്തിലെ രണ്ടിടങ്ങളിലേക്ക് യു.എ.ഇയിൽ നിന്ന് ഡിസംബറിൽ യാത്രാകപ്പൽ ആരംഭിക്കാൻ സംസ്ഥാന സർക്കാർ...

സൗദി ദേശീയ ദിനാഘോഷം; ഡാൻസ് കളിക്കുന്ന നെയ്മറുടെ വീഡിയോ വൈറലാകുന്നു

സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി പരമ്പരാഗത നൃത്ത രൂപമായ അര്‍ധയില്‍ പങ്കെടുക്കുന്ന നെയ്മറുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. വിഡിയോയിൽ നെയ്മര്‍ പരമ്പരാഗത സൗദി വേഷത്തിലാണ് നൃത്തം ചെയ്യുന്ന നെയ്മർ ഇതിനോടകാം ആരാധകർ ശ്രെദ്ധ നേടി . സൗദി ഫുട്‌ബോള്‍ ക്ലബ്ബായ അല്‍ ഹിലാല്‍ താരം ആണ് നെയ്മർ. കഴിഞ്ഞ ദിവസം സൗദിയുടെ ദേശീയ ദിനം...

ഇന്ത്യയിലേക്ക് സര്‍വീസുകള്‍ അവസാനിപ്പിക്കുന്ന വിമാനകമ്പനി തീരുമാനം; യുഎഇയില്‍ നിന്നുള്ള യാത്രയെയും ബാധിക്കും

ദുബൈ: ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി വെച്ചതായി അറിയിച്ചിരുന്നു. ഇന്ത്യയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ 1 മുതല്‍ നിര്‍ത്തിവെക്കുകയാണെന്ന് സലാം എയര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ തീരുമാനം യുഎഇയില്‍ നിന്നുള്ള യാത്രയെയും ബാധിക്കും. ഫുജൈറ എയര്‍പോര്‍ട്ടില്‍ നിന്ന് ജയ്പൂര്‍, ലഖ്‌നൗ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള സലാം എയറിന്റെ കണക്ഷന്‍ സര്‍വീസുകളെയും...

ഇവിടെ വിദേശികളില്‍ 30 ശതമാനവും ഇന്ത്യക്കാര്‍; റിപ്പോര്‍ട്ട് പുറത്തുവിട്ടു ഈ ഗള്‍ഫ് രാജ്യം

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ 30 ശതമാനവും ഇന്ത്യക്കാര്‍. കുവൈത്തില്‍ ജോലി ചെയ്യുന്ന 174 രാജ്യങ്ങളില്‍ നിന്നുള്ള 24.3 ലക്ഷം വിദേശികളില്‍ 30.2 ശതമാനം പേരും ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്രിക്‌സ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ ആകെ ജോലിക്കാരുടെ എണ്ണം 28.77 ലക്ഷമായി ഉയര്‍ന്നു. തൊഴില്‍...

ലോകത്തിൽ ആദ്യം, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന പള്ളി ഒരുങ്ങുന്നു, ദുബായിൽ അടുത്ത വർഷം തുറക്കും

ദുബൈ: സഞ്ചാരികള്‍ക്കായി വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ ഒരുക്കുന്നതില്‍ എപ്പോഴും മുന്‍നിരയിലുള്ള ദുബൈ നഗരത്തില്‍ പുതിയ ആകര്‍ഷണമായി ഫ്‌ലോട്ടിങ് മസ്ജിദ് വരുന്നു. വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന പള്ളി അടുത്ത വര്‍ഷം തുറക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള മസ്ജിദ് ലോകത്തില്‍ ആദ്യത്തേതാണെന്നും അധികൃതര്‍ പറയുന്നു. എമിറേറ്റിലെ ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റാണ് ദുബൈ വാട്ടര്‍ കനാലില്‍...

ഇന്ത്യയിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും നിര്‍ത്തുന്നു; ടിക്കറ്റ് തുക തിരികെ നല്‍കും, അറിയിച്ച് വിമാന കമ്പനി

മസ്‌കറ്റ്: ഇന്ത്യയിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെച്ച് ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍. അടുത്ത മാസം ഒന്ന് മുതലാണ് ഇന്ത്യയിലേക്കുള്ള സര്‍വീസ് നിര്‍ത്തുന്നത്. വെബ്‌സൈറ്റില്‍ നിന്ന് ഒക്ടോബര്‍ ഒന്ന് മുതല്‍ ബുക്കിങ് സൗകര്യം നീക്കിയിട്ടുണ്ട്. ബുക്കിങ് പണം തിരികെ നല്‍കും. നിലവില്‍ ഇന്ത്യയിലെ നാല് പ്രധാന നഗരങ്ങളിലേക്ക് സലാം എയര്‍ സര്‍വീസ് നടത്തുന്നുണ്ട്. കേരളത്തില്‍ കോഴിക്കോട്,...

വാഹനത്തിലെ തീ അണച്ച് പെട്രോള്‍ പമ്പ് ജീവനക്കാര്‍: അടിയന്തര ഇടപെടലിനെ ആദരിച്ച് ദുബായ് പോലീസ്

ദുബായ്: വാഹനത്തില്‍ അപ്രതീക്ഷിതമായുണ്ടായ തീപ്പിടിത്തം അണച്ച പെട്രോള്‍ പമ്പ് ജീവനക്കാരെ ആദരിച്ച് ദുബായ് പോലീസ്. ഇനോക് പമ്പിലെ ജീവനക്കാരെയാണ് ദുബായ് പോലീസ് അധികൃതര്‍ ആദരിച്ചത്. തീപ്പിടിത്തമുണ്ടായ സമയത്ത് വളരെ വേഗത്തിലും കാര്യക്ഷമമായും ഇടപെട്ടതിനാണ് അഭിനന്ദനച്ചടങ്ങ് ഒരുക്കിയത്. പോലീസ് അധികൃതര്‍ പെട്രോള്‍ പമ്പിലെത്തിയാണ് ജീവനക്കാരെ ആദരിച്ചത്. അടിയന്തര സാഹചര്യത്തില്‍ തൊഴിലാളികളുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്ന് ലഹ്ബാബ് പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍...

ഒറ്റ ടിക്കറ്റ് മതി, ഇന്ത്യന്‍ നഗരങ്ങളടക്കം 15 പുതിയ റൂട്ടുകളിലേക്ക് സര്‍വീസ്; എയര്‍ലൈനുകള്‍ ധാരണയിലെത്തി

ദുബൈ: ദുബൈയില്‍ നിന്ന് ശ്രീലങ്ക വഴി രണ്ട് ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടി സര്‍വീസ് വ്യാപിപ്പിക്കാന്‍ എമിറേറ്റ്‌സ് എയര്‍ലൈനും ശ്രീലങ്കന്‍ എയര്‍ലൈന്‍സും തമ്മില്‍ ധാരണ. ഈ പങ്കാളിത്തത്തിലൂടെ, കൊളംബോയും ദുബൈയും വഴി രണ്ട് എയര്‍ലൈനുകളുടെയും നെറ്റ് വര്‍ക്കിലെ പുതിയ സ്ഥലങ്ങളെ ബന്ധിപ്പിക്കാനാണ് ധാരണയിലെത്തിയത്. ഒറ്റ ടിക്കറ്റിലൂടെയാണ് ഇത് സാധ്യമാകുക. ശ്രീലങ്കയിലെയും ഇന്ത്യയിലെയും 15 നഗരങ്ങളിലേക്ക് ദുബൈയില്‍ നിന്ന്...
- Advertisement -spot_img

Latest News

വാഹന മോഡിഫിക്കേഷൻ: മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: വാഹനങ്ങളുടെ രൂപമാറ്റം സംബന്ധിച്ച മാനദണ്ഡങ്ങൾ നിശ്ചയിക്കാനോ അതിന് അനുമതി നൽകാനോ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി...
- Advertisement -spot_img