Friday, May 3, 2024

Gulf

എല്ലാവര്‍ക്കും നന്ദി; പൊന്നോമനകളുടെ വേര്‍പാട് കടിച്ചമര്‍ത്തി ഫൈസലും സുമയ്യയും വീട്ടിലെത്തി

ജിദ്ദ- സൗദിയിലെ തായിഫില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പരിക്കേറ്റ പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസല്‍ അബ്ദുസലാമിനെയും കുടുംബത്തെയും നാട്ടിലെത്തിച്ചു. അപകടത്തില്‍ ഫൈസലിന്റെ രണ്ട് കുട്ടികളും ഭാര്യാ മാതാവുമാണ് മരിച്ചിരുന്നത്. ഉംറ നിര്‍വഹിക്കാനായി ഖത്തറില്‍നിന്ന് വരുമ്പോഴായിരുന്നു തായിഫിനു സമീപം വാഹനം മറിഞ്ഞ് അപകടം. സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ജിദ്ദയില്‍നിന്ന് കൊച്ചിയിലേക്കായിരുന്നു ഫൈസലിന്റേയും കുടുംബത്തിന്റേയും യാത്ര.  അവിടെനിന്ന് കാര്‍...

എത്ര ലളിതമായ വിവാഹം; കഅ്ബയുടെ ചാരത്ത് ദമ്പതികളുടെ നിക്കാഹ് (VIDEO)

മക്ക - പുണ്യറമദാനില്‍ വിശുദ്ധ കഅ്ബാലയത്തിന്റെ ഓരത്ത് ഇഹ്‌റാം വേഷത്തില്‍ ഇന്തോനേഷ്യന്‍ വധൂവരന്മാരുടെ നിക്കാഹ്. കഅ്ബാലയത്തോട് ചേര്‍ന്ന മതാഫില്‍ വെച്ച് വധുവിന്റെ പിതാവ് മഹര്‍ (വിവാഹമൂല്യം) സ്വീകരിച്ച് വരന് മകളെ നിക്കാഹ് ചെയ്തുകൊടുത്തു. വധൂവരന്മാരുടെ കുടുംബാംഗങ്ങളും അനുഗ്രഹീത ചടങ്ങിന് സാക്ഷികളായി. നിക്കാഹ് പൂര്‍ത്തിയായ ഉടന്‍ വിവാഹ രേഖയില്‍ വരനും വധുവും ഒപ്പുവെക്കുകയും വധൂവരന്മാര്‍ പരസ്പരം മോതിരങ്ങള്‍...

നാട്ടിലെ ലൈസൻസ് ഉപയോഗിച്ച് ദുബൈയിൽ ഇനി ലൈസൻസ് കിട്ടും; ‘ഗോൾഡൻ ചാൻസ്’ എടുക്കാൻ ഒരുങ്ങിക്കോളൂ…

ദുബൈ: ദുബൈ നഗരത്തിൽ വാഹനമോടിക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്ക പ്രവാസികളും. എന്നാൽ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ ഉള്ള കടമ്പകൾ കടക്കാനുള്ള പ്രയാസം മൂലം പലർക്കും ഇതൊരു സ്വപ്നമായി തന്നെ ശേഷിക്കുകയാണ് പതിവ്. എന്നാൽ ഇപ്പോൾ ഇതാ ആ സ്വപ്‌നങ്ങൾ പൂവണിയിക്കാനൊരു ‘ഗോൾഡൻ ചാൻസ്’ ഒരുക്കിയിരിക്കുകയാണ് ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ). ഇന്ത്യക്കാർക്ക് ഉൾപ്പെടെ എല്ലാ...

ഇന്ത്യയിൽ ഇസ്ലാമോഫോബിയ വർധിക്കുന്നു; രാമനവമി ആക്രമണത്തെ അപലപിച്ച് ഒഐസി

റിയാദ്: രാമനവമി ആഘോഷത്തിനിടെ മുസ്‍ലിം വിഭാഗങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ. ആക്രമണം നടത്തിയവർക്കെതിരെ ഇന്ത്യ നടപടി സ്വീകരിക്കണം. ഇസ്ലാമോഫോബിയ ഇന്ത്യയിൽ വർധിക്കുന്നതിന് തെളിവാണ് ആക്രമണമെന്നും ഒ ഐ സി ചൂണ്ടിക്കാട്ടി. സൗദി അറേബ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന 54 മുതൽ 57ഓളം ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒഐസി. ആഘോഷങ്ങളുടെ മറപിടിച്ച് ഹൈന്ദവ തീവ്രവാദികൾ...

പ്രതിദിനം പത്ത് ലക്ഷത്തിലേറെ പേർ; ലോകത്തിലെ ഏറ്റവും വലിയ നോമ്പുതുറ മക്കയിൽ

ലോകത്തിലെ ഏറ്റവും വലിയ സമൂഹ നോമ്പുതുറ നടക്കുന്നത് മക്കയിലാണ്. പ്രതിദിനം പത്ത് ലക്ഷത്തിലധികം പേർ ഇവിടെ എത്തുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തീർഥാടക പ്രവാഹത്താൽ വീർപ്പു മുട്ടുകയാണ് റമദാനിൽ മക്ക. ലോകത്തിന്റെ നാനാദിക്കിൽ നിന്നെത്തുന്ന വിശ്വാസികളുടെ വലിയ ആഗ്രഹം കൂടിയാണ് ഹറമിൽനിന്നുള്ള നോമ്പുതുറ. ഈത്തപ്പഴവും സംസം വെള്ളവും ചെറിയ സ്‌നാക്‌സും മാത്രമാണ് നോമ്പുതുറക്കുള്ള വിഭവങ്ങൾ. എന്നാൽ വിശ്വാസികളുടെ വിശപ്പടക്കാൻ...

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 44 കോടിയുടെ സമ്മാനം മലയാളിക്ക്; ഇന്നത്തെ 9 സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക്

അബുദാബി: തിങ്കളാഴ്ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് 250-ാം സീരിസ് നറുക്കെടുപ്പില്‍ രണ്ട് കോടി ദിര്‍ഹത്തിന്റെ (44 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ഇന്ത്യക്കാരന്. ബംഗളുരുവില്‍‍ താമസിക്കുന്ന അരുണ്‍കുമാര്‍ വടക്കേ കോറോത്ത് ആണ് 261031 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെ ഒന്നാം സമ്മാനം സ്വന്തമാക്കിയത്. മാര്‍ച്ച് 22ന് ഓണ്‍ലൈന്‍ വഴിയാണ് അദ്ദേഹം സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത്....

യുഎഇയിലെ തീപിടുത്തം; അഗ്നിക്കിരയായതില്‍ മലയാളികളുടെ വ്യാപാര സ്ഥാപനവും

റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍ മലയാളികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനവും കത്തിനശിച്ചു. നഖീലിലെ അല്‍ ഹുദൈബ ഏരിയയിലാണ് തീപിടുത്തമുണ്ടായത്. മലയാളികളുടെ ഉടമസ്ഥതയിലുള്ള കാര്‍ ആക്സസറീസ് ഷോപ്പ് ഉള്‍പ്പെടെ അഞ്ച് സ്ഥാപനങ്ങളിലേക്ക് തീ പടര്‍ന്നു പിടിച്ചു. വന്‍ നാശനഷ്ടം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു തീപിടുത്തമുണ്ടായത്. അല്‍ നഖീല്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് നിരവധി...

മദീനയില്‍ നബിയുടെ ഖബറിടത്തിന് ചുറ്റും സ്വർണം പൂശിയ പുതിയ കൈവരി

റിയാദ്: മദീന മസ്ജിദുന്നബവിയിലെ പ്രവാചക ഖബറിടത്തിന് (റൗദാ ശരീഫ്) ചുറ്റും പുതിയ കൈവരി സ്ഥാപിച്ചു. സ്വർണം പൂശിയ പുതിയ വേലി ചെമ്പ് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നിർവഹിച്ചു. മസ്ജിദുന്നബവിയുടെ ദൃശ്യഭംഗി സംരക്ഷിക്കുകയും മനോഹരമാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് മരംകൊണ്ടുള്ള വേലി മാറ്റി സ്വർണം പൂശിയ പുതിയ ചെമ്പ്...

പെരുന്നാൾ നമസ്കാരത്തിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി

റിയാദ്: സൗദി അറേബ്യയില്‍ ചെറിയ പെരുന്നാള്‍ നമസ്‍കാരത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.  സൂര്യോദയത്തിന് 15 മിനിറ്റ് കഴിഞ്ഞ് ഈദുൽ ഫിത്വ്ർ നമസ്കാരം നിർവഹിക്കണമെന്ന് രാജ്യത്തെ മതകാര്യ മന്ത്രി ശൈഖ് അബ്ദുല്ലത്തീഫ് ആലു ശൈഖ് നിർദേശം നൽകി. ഇസ്‌ലാമിക് കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയത്തിന്റെ രാജ്യത്തുടനീളമുള്ള പ്രവിശ്യ ഓഫീസുകൾക്കാണ് മന്ത്രി നിർദേശം നൽകിയത്. നഗര, ഗ്രാമ പ്രദേശങ്ങളിലെയും ജനവാസ...

സന്ദര്‍ശക വിസ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് യുഎഇ; ഇനി വിസ ലഭിക്കുക ഈ വിഭാഗത്തിന് മാത്രം

യുഎഇയില്‍ വിദേശികള്‍ക്ക് സന്ദര്‍ശക വിസ നല്‍കുന്നതില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് യുഎഇ. ഇനിമുതല്‍ യുഎഇയില്‍ അടുത്ത ബന്ധുക്കള്‍ ഉള്ളവര്‍ക്ക് മാത്രമാണ് സന്ദര്‍ശക വിസയ്ക്ക് അപേക്ഷിക്കാനാകൂവെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് നാഷണാലിറ്റി, കസ്റ്റംസ് ആന്റ് സെക്യൂരിറ്റി അറിയിച്ചു. സന്ദര്‍ശക വിസയില്‍ യുഎയില്‍ എത്താന്‍ ആഗ്രഹിക്കുന്ന വിദേശി രാജ്യത്തെ ഒരു പൗരന്റെ അടുത്ത ബന്ധുവോ അടുത്ത...
- Advertisement -spot_img

Latest News

രാഹുൽ ഗാന്ധി റായ്ബറേലിയിൽ പത്രിക സമർപ്പിച്ചു

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ നിന്ന് മത്സരിക്കുന്നതിനായി രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. ഇതോടെ അമേത്തിയിൽ ബി.ജെ.പി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിക്കെതിരെ രാഹുൽ...
- Advertisement -spot_img