Gulf

ബാഗേജില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഒമാൻ:അന്താരാഷ്ട്ര യാത്രക്കാർക്ക് ബാഗേജിന്റെ കാര്യത്തിൽ കർശന നിയന്ത്രണങ്ങൾ എർപ്പെടുത്തി എയർ ഇന്ത്യ എക്സ്പ്രസ്. ചെക്കിങ് ബാഗേജ്‌ രണ്ട് ബോക്സ്‌ മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് പുതിയ ഉത്തരവ് എത്തിയിരിക്കുന്നത്. ഒക്ടോബർ 29 മുതൽ നിയമം പ്രാബല്യത്തിൽ വന്നു എന്നാണ് കമ്പനിയുടെ വെബ്സൈറ്റിൽ പറയുന്നത്. 30 കിലോ ചെക്കിൻ ബാഗേജ് രണ്ട് ബോക്സിൽ ഒതുക്കണം എന്നാണ് പുതിയ നിയമം. എത്ര...

ഏകീകൃത ടൂറിസ്​റ്റ്​ വിസക്ക് ജിസിസി ആഭ്യന്തര മന്ത്രിമാർ അംഗീകാരം നൽകി

ജിസിസി രാജ്യങ്ങളിലെ വിനോദ സഞ്ചാര മേഖലക്ക്​ കരുത്ത് പകർന്ന്​ ഏകീകൃത ടൂറിസ്​റ്റ്​ വിസക്ക്​ ആഭ്യന്തരമന്ത്രിമാർ അംഗീകാരം നൽകി. മസ്കത്തിൽ ചേർന്ന ജിസിസി രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രിമാരുട 40ാമത്​ യോഗത്തിലാണ്​ ഇത്​ സംബന്ധിച്ച്​ തീരുമാനം ഉണ്ടായത്. ജിസിസി രാജ്യങ്ങളിലെ ഗതാഗത നിയമ ലംഘനങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് പദ്ധതിയുടെ ഒന്നാം ഘട്ടത്തിനും ജിസിസി ആഭ്യന്തര മന്ത്രിമാരുട യോഗത്തിൽ...

ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങൾ ബോധപൂർവം ലംഘിക്കുന്നു; കുവൈത്ത് യു.എന്‍ പ്രതിനിധി

ഗസ്സയിൽ ക്രൂരമായ ആക്രമണങ്ങൾ തുടരുന്ന ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങളുടെ ബോധപൂർവമായ ലംഘനമാണ് നടത്തുന്നതെന്ന് കുവൈത്ത് യു.എന്‍ പ്രതിനിധി ഫഹദ് അൽ അജ്മി. കഴിഞ്ഞ ദിവസം നടന്ന യു.എൻ ജനറൽ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീനില്‍ നടക്കുന്നത് വംശഹത്യയാണ്, എന്നാല്‍ ലോകം ഒരു കാഴ്ചക്കാരനായി നിൽക്കുകയാണ്. ഇസ്രായേൽ അധിനിവേശത്തെ തെറ്റിദ്ധരിപ്പിക്കുന്ന മാധ്യമങ്ങൾക്ക് ഇക്കാര്യം മറക്കാൻ കഴിയില്ലെന്നും അൽ അജ്മി...

സൗദി അറേബ്യയിൽ ഫ്ലാറ്റിന് തീപിടിച്ചു; മൂന്ന് പേർക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയിൽ ഫ്ലാറ്റിന് തീപിടിച്ച് മൂന്ന് പേർക്ക് പരിക്ക്. അൽസ്വഫ ഡിസ്ട്രിക്ടിലെ ബഹുനില കെട്ടിടത്തിനുള്ളിലെ ഒരു ഫ്ലാറ്റിലാണ് തീപിടിത്തം ഉണ്ടായത്. കൂടുതൽ സ്ഥലങ്ങളിലേക്ക് പടർന്നു പിടിക്കുന്നതിനു മുമ്പായി സിവിൽ ഡിഫൻസ് അധികൃതർ സ്ഥലത്തെത്തി തീയണച്ചു. പരിക്കേറ്റവരെ റെഡ് ക്രസന്റ് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ലോകത്തിലെ ഏറ്റവും വലിയ ഒട്ടകത്തിന്റെ എൽഇഡി ശില്പം; വീണ്ടും ഗിന്നസ് റെക്കോർഡ് നേടി ദുബൈ

ദുബൈ: ഗിന്നസ് റെക്കോർഡുകളുടെ പറുദീസയായ ദുബൈക്ക് വീണ്ടുമൊരു റെക്കോർഡ്. ഇത്തവണ മരുഭൂമിയുടെയും യുഎഇയുടെയും അറബ് ജനതയുടെയും അടയാളമായ ഒട്ടകത്തിന്റെ പേരിലാണ് ഗിന്നസ് റെക്കോർഡ് എന്നതിൽ ദുബൈക്ക് അഭിമാനിക്കാം. ‘ഒരു സസ്തനിയുടെ ഏറ്റവും വലിയ എൽഇഡി ശില്പം’ നിർമ്മിച്ചാണ് ദുബൈ ഇടം പിടിച്ചത്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ തീം പാർക്ക് ഡെസ്റ്റിനേഷനായ ദുബൈ പാർക്ക്‌സ്...

ദുബൈയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; ന്യൂഇയറിനുള്ള ഹോട്ടൽ ബുക്കിംഗ് ഇപ്പോഴേ 75 ശതമാനം കടന്നു

ദുബൈ: പതിവ് പോലെ ഇത്തവണയും പുതുവർഷം കെങ്കേമമായി തന്നെ ദുബൈ ആഘോഷിക്കും. പുതുവത്സരം കാണാൻ നിരവധിപ്പേരാണ് ദുബൈയിലേക്ക് വരാനിരിക്കുന്നത്. ഇതിന്റെ ഭാഗമായി ദുബൈയിലെ പല ഹോട്ടലുകളും ക്രിസ്മസ്, ന്യൂ ഇയർ ഈവിനുള്ള ബുക്കിംഗിന്റെ 75 ശതമാനത്തിൽ എത്തിയതായി വിവിധ ട്രാവൽ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത മാസം പകുതിയോടെ തന്നെ ഹോട്ടൽ ബുക്കിംഗ് 100...

ഇന്ന് മുതൽ ദുബൈയിൽ വിമാനമിറങ്ങുന്നവർ ശ്രദ്ധിക്കുക; പാസ്‌പോർട്ടിൽ ഈ മാറ്റം കാണാം

ദുബൈ: ദുബൈയുടെ ആകാശത്ത് വിസ്മയങ്ങൾ വിരിയാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ന് മുതൽ ദുബൈയിലിറങ്ങുന്ന യാത്രക്കാരുടെ പാസ്‌പോർട്ടിൽ സ്പെഷ്യൽ സ്റ്റാമ്പ് പതിച്ച് തുടങ്ങി. ദുബൈ എയർഷോയുടെ ഭാഗമായി യാത്രക്കാരുടെ പാസ്പോർട്ടിൽ ജിഡിആർഎഫ്എ പ്രത്യേക സ്റ്റാംപ് പതിപ്പിക്കും. നവംബർ ആറ് മുതൽ 18 വരെയാണ് ഈ സ്റ്റാംപ് പതിപ്പിക്കുക. ദുബായ് എയർഷോയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത സ്മാരക...

ഗാസയില്‍ ന്യൂക്ലിയർ ബോംബ് ഇടണമെന്ന ഇസ്രയേൽ മന്ത്രിയുടെ പ്രസ്താവന; ശക്തമായി അപലപിച്ച് യുഎഇ

ദുബൈ : ഗാസയ്ക്ക് മേൽ ന്യൂക്ലിയർ ബോംബ് ഇടണമെന്ന ഇസ്രയേൽ പൈതൃക സംരക്ഷണ മന്ത്രിയുടെ പ്രസ്താവനയെ ശക്തമായി അപലപിച്ച് യുഎഇ. പ്രസ്താവന ആക്ഷേപകരവും, ലജ്ജാവഹവുമാണെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും യുഎഇ വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. വംശഹത്യ ആഹ്വാനമെന്നത് ആശങ്ക ഉണ്ടാക്കുന്ന പ്രസ്താവനയാണെന്നും ഗാസയിൽ അടിയന്തര വെടി നിർത്തൽ വേണമെന്നും യുഎഇ ആവശ്യപ്പെട്ടു. ​ഗാസയിൽ സുരക്ഷിതമായ ഒരിടം...

കനത്ത മഴ തുടരും; യുഎഇയിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

അബുദാബി: യുഎഇയിൽ മഴ തുടരുന്നതിനാൽ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. താമസക്കാർ ജാ​ഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് രാവിലെ അബുദാബി, ദുബൈ, ഷാർജ, അജ്മാൻ, റാസൽഖൈമ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിൽ മഴ ലഭിച്ചിരുന്നു. അന്തരീക്ഷ താപനില അബുദാബിയിലും ദുബൈയിലും 25 ഡി​​ഗ്രി സെൽഷ്യസ്, 32 ഡി​ഗ്രി സെൽഷ്യസ് എന്ന...

100ലേറെ തവണ നറുക്കെടുപ്പില്‍ പങ്കെടുത്തു, ഒന്നും കിട്ടിയില്ല! അവസാനമായി ഒരിക്കല്‍ കൂടി; പ്രവാസിക്ക് 45 കോടി

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 257-ാമത് സീരീസ് ലൈവ് നറുക്കെടുപ്പില്‍ രണ്ട് കോടി ദിര്‍ഹം (45 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി. 25 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന സിറിയക്കാരനാ.യ അസ്മി മറ്റേനിയസ് ഹുറാനി ആണ് സ്വപ്‌ന വിജയം സ്വന്തമാക്കിയത്. 100 തവണയിലേറെ ബിഗ് ടിക്കറ്റില്‍ പങ്കെടുത്തിട്ടും സമ്മാനങ്ങള്‍ നേടാന്‍ കഴിയാതെ വന്നതോടെ അവസാനമായി ഒരു...
- Advertisement -spot_img

Latest News

കേരള ബജറ്റ് 2026: സൗജന്യ യാത്രക്ക് 600 കോടി; അംഗൻവാടി ജീവനക്കാർക്കും പാചക തൊഴിലാളികൾക്കും 1000 രൂപ കൂട്ടി

തിരുവനന്തപുരം: ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായി കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിന് 600 കോടി രൂപ ബജറ്റിൽ വകയിരുത്തി. അംഗൻവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും പ്രതിമാസ ഓണറേറിയം...
- Advertisement -spot_img