Gulf

ദുബൈ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറി; മരിച്ചത് 26കാരനായ മലയാളി; യാക്കൂബിനും നിധിന്‍ ദാസിനും പിന്നാലെ നഹീലും

ദുബൈ: ദുബൈ അൽ കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ ഒരു മലയാളി യുവാവ് കൂടി മരിച്ചു. 26കാരനായ തലശ്ശേരി പുന്നോൽ സ്വദേശി നഹീൽ നിസാറാണ് മരിച്ചത്. അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. നേരത്തെ രണ്ടു മലയാളികള്‍ അപകടത്തില്‍ മരണപ്പെട്ടിരുന്നു. നഹീൽ നിസാർ ഡമാക്ക് ഹോൾഡിങ് ജീവനക്കാരനാണ്. പുന്നോൽ കഴിച്ചാൽ പൊന്നബത്ത് പൂഴിയിൽ...

പ്രവാസികളേ സന്തോഷ വാർത്ത, വൻ മാറ്റത്തിലേക്ക്; ഗൾഫ് രാജ്യങ്ങളിലേക്ക് സർവ്വീസ് കൂട്ടാൻ എയർ ഇന്ത്യ എക്സ്പ്രസ്

വിമാനങ്ങളുടെ എണ്ണം കൂട്ടുന്നതിനൊപ്പം ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവ്വീസുകളും സേവനങ്ങളും വികസിപ്പിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്. പുതിയ വിമാനങ്ങളെത്തുന്നതോടെ സമയമക്രമത്തിലെ പ്രശ്നങ്ങൾക്ക് അടക്കം പരിഹാരമാകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് എം.ഡി അലോക് സിങ് പറഞ്ഞു. അൻപതോളം വിമാനങ്ങൾ മാർച്ച് മാസത്തോടെ എയർ ഇന്ത്യ എക്സപ്രസ് ഫ്ലീറ്റിലെത്തും. ആകെ വിമാനങ്ങളുടെ എണ്ണം നൂറിലെത്തിച്ച്, റൂട്ടുകൾ പുതുക്കിയും മാറ്റങ്ങൾ...

ഗൾഫിലെ സൗഭാഗ്യം, അത് പ്രവാസിക്കുള്ളതാണ്; കയ്യിലെത്തുന്നത് സ്വർണക്കട്ടി, അബുദാബി ബിഗ് ടിക്കറ്റിന്റെ വമ്പൻ സമ്മാനം

അബുദാബി: ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പിൽ ഇത്തവണ വിജയിച്ചത് ഈജിപ്ഷ്യൻ യുവതി.എറിൻ ആറ്റിയയെന്ന യുവതിയ്ക്കാണ് 24 കാരറ്റ് സ്വർണ ബാർ ലഭിച്ചത്. മൂന്ന് കുട്ടികളുടെ അമ്മയായ ആറ്റിയ മുൻപത്തെ അബുദാബി ബിഗ് ടിക്കറ്റിന്റെ വിജയിയുടെ അഭിമുഖം കണ്ടാണ് ടിക്കറ്റ് എടുത്തത്. താൻ ഭാഗ്യം പരീക്ഷിച്ചതാണെന്നും ഇത്രയും പെട്ടെന്ന് സമ്മാനം നേടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ആറ്റിയ പറഞ്ഞു. ബിഗ് ടിക്കറ്റിൽ...

‘പ്രസംഗം കൊണ്ട് പ്രചോദിപ്പിച്ച നേതാവ്’, ആരാധന വെളിപ്പെടുത്തി യൂസഫലി; 2 കോടി രൂപയുടെ വാഗ്ദാനം സിഎച്ച് ഫൗണ്ടേഷന്

ദുബായ്: കുട്ടിക്കാലത്ത് സി എച്ച് മുഹമ്മദ് കോയയുടെ ആരാധകനായിരുന്നു താനെന്ന് വ്യവസായി എം എ യൂസഫലി. പ്രസംഗം കൊണ്ട് പ്രചോദിപ്പിച്ച നേതാവാണ് സി എച്ച് മുഹമ്മദ് കോയ എന്ന് എം എ യൂസഫലി പറഞ്ഞു. മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി എച്ച് മുഹമ്മദ് കോയയുടെ പേരിൽ സി എച്ച് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ...

പാഠം പഠിപ്പിച്ച് സൗദി അറേബ്യ, ഇനിയൊരു പ്രവാസിക്കും ഇങ്ങനെ ചെയ്യാൻ തോന്നരുത്; ഇന്ത്യക്കാരന് 66 കോടി രൂപ പിഴ

റിയാദ്: ഇസ്ലാം മതവിശ്വാസികൾ പുണ്യഭൂമിയായി കണക്കാക്കുന്ന സൗദി അറേബ്യയിലെ മക്ക മരുഭൂമിയിൽ മലിന ജലം ഒഴുക്കിയ ഇന്ത്യൻ പ്രവാസിക്കെതിരെ കർശന നടപടി. അറസ്റ്റ് ചെയ്ത പ്രവാസിക്ക് കോടിക്കണക്കിന് രൂപയാണ് സൗദി ഭരണകൂടം പിഴയായി വിധിച്ചത്. രാജ്യത്തെ പാരിസ്ഥിതിക നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് ഇയാളെ പൊലീസ് നവംബർ 11ന് അറസ്റ്റ് ചെയ്തത്. സംസ്‌കരിക്കാത്ത മലിനജലം ഒഴുക്കുന്നതിനിടെയാണ് പ്രതിയെ...

ഈ ഗൾഫ് രാജ്യത്തേക്കാണ് എറ്റവും കൂടുതൽ ഇന്ത്യക്കാർ ഈ വർഷം യാത്ര നടത്തിയത്;കാരണം ഇതാണ്

ഒമാൻ: ഈ വർഷം ഒമാൻ സന്ദർശിച്ചവരുടെ എണ്ണം പുറത്തു വന്നു. ഒമാൻ സന്ദർശിച്ചവരിൽ ഏറ്റവും കൂടുതൽ ജിസിസി പൗരൻമാർ ആണ്. എന്നാൽ രണ്ടാം സ്ഥാനത്ത് ഇടം പിടിച്ചത് ഇന്ത്യക്കാരും. ഈ വർഷം സെപ്റ്റംബർ അവസാനംവരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഒമാനിൽ എത്തിയത് 1.2 ദശലക്ഷം ജിസിസി പൗരന്മാരും 4 63,000 ഇന്ത്യക്കാരും ആണ്.യമൻ. ചൈന, ജർമ്മനി...

ജോലി നഷ്ടപ്പെട്ടു, നാട്ടിലേക്ക് പോകാൻ തയ്യാറെടുത്ത പ്രവാസിയ്ക്ക് അപ്രതീക്ഷിത മരണം: വേദന പങ്കുവച്ച് അഷ്റഫ് താമരശേരി

അബുദാബി: ജോലി നഷ്ടപ്പെട്ട് എല്ലാ പ്രതീക്ഷയും മങ്ങി നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ പ്രവാസിയെ തേടിയെത്തിയത് അപ്രതീക്ഷിത മരണം. പ്രവാസി സാമൂഹിക പ്രവർത്തകനായ അഷ്റഫ് താമരശേരിയാണ് ഇതേ കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പ്രവാസിയുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താതെയാണ് അഷ്റഫ് താമരശേരിയുടെ പോസ്റ്റ്. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇദ്ദേഹം. അവസാനമായി കമ്പനിയിൽ നിന്ന് ലഭിച്ച...

ബൈദല സ്‌ക്വയർ ബ്രോഷർ പ്രകാശനം ദുബായിൽ നടന്നു

ദുബൈ: കാസറഗോഡ് ജില്ലയിലെ ബന്തിയോട് നഗരത്തിന്റെ ഹൃദയഭാഗത്ത് അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തീകരിച്ച ബൈദല സ്‌ക്വയറിന്റെ ഉത്ഘാടനത്തിന് മുന്നോടിയായുള്ള ബ്രോഷർ പ്രകാശനം ദുബായിൽ നടന്നു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പ്രകാശനം നിർവ്വഹിച്ചത്. സന്ദർശകർക്കും വ്യാപാരികൾക്കും സമാനതകളില്ലാത്ത അനുഭൂതി പകരുന്ന, ചലനാത്മകമായ വാണിജ്യ ഹബ്ബായി പരിണമിക്കാൻ...

സ്വതന്ത്ര പലസ്തീൻ അംഗീകരിക്കണമെന്ന് സൗദി; ഇസ്രയേലിനെതിരെ കടുത്ത മുന്നറിയിപ്പുമായി അറബ്-ഇസ്ലാമിക് ഉച്ചകോടി

റിയാദ്: ഇസ്രയേലിനെതിരെ കടുത്ത മുന്നറിയിപ്പുമായി സൗദിയിൽ അറബ് - ഇസ്ലാമിക് അടിയന്തര അസാധാരണ ഉച്ചകോടി.  മാനുഷിക ദുരന്തം തടയുന്നതിൽ യു.എൻ സുരക്ഷാ കൗൺസിലും അന്താരാഷ്ട്ര സമൂഹവും പരാജയപ്പെട്ടെന്ന് സൗദി പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. സിവിലിയന്മാർ ആക്രമിക്കപ്പെടുന്നതിന് ഉത്തരവാദി ഇസ്രയേൽ ആണെന്നും സൗദി ശക്തമായ നിലപാടെടുത്തു. കടന്നുകയറ്റവും ഉപരോധവും, ജനവാസ മേഖലകളുണ്ടാക്കുന്നതും അവസാനിപ്പിക്കണമെന്ന് സൗദി ആവശ്യപ്പെട്ടു. കിഴക്കൻ ജറുസലേം...

ദുബൈ റൈഡ്: ഞായറാഴ്ച ഷെയ്ഖ് സായിദ് റോഡ് അടക്കും; യാത്രക്കാർ ശ്രദ്ധിക്കുക

ദുബൈ: ദുബൈയുടെ സ്വന്തം വാർഷിക ദുബൈ റൈഡ് സൈക്ലിംഗ് നാളെ നടക്കാനിരിക്കുകയാണ്. ഇതിന് മുന്നോടിയായി നവംബർ 12 ഞായറാഴ്ച രാവിലെ ഷെയ്ഖ് സായിദ് റോഡ് അടക്കും. ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് മുതൽ സഫ പാർക്ക് ഇന്റർചേഞ്ച് (രണ്ടാം ഇന്റർചേഞ്ച്) വരെയുള്ള രണ്ട് ദിശകളിലും മറ്റു വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. ലോവർ ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ്,...
- Advertisement -spot_img

Latest News

വാഹന മോഡിഫിക്കേഷൻ: മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: വാഹനങ്ങളുടെ രൂപമാറ്റം സംബന്ധിച്ച മാനദണ്ഡങ്ങൾ നിശ്ചയിക്കാനോ അതിന് അനുമതി നൽകാനോ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി...
- Advertisement -spot_img