Thursday, October 30, 2025

Gulf

സഊദിയിൽ 81 ഭീകരരെ വധശിക്ഷക്ക് വിധേയരാക്കി

റിയാദ്: സഊദിയിൽ 81 ഭീകരരെ വധശിക്ഷക്ക് വിധേയരാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെയാണ് വധശിക്ഷക്ക് വിധേയരാക്കിയതെന്ന് സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 37 സഊദി പൗരന്മാർ അടക്കം 81 പേരെയാണ് വധശിക്ഷക്ക് വിധേയരാക്കിയത്. ഏഴു യമൻ പൗടരന്മാരും ഒരു സിറിയൻ പൗരനും ഇവരിൽ പെടും. ഐഎസിലെയും അൽ ഖാഇയിലെയും അംഗങ്ങൾ ഉൾപ്പെടെയുള്ള തീവ്രവാദ,...

ഇസ്‌ലാമിനെ ‘അപമാനിച്ച’തിന്റെ പേരില്‍ 10 വര്‍ഷം തടവുശിക്ഷ; ജയില്‍മോചിതനായി സൗദി ബ്ലോഗര്‍

റിയാദ്: പത്ത് വര്‍ഷത്തെ തടവുശിക്ഷ പൂര്‍ത്തിയാക്കി സൗദി അറേബ്യയില്‍ ബ്ലോഗര്‍ ജയില്‍മോചിതനായി. ബ്ലോഗര്‍ റൈഫ് ബദാവിയാണ് തടവുശിക്ഷ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച പുറത്തിറങ്ങിയത്. കാനഡയിലുള്ള ബദാവിയുടെ ഭാര്യ ഇന്‍സാഫ് ഹൈദര്‍ ട്വിറ്ററിലൂടെ വിവരം പുറത്തുവിടുകയായിരുന്നു. സൗദി അറേബ്യന്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനും ബദാവിയുടെ റിലീസ് വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. 2012ലായിരുന്നു ‘ഇസ്‌ലാമിനെ അപമാനിച്ചു’ എന്ന കുറ്റമാരോപിച്ച് ബദാവിയെ അറസ്റ്റ് ചെയ്തതും തടവിലാക്കിയതും. ലിബറല്‍...

അന്നദാനവുമായി യുഎഇ; 100 കോടി പേർക്കു ഭക്ഷണം എത്തിക്കാനുള്ള ക്യാംപെയ്ൻ

വിശക്കുന്ന ലോകത്തിന് അന്നദാനവുമായി വീണ്ടും യുഎഇ. റമസാനിൽ ലോകത്തെങ്ങുമുള്ള ദരിദ്രർക്കായി നൂറുകോടി പേർക്ക് ഭക്ഷണം എത്തിക്കുന്നതിനുള്ള ക്യാംപെയ്ൻ യുഎഇ ആരംഭിക്കുന്നു.  യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് ട്വിറ്ററിലാണ് ക്യാംപെയിൻ പ്രഖ്യാപിച്ചത്. റമസാൻ ആരംഭിക്കുമ്പോൾ ക്യാംപെയിനും തുടങ്ങുമെന്നും നൂറു കോടി ഭക്ഷണം എത്തിക്കുക എന്ന...

ബിഗ് ടിക്കറ്റിലൂടെ 60 ലക്ഷത്തിലേറെ രൂപ സ്വന്തമാക്കി ഭാഗ്യശാലി

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ പുതിയ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ ദിര്‍ഹം (62 ലക്ഷം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ഒരു ഭാഗ്യശാലി. അബ്ദുല്‍ അസീസിനാണ് വന്‍തുകയുടെ സമ്മാനം ലഭിച്ചത്. ദുബൈയില്‍ നിന്നും അബുദാബിയിലേക്ക് വാഹനമോടിക്കുന്നതിനിടെയാണ് അബ്ദുല്‍ അസീസിനെ തേടി സമ്മാനവിവരം അറിയിച്ചുകൊണ്ട് ബിഗ് ടിക്കറ്റ് പ്രതിനിധി ബുഷ്രയുടെ ഫോണ്‍ കോളെത്തുന്നത്. സന്തോഷം അടക്കാനാവാതെ അദ്ദേഹം വാഹനം റോഡ് സൈഡില്‍...

സമ്മാനവിവരം വിശ്വസിക്കുന്നില്ല,പല തവണ ശ്രമിച്ചു;ലക്ഷങ്ങള്‍ നേടിയ ഭാഗ്യശാലികളെ തേടി ബിഗ് ടിക്കറ്റ്

അബുദാബി: സ്വപ്നസമ്മാനം അപ്രതീക്ഷിതമായി തേടിയെത്തിയിട്ടും അത് സ്വന്തമാക്കാന്‍ കഴിയാതെ വന്നാലോ? ഇത്തരത്തില്‍ വന്‍തുക സമ്മാനം നേടിയ രണ്ട് ഭാഗ്യശാലികള്‍ക്കായുള്ള അന്വേഷണത്തിലാണ് മലയാളികളെ ഉള്‍പ്പെടെ നിരവധി പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റ്. ബിഗ് ടിക്കറ്റില്‍ സമ്മാനം നേടിയ രണ്ട് ഭാഗ്യവാന്മാരെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. പലതവണ ശ്രമിച്ചിട്ടും സമ്മാനവിവരം അറിയിച്ച് പണം കൈമാറാന്‍...

എത്ര ശ്രമിച്ചിട്ടും രണ്ട് ഭാഗ്യവാന്മാരെ കണ്ടെത്താന്‍ കഴിയുന്നില്ല; ജനങ്ങളുടെ സഹായം തേടി ബിഗ് ടിക്കറ്റ്

അബുദാബി: അബുദാബി ബിഗ് ടിക്കറ്റില്‍ സമ്മാനം നേടിയ രണ്ട് ഭാഗ്യവാന്മാരെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇവരെ എങ്ങനെയെങ്കിലും കണ്ടെത്തി സമ്മാനത്തുക കൈമാറാന്‍ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണിപ്പോള്‍. ഈ വര്‍ഷം ആദ്യം സമ്മാനം നേടിയ ശ്രീധരന്‍ പിള്ള അജിത്ത്, കഴിഞ്ഞ വര്‍ഷം സമ്മാനം നേടിയ കമ്മു കുട്ടി എന്നിവരെയാണ് സമ്മാനത്തുക കൈമാറാന്‍ ബിഗ് ടിക്കറ്റ്  അധികൃതര്‍ മാസങ്ങളായി കാത്തിരിക്കുന്നത്. കഴിഞ്ഞ...

സൗദി അറേബ്യയിൽ സ്‍പോൺസുടെ ചതിയില്‍പെട്ട് നിയമക്കുരുക്കിലായ പുത്തൂർ സ്വദേശിനി ഒടുവില്‍ നാട്ടിലേക്ക് മടങ്ങി

റിയാദ്: സൗദി അറേബ്യയിൽ സ്പോൺസറുടെ ചതിയിൽ പെട്ട് നിയമക്കുരുക്കിലായ പ്രവാസി വനിത നാട്ടിലേക്ക് മടങ്ങി. കർണാടക സ്വദേശിയായ സഫിയയാണ് മലയാളി സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയത്. നാല് വർഷം മുമ്പാണ് കർണാടക പുത്തൂർ സ്വദേശിയായ സഫിയ ദമ്മാമിലെ സൗദി പൗരന്റെ വീട്ടിൽ ജോലിക്ക് എത്തിയത്. രണ്ട് വർഷത്തോളം അവിടെ ജോലി...

ഇടിഞ്ഞുതാണ്​ രൂപ; ചരിത്രത്തിലെ ഏറ്റവും ഉയർന്നനിരക്ക്​ ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പണമയക്കാൻ പ്രവാസികളുടെ തിരക്ക്

ദുബൈ: യുക്രെയ്​നിലെ യുദ്ധവും എണ്ണവിലയുടെ കുതിപ്പും മൂലം ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിൽ ഇന്ത്യൻ രൂപ. തിങ്കളാഴ്ച ഒരു ദിർഹമിന്​ 21 രൂപയാണ്​ വിനിമയനിരക്ക്. ചരിത്രത്തിൽ ആദ്യമായാണ്​ ഇന്ത്യൻ രൂപയുടെ വിനിമയമൂല്യം 21 ദിർഹമിലെത്തിനിൽക്കുന്നത്​. ഇതുവരെ 20.88 ആയിരുന്നു ഉയർന്ന വിനിമയനിരക്ക്​. ഞായറാഴ്ച 20.81 എന്ന നിലയിൽനിന്ന്​ 19 പൈസയാണ്​ മണിക്കൂറുകൾക്കുള്ളിൽ ഉയർന്നത്​. 21ൽനിന്ന്​ പിന്നീട്​...

സൗദി അറേബ്യയില്‍ പൊടിക്കാറ്റ് തുടരുമെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദി അറേബ്യയുടെ (Saudi Arabia) വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട പൊടിക്കാറ്റ് (Sandstorm) വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (National Center for Meteorology) മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസമുണ്ടായ പൊടിക്കാറ്റില്‍ റിയാദ് മേഖലയില്‍ 182 വാഹനാപകടങ്ങള്‍ (Road accidents) റിപ്പോര്‍ട്ട് ചെയ്‍തു. ഇവയെല്ലാം ചെറിയ അപകടങ്ങളായിരുന്നുവെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍...

സൗദി അറേബ്യയിൽ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു; വിദേശ യാത്രക്കാർ ക്വാറന്റീനിൽ കഴിയേണ്ടതില്ല

ദമാം | സഊദി അറേബ്യയിൽ കൊവിഡ് സുരക്ഷയുടെ ഭാഗമായി ഏർപ്പെടുത്തിയ  മുൻകരുതലുകളും പ്രതിരോധ നടപടികളും പിൻവലിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വൈറസിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പുകളുടെയും പ്രതിരോധശേഷിയുടെയും നിരക്കുകളിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയതെന്നും പകർച്ചവ്യാധിയെ ചെറുക്കുന്നതിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾക്ക് ദൈവത്തിന് നന്ദിയെന്നും മന്ത്രാലയം വക്താക്കൾ പറഞ്ഞു. മക്കയിലെ മസ്ജിദുൽ ഹറമിലെയും പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയിലും...
- Advertisement -spot_img

Latest News

എസ്.ഐ.ആർ.; ബിഎൽഒ നാലിനുശേഷം വീട്ടിൽവരും, ആളില്ലെങ്കിൽ വീണ്ടും വരും, വോട്ടർമാർ അറിയേണ്ടതും ചെയ്യേണ്ടതും

തിരുവനന്തപുരം: വോട്ടർപട്ടിക തീവ്രപരിഷ്കരണത്തിന് (എസ്‌ഐആർ) നവംബർ നാലിനുശേഷം വോട്ടറെത്തേടി ബിഎൽഒ വീടുകളിലെത്തും. വീട്ടിൽ ആളില്ലെങ്കിൽ മൂന്നുതവണവരെ എത്തണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം. എല്ലാവോട്ടർമാരുടെയും ഫോൺനമ്പർ ബിഎൽഒയുടെ...
- Advertisement -spot_img