എത്ര ശ്രമിച്ചിട്ടും രണ്ട് ഭാഗ്യവാന്മാരെ കണ്ടെത്താന്‍ കഴിയുന്നില്ല; ജനങ്ങളുടെ സഹായം തേടി ബിഗ് ടിക്കറ്റ്

0
468

അബുദാബി: അബുദാബി ബിഗ് ടിക്കറ്റില്‍ സമ്മാനം നേടിയ രണ്ട് ഭാഗ്യവാന്മാരെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇവരെ എങ്ങനെയെങ്കിലും കണ്ടെത്തി സമ്മാനത്തുക കൈമാറാന്‍ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണിപ്പോള്‍. ഈ വര്‍ഷം ആദ്യം സമ്മാനം നേടിയ ശ്രീധരന്‍ പിള്ള അജിത്ത്, കഴിഞ്ഞ വര്‍ഷം സമ്മാനം നേടിയ കമ്മു കുട്ടി എന്നിവരെയാണ് സമ്മാനത്തുക കൈമാറാന്‍ ബിഗ് ടിക്കറ്റ്  അധികൃതര്‍ മാസങ്ങളായി കാത്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുത്ത എല്ലാവരെയും ഉള്‍പ്പെടുത്തി ഈ വര്‍ഷം ആദ്യത്തില്‍ സംഘടിപ്പിച്ച ‘സെക്കന്റ് ചാന്‍സ്’ ക്യാമ്പയിനിലാണ് ശ്രീധരന്‍ പിള്ള അജിത്തിന് 2,50,000 ദിര്‍ഹം (50 ലക്ഷം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം എടുത്ത 265264 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്. എന്നാല്‍ സമ്മാന വിവരം അദ്ദേഹത്തെ ഇതുവരെ അറിയിക്കാന്‍ ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. അദ്ദേഹം ടിക്കറ്റെടുക്കുമ്പോള്‍ നല്‍കിയിരുന്ന ഫോണ്‍ നമ്പറിലും ഇ-മെയില്‍ വിലാസത്തിലും ബന്ധപ്പെടുന്നുണ്ടെങ്കിലും ഇതുവരെയും വിജയം കണ്ടിട്ടില്ല.

2021 നവംബര്‍ 28ന് നറുക്കെടുത്ത ‘റെഡ് വീക്ക് ബിഗ് ക്യാഷ് എവേ’ നറുക്കെടുപ്പില്‍ സമ്മാനം നേടിയ കമ്മു കുട്ടിയെയും ഇതുവരെ വിവരം ബോധ്യപ്പെടുത്താനായിട്ടില്ല. ഈ നറുക്കെടുപ്പില്‍ കമ്മു കുട്ടി ഉള്‍പ്പെടെ ഏഴ് പേര്‍ക്കാണ് 1,00,000 ദിര്‍ഹം (20 ലക്ഷം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. എന്നാല്‍ കമ്മു കുട്ടി ബിഗ് ടിക്കറ്റ് അധികൃതരുടെ ഫോണ്‍ കോള്‍ സ്വീകരിച്ചുവെങ്കിലും സമ്മാനം ലഭിച്ചെന്ന വിവരം വിശ്വസിക്കാന്‍ തയ്യാറാവുന്നില്ലെന്നതാണ് രസകരമായ വസ്‍തുത.

ബിഗ് ടിക്കറ്റിന്റെ വെബ്‍സൈറ്റോ സോഷ്യല്‍ മീഡിയ പേജുകളോ പരിശോധിച്ച് സത്യാവസ്ഥ ഉറപ്പുവരുത്തണമെന്ന് അദ്ദേഹത്തോട് ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ ആവശ്യപ്പെട്ടെങ്കിലും ആരോ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് തന്നെ വിശ്വസിക്കുകയാണ് അദ്ദേഹം. സമ്മാന വിവരം അറിയിച്ച് നിരന്തരം വിളിക്കാന്‍ തുടങ്ങിയതോടെ കബളിപ്പിക്കാനുള്ള ഫോണ്‍ കോളുകളാണെന്ന് കരുതി ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക നമ്പറില്‍ നിന്നുള്ള കോളുകള്‍ ഇപ്പോള്‍ അദ്ദേഹം അറ്റന്‍ഡ് ചെയ്യാറുമില്ല.

ശ്രമങ്ങളൊന്നും വിജയം കാണാതെ വന്നതോടെ രണ്ട് വിജയികളെയും കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ബിഗ് ടിക്കറ്റ് അധികൃതര്‍. ഇരുവരില്‍ ആരെയെങ്കിലും പരിചയമുള്ളവര്‍, വിജയിയായ വിവരം അവരെ അറിയിക്കണമെന്നും 022019244 എന്ന നമ്പറില്‍ വിളിക്കാനോ Help@bigticket.ae എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാനോ അവരോട് പറയണമെന്നുമാണ് അഭ്യര്‍ത്ഥന.

അടുത്ത മാസം നടക്കാനിരിക്കുന്ന അബുദാബി ബിഗ് ടിക്കറ്റിന്റെ ഫൻറാസ്റ്റിക് 15 മില്യന്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം 1.5 കോടി ദിര്‍ഹം (30 കോടി ഇന്ത്യന്‍ രൂപ)ആണ്. രണ്ടാം സമ്മാന വിജയിയെ കാത്തിരിക്കുന്നത് 10 ലക്ഷം ദിര്‍ഹമാണ്. കൂടാതെ വന്‍തുകയുടെ മറ്റ് മൂന്ന് ക്യാഷ് പ്രൈസുകള്‍ കൂടി വിജയികള്‍ക്ക് ലഭിക്കുന്നു. ഈ മാസം ബിഗ് ടിക്കറ്റിന്റെ ക്യാഷ് ടിക്കറ്റുകള്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് എല്ലാ ആഴ്ചയിലും 300,000 ദിര്‍ഹം നേടാനുള്ള അവസരവും ലഭിക്കുന്നു. നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ്  സൗജന്യമായി ലഭിക്കും.

കൂടാതെ ഡ്രീം കാര്‍ സീരിസില്‍ ഒരു ഭാഗ്യശാലിക്ക് ആഡംബര കാറായ മസെറാട്ടി ലവാന്റെ  സ്വന്തമാക്കാനും ഇക്കുറി അവസരമുണ്ട്.  ഇതാദ്യമായാണ് മസെറാട്ടി ലവാന്റെ കാര്‍ ബിഗ് ടിക്കറ്റിലൂടെ സമ്മാനം നല്‍കുന്നത്. ഡ്രീം കാര്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റിന് 150 ദിര്‍ഹമാണ് വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും.

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ സന്ദര്‍ശിക്കുക.

300,000 ദിര്‍ഹത്തിന്റെ ക്യാഷ് പ്രൈസ് നേടാനുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിന്റെ വിശദവിവരങ്ങള്‍

  • പ്രൊമോഷന്‍ 1- മാര്‍ച്ച് 1-8, നറുക്കെടുപ്പ് തീയതി- മാര്‍ച്ച് 9 (ബുധനാഴ്ച)
  • പ്രമോഷന്‍ 2- മാര്‍ച്ച് 9- മാര്‍ച്ച് 16, നറുക്കെടുപ്പ് തീയതി- മാര്‍ച്ച് 17 (വ്യാഴാഴ്ച)
  • പ്രൊമോഷന്‍ 3  മാര്‍ച്ച് 17-24, നറുക്കെടുപ്പ് തീയതി മാര്‍ച്ച് 25 (വെള്ളി)
  • പ്രൊമോഷന്‍ 4 മാര്‍ച്ച് 25-31, നറുക്കെടുപ്പ് തീയതി ഏപ്രില്‍ ഒന്ന്(വെള്ളി)

പ്രൊമോഷന്‍ കാലയളവില്‍ പര്‍ചേസ് ചെയ്യുന്ന ബിഗ് ടിക്കറ്റിന്റെ ക്യാഷ് ടിക്കറ്റുകള്‍ക്ക് തൊട്ടടുത്ത തവണത്തെ നറുക്കെടുപ്പിലേക്കാണ് എന്‍ട്രി ലഭിക്കുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് എന്റര്‍ ചെയ്യുകയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here