കുമ്പള ആരിക്കാടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

0
329

കുമ്പള:ബൈകും കാറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. മൊഗ്രാൽ പുത്തൂർ ചായിത്തോട്ടത്തെ ശംസുദ്ദീൻ – ഫൗസിയ ദമ്പതികളുടെ മകൻ തൻസീഹ് (17) ആണ് മരിച്ചത്. ആരിക്കാടി ദേശീയ പാതയിൽ ചൊവ്വാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്. ഉടൻ കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് മംഗ്ളൂറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു. കുമ്പള മഹാത്മ കോളേജിലെ  പ്ലസ് വൺ വിദ്യാർഥിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here