സൗദി അറേബ്യയിൽ സ്‍പോൺസുടെ ചതിയില്‍പെട്ട് നിയമക്കുരുക്കിലായ പുത്തൂർ സ്വദേശിനി ഒടുവില്‍ നാട്ടിലേക്ക് മടങ്ങി

0
239

റിയാദ്: സൗദി അറേബ്യയിൽ സ്പോൺസറുടെ ചതിയിൽ പെട്ട് നിയമക്കുരുക്കിലായ പ്രവാസി വനിത നാട്ടിലേക്ക് മടങ്ങി. കർണാടക സ്വദേശിയായ സഫിയയാണ് മലയാളി സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയത്. നാല് വർഷം മുമ്പാണ് കർണാടക പുത്തൂർ സ്വദേശിയായ സഫിയ ദമ്മാമിലെ സൗദി പൗരന്റെ വീട്ടിൽ ജോലിക്ക് എത്തിയത്. രണ്ട് വർഷത്തോളം അവിടെ ജോലി ചെയ്തു. ഇതിനിടെ സ്പോൺസറുടെ സാമ്പത്തിക സ്ഥിതി മോശമായതോടെ ശമ്പളം കിട്ടാതായി. ഇതിനിടെ സ്പോൺസർ മറ്റൊരു സൗദി കുടുംബത്തിന് സഫിയയെ കൈമാറി. സ്പോൺസർഷിപ്പ് മാറ്റി എന്നാണ് പറഞ്ഞതെങ്കിലും സഫിയ അറിയാതെ ഇവരെ ഹുറൂബ് സ്റ്റാറ്റസിൽ (ഒളിച്ചോടിയ തൊഴിലാളി) പെടുത്തുകയായിരുന്നു.

ഇതറിയാതെ സഫിയ പുതിയ വീട്ടിൽ ഒരു വർഷം ജോലി ചെയ്തു. ഇതിനിടെ നാട്ടിൽ അവധിക്ക് പോവണമെന്ന് പറഞ്ഞപ്പോഴാണ് താൻ ഹുറൂബിൽ ആണെന്ന് സഫിയ അറിയുന്നത്. തുടർന്ന് വീട്ടുടമസ്ഥർ സഫിയയെ ദമ്മാം വനിതാ അഭയ കേന്ദ്രത്തിൽ എത്തിച്ചു. അഭയകേന്ദ്രം പ്രവാസി സംഘടനയായ നവയു​ഗത്തെ വിവര മറിയിച്ചു. നവയു​ഗത്തിന്റെ ആക്ടിം​ഗ്സ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടന്റെയും വനിതാ അഭയകേന്ദ്രത്തിന്റെയും സഹായത്തോടെയാണ് സഫിയ നാട്ടിലേക്ക് മടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here