മഞ്ചേശ്വരം: താലൂക്കാസ്ഥാനമായ ഉപ്പളയിലെ യാത്രക്കാർക്ക് ബസ് കയറണമെങ്കിൽ പൊരിവെയിലത്ത് ദേശീയപാതയിൽ കാത്തിരിക്കണം. കാത്തിരുന്ന് വരുന്ന ബസിൽ കയറണമെങ്കിൽ നന്നായി ഓടാനുമറിയണം. ഭാഗ്യമുണ്ടെങ്കിൽ ബസ് കിട്ടും. ഇല്ലെങ്കിൽ അടുത്ത ബസിനായി കാത്തിരിക്കാം. കാസർകോട്-മംഗളൂരു റൂട്ടിലോടുന്ന കേരള, കർണാടക ബസുകളാണ് ഉപ്പള ബസ് സ്റ്റാൻഡിനെ ഒഴിവാക്കി സർവീസ് നടത്തുന്നത്. ബസ് കയറാനല്ലെങ്കിൽ പിന്നെന്തിനാണ് ബസ് സ്റ്റാൻഡ് എന്നാണ്...
മഞ്ചേശ്വരം: സിപിഐ ജില്ലാ എ്സിക്യൂട്ടീവ് അംഗവും, എൽഡിഎഫ് മഞ്ചേശ്വരം മണ്ഡലം കൺവീനറുമായ ബി.വി രാജൻ അന്തരിച്ചു. 68 വയസായിരുന്നു. ആശുപത്രിയിൽ നിന്ന് ബെങ്കര മഞ്ചേശ്വരത്തുള്ള വീട്ടിലേക്ക് ഓട്ടോയിൽ വരവേ വീടിനു മുന്നിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
50 വർഷത്തോളം സി.പി.ഐ യുടെടെയും പോഷക സംഘടനകളുടെയും നേതാവായിരുന്നു. അവിഭക്ത കണ്ണൂർ സിപിഐ ജില്ലാ...
ന്യൂഡൽഹി∙ ദീർഘനാൾ സമരം ചെയ്യാനുള്ള തയാറെടുപ്പോടെയാണ് ഡൽഹിയിലേക്ക് എത്തുന്നതെന്ന് കർഷകർ. കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ‘ദില്ലി ചലോ’ മാർച്ചിൽ പങ്കെടുക്കുന്നവരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആറു മാസത്തേയ്ക്ക് ആവശ്യമായ റേഷൻ സാധനങ്ങളും ഡീസലും ഉൾപ്പെടെയുള്ള സാധനങ്ങൾ കരുതിയിട്ടുണ്ടെന്ന് കർഷകർ പറയുന്നു. 2020ൽ 13 മാസം നീണ്ടുനിന്ന സമരമാണ് ഡൽഹി അതിർത്തിയിൽ കർഷകർ നടത്തിയത്.
‘‘സൂചി മുതൽ...
കോര്‍ബ: ഭാരത് ജോഡോ ന്യായ് യാത്രക്കിടെ മോദി അനുകൂല മുദ്രാവാക്യം വിളിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കൈ കൊടുത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഛത്തീസ്ഗഡിലെ കോർബ ജില്ലയില്‍ വച്ചാണ് ബി.ജെ.പിക്കാര്‍ യാത്ര കടന്നുപോകുന്ന വഴി പ്രതിഷേധവുമായി എത്തിയത്. കഴിഞ്ഞയാഴ്ച ഒഡിഷയിൽ നിന്ന് സംസ്ഥാനത്തേക്ക് പ്രവേശിച്ച ഗാന്ധിയുടെ യാത്ര കോർബയിൽ നിന്ന് കത്ഘോരയിലേക്കുള്ള വഴി ധോഡിപാറയിലൂടെ...
എച്ച്‌ഐവി- എയ്ഡ്‌സ് രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധവുമായി ആസാം. മയക്കുമരുന്ന് കുത്തിവയ്പ്പാണ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായതെന്ന് ആസാം ആരോഗ്യമന്ത്രി കേശബ് മെഹന്ത പറഞ്ഞു. സര്‍ക്കാരിന്‌റെയും എന്‍ജിഒകളുടെയും സഹായത്തോടെ രോഗബാധിതരെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. രഹസ്യസ്വഭാവം നിലനിര്‍ത്തേണ്ടതിനാല്‍ രോഗികളുടെ വിവരങ്ങളോ അവരെ തിരിച്ചറിയുഊപാന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളോ പുറത്തുവിട്ടിട്ടില്ല.
മയക്കുമരുന്ന് ഉപയോഗവും...
ഒരു ദിവസം അനേകം പേരുമായി നമ്മള്‍ പലതരത്തില്‍ ബന്ധപ്പെടുന്നു. ചിലരുമായി ഫോണിലൂടെയാണെങ്കില്‍ മറ്റ് ചിലരുമായി ഏതെങ്കിലും സാമൂഹിക മാധ്യമ ആപ്പുകളിലൂടെയോ അതുമല്ലെങ്കില്‍ എസ്എംഎസ് വഴിയോ നമ്മള്‍ ബന്ധപ്പെടുന്നു. ഓരോരുത്തരോടും സാഹചര്യത്തിനും ആവശ്യത്തിനും അനുസരിച്ചായിരിക്കും നമ്മള്‍ ബന്ധപ്പെടുക, ഇത്രയേറെ ആളുകളോട് പല കാര്യങ്ങളില്‍ സംവദിക്കേണ്ടിവരുന്നത് കൊണ്ട് തന്നെ പലപ്പോഴും സന്ദേശങ്ങള്‍ ആള് മാറി അയക്കുന്നതും സ്വാഭാവികം....
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കർഷക സമരത്തിനിടെ സംഘർഷം. പഞ്ചാബ് ഹരിയാന അതിർത്തിയായ ശംഭുവിലാണ് സംഘർഷം ഉണ്ടായത്. പൊലീസ് സമരക്കാര്‍ക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു. കർഷകർ ബാരിക്കേഡുകൾ തകർത്തു. കര്‍ഷകരുടെ ട്രാക്ടറുകള്‍ പൊലീസ് പിടിച്ചെടുത്തു.
കേന്ദ്രവുമായുള്ള ചർച്ച പരാജയപ്പെട്ടതോടെയാണ് ഡൽഹി ചലോ മാർച്ചുമായി മുന്നോട്ട് പോവാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. പ്രതിഷേധം ഡൽഹിയിലേക്ക് കടക്കാതിരിക്കാൻ കനത്ത സുരക്ഷയാണ് പൊലീസ്...
ദുബൈ: യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് പണമയക്കാൻ ഇനി ചെലവേറും. പണമയക്കുമ്പോൾ ഈടാക്കുന്ന ഫീസ് 15 ശതമാനം വർധിപ്പിക്കാൻ മണി എക്സ്ചേഞ്ചുകൾക്ക് അനുമതി ലഭിച്ചു. ഓരോ ഇടപാടിനും രണ്ടര ദിർഹം വരെ അഥവാ 56 രൂപവരെ പ്രവാസികൾ അധികം നൽകേണ്ടി വരും.
മണി എക്സ്ചേഞ്ചുകളിൽ നേരിട്ടെത്തി പണമയക്കുന്നവർക്കാണ് ഫീസ് വർധന ബാധകമാവുക. എന്നാൽ, ഇവരുടെ മൊബൈൽ ആപ്പ്...
തിരുവനന്തപുരം; സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ...