തിരുവനന്തപുരം: ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറിയും ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഭാരവാഹിയുമായിരുന്ന എകെ നസീര്‍ സിപിഎമ്മില്‍. സിപിഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച നസീറിനെ, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ എകെജി സെന്ററില്‍ വച്ച് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പി രാജീവ്, മുഹമ്മദ് റിയാസ്, എം സ്വരാജ് എന്നിവരും ചടങ്ങിന്റെ ഭാഗമായി.
ന്യൂനപക്ഷങ്ങളോട് ബിജെപി...
ഡല്‍ഹി: സാന്‍ഫ്രാന്‍സിസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിന്റെ ടയര്‍ ഊരിത്തെറിച്ച് താഴെ വീണു. ജപ്പാനിലേക്ക് പോകുകയായിരുന്ന ബോയിങ് 777 വിഭാഗത്തിലുള്ള വിമാനം ഇതോടെ ലോസ്ആഞ്ചല്‍സില്‍ അടിയന്തിരമായി നിലത്തിറക്കി. യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ വിമാനമാണിത്.
https://twitter.com/RadarBoxCom/status/1765854848380002615?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1765854848380002615%7Ctwgr%5E05e10029a2d535d7b5047e94297c7de8abb34401%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mediaoneonline.com%2Fworld%2Fplane-wheel-comes-out-during-take-off-247673
വിമാനം പറന്നുയരുന്നതിന് പിന്നാലെയാണ് ടയര്‍ താഴെ വീണത്. തകരാറോ എന്തെങ്കിലും പ്രശ്‌നമോ ബാധിക്കാത്ത സുരക്ഷിതമായ ലാന്റിങിനായി ആറ് ചക്രങ്ങളാണ് ബോയിങ്...
മലപ്പുറം: കെ കരുണാകരൻ്റെ ചിത്രം വച്ച് ബിജെപി ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. മലപ്പുറം നിലമ്പൂരിലാണ് നരേന്ദ്രമോദിക്കും പത്മജയ്ക്കുമൊപ്പം കെ കരുണാകരൻ്റെ ചിത്രം വച്ചത്. ബിജെപി നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റിയാണ് ബോർഡ് സ്ഥാപിച്ചത്. ബോർഡ് സ്ഥാപിച്ചതിരെ യൂത്ത് കോൺഗ്രസ് നിലമ്പൂർ പൊലീസിന് പരാതി നൽകി.
ഇങ്ങനെയൊരു ബോർഡ് സ്ഥാപിക്കുന്നത് കോൺഗ്രസ് പ്രവർത്തകരെയും കെ കരുണാകരനെയും അപമാനിക്കുന്നതിന് തുല്യമാണ്...
കട്ടപ്പനയില്‍ മോഷണ കേസില്‍ പിടിയിലായ പ്രതികളില്‍ നിന്ന് ലഭിച്ചത് നരബലിയെ കുറിച്ചുള്ള വിവരങ്ങള്‍. കേസില്‍ പിടിയിലായ പ്രതികള്‍ രണ്ട് പേരെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ടതായാണ് പൊലീസിന് ലഭിച്ച വിവരം. കാഞ്ചിയാര്‍ കക്കാട്ടുകട നെല്ലാനിക്കല്‍ വിഷ്ണു വിജയന്‍, പുത്തന്‍പുരയ്ക്കല്‍ നിതീഷ് എന്നിവരാണ് പിടിയിലായത്.
മോഷണ കേസില്‍ പ്രതിയായ വിഷ്ണു വിജയന്റെ പിതാവ് വിജയനെയും സഹോദരിയുടെ നവജാത ശിശുവിനെയുമാണ്...
ബെംഗളൂരു: കുടിവെള്ള ക്ഷാമം രൂക്ഷമാവുന്ന സാഹചര്യത്തില്‍ അസാധാരണ നീക്കങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍. കുടിവെള്ളം മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് പിഴ ഈടാക്കിയിരിക്കുകയാണ് കര്‍ണാടക. കാറ് കഴുകൽ, പൂന്തോട്ട പരിപാലനം, നിർമ്മാണം, അറ്റകുറ്റപ്പണികൾ എന്നിവ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി കുടിവെള്ളം ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ടാണ് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. നിയമം ലംഘിച്ചാല്‍ 5000 രൂപ പിഴ...
ഐപിഎല്‍ പുതിയ സീസണ്‍ പടിവാതിലില്‍ നില്‍ക്കെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ വെട്ടിലാക്കിയ വാര്‍ത്തയായിരുന്നു ടീമിന്റെ ഓപ്പണറും ന്യൂസിലാന്‍ഡ് താരവുമായ ഡെവന്‍ കോണ്‍വെയുടെ പരിക്ക്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കിടെ കോണ്‍വെയുടെ ഇടതു തള്ളവിരലിന് പരിക്കേല്‍ക്കുകയായിരുന്നു. താരം ഉടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. താരത്തിന് എട്ടാഴ്ചത്തെ വിശ്രമം ആവശ്യമാണ്. ഇതോടെ താരം ഐപിഎലിലെ ആദ്യ ഭാഗത്തിന്...
ഒലീവ് ബംബ്രാണയുടെ ആഭിമുഖ്യത്തിൽ 14 വർഷമായി നടന്നു വരുന്ന ബംബ്രാണ പ്രീമിയർ ലീഗിന് ഇനി പുതിയ ടീമും കൂടി . ടീമിനായുള്ള വാശിയേറിയ ലേലത്തിൽ 146000 രൂപക്ക് യുണൈറ്റട് കക്കളംകുന്ന് ടീം സ്വന്തമാക്കി. ഏറ്റവും കൂടുതൽ വിലയുള്ള ടീം എനി ബംബ്രാണ പ്രീമിയർ ലീഗിൽ .
ബന്തിയോട് : ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ ടിപ്പര്‍ ലോറി ബൈക്കിടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ചു. ഉപ്പള നയാബസാര്‍ നാട്ടക്കല്‍ ഹൗസിലെ അബ്ദുല്‍ കാദറിന്റെ മകന്‍ മുഹമ്മദ് മിഷ്ഹാബാ(21)ണ് മരിച്ചത്.
ഒപ്പം സഞ്ചരിച്ച യുവാവിന് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ പത്തേമുക്കാലോടെ ബന്തിയോട് മുട്ടത്താണ് അപകടം. വ്യാഴാഴ്ച രാത്രി കാസര്‍കോട്ടെ ടര്‍ഫില്‍ കളിക്കാനെത്തിയതായിരുന്നു മിഷ്ഹാബ്.
രാവിലെ സുഹൃത്തിനൊപ്പം...
ഇടുക്കി: ബിജെപിയിൽ ചേരുമെന്ന പ്രചാരണത്തെ തള്ളി ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. നിലവിൽ ഇപ്പോൾ അത്തരത്തിലൊരു തീരുമാനമെടുത്തിട്ടില്ലെന്ന് എസ് രാജേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സിപിഎം സസ്പെൻഷൻ പിൻവലിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. അത് പിൻവലിച്ചില്ലെങ്കിൽ ഒരുപക്ഷേ മറിച്ചുള്ള തീരുമാനം ഉണ്ടാകാമെന്നും രാജേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
തമിഴ്നാട്ടിൽ നിന്നുള്ള ബിജെപി ദേശീയ നേതാവ് തന്നെ വന്ന്...
തിരുവനന്തപുരം: കൊച്ചിയിൽ നടക്കാനിരിക്കുന്ന ആർ.എസ്.എസ് പരിപാടി ബഹിഷ്കരിച്ച് ബി.ജെ.പി. 'ലക്ഷ്യ 2024' എന്ന സോഷ്യൽ മീഡിയ കോൺഫ്ലുവൻസാണ് ബഹിഷ്കരിച്ചത്. പരിപാടിയിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ പങ്കെടുക്കുന്നതുകൊണ്ടാണ് ബി.ജെ.പിയുടെ ബഹിഷ്കരണം. ഷാജൻ സ്‌കറിയ പാർട്ടിയെ പരിഹസിച്ച് പോസ്റ്റിടുന്നയാളാണെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് ബി.ജെ.പി നിലപാട്. ആർ.എസ്.എസ് പ്രചാർ വിഭാഗമായ വിശ്വസംവാദ കേന്ദ്രമാണ് പരിപാടി...
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടി.എം.സി) കോൺഗ്രസിൽ ലയിക്കാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഇരുപാർട്ടികളും തള്ളി. മമത ബാനർജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന്...