Sunday, January 11, 2026

mediavisionsnews

ലോറക് മെന്‍സ് ഫാഷന്‍ ഹബ് ; കുമ്പളയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കുമ്പള (www.mediavisionnews.in): മിലാനോ ഗ്രുപ്പിന്റെ പുതിയ മെന്‍സ് ഔട്ട്‌ലെറ്റ് സയ്യദ് കുമ്പോല്‍ അബു തങ്ങള്‍ ഉദ്ഘടനം ചെയ്തു. യൂസഫ് മിലാനോ, സജു മിലാനോ, സത്താര്‍ മിലാനോ, നാസര്‍ മൊഗ്രാല്‍ എന്നിവര്‍ സംബന്ധിച്ചു

കമ്മിഷണർക്ക് സ്ഥലംമാറ്റം; പോലീസ് അധിപനില്ലാതെ മംഗളൂരു

മംഗളൂരു (www.mediavisionnews.in): സിറ്റി പോലീസ് കമ്മിഷണറായ വിപുൽകുമാറിനെ സ്ഥലംമാറ്റി. മൈസൂരു പോലീസ് അക്കാദമിയിലെ ഐ.ജി.യായാണ് മാറ്റം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഏപ്രിലിലാണ് വിപുൽകുമാറിനെ മംഗളൂരു കമ്മിഷണറായി നിയമിച്ചത്. നിലവിൽ ആർക്കും മംഗളൂരു പോലീസ് കമ്മിഷണറുടെ ചുമതല നൽകിയിട്ടില്ല.

ബന്തിയോട് മുസ്ലിം യുവജന വേദി സമൂഹ നോമ്പ്തുറ സംഘടിപ്പിച്ചു

ബന്തിയോട് (www.mediavisionnews.in): ബന്തിയോട് മുസ്ലിം യുവജന വേദിയുടെ ആഭിമുഖ്യത്തിൽ ബദ്‌രിയ ജുമാ മസ്ജിദിൽ സമൂഹ നോമ്പ്തുറ സംഘടിപ്പിച്ചു. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന നൂറ് കണക്കിനു ജനങ്ങൾ ഒത്ത് കൂടിയ നോമ്പ് തുറ നാടിനു പുത്തൻ ഉണർവ്വായി. വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംന്ധിച്ചു.

യുഎഇയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

യുഎഇ(www.mediavisionnews.in): യുഎഇയില്‍ ശക്തമായ കാറ്റ് വീശാനും കടലില്‍ തിരമാല ഉയരാനും സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെട്രോളജി അറിയിച്ചു. ഉച്ചയ്ക്ക് ശേഷം തെളിഞ്ഞ കാലാസ്ഥയാകുമെങ്കിലും ചില ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പൊടിക്കാറ്റ് വീശാനും , അറേബ്യന്‍ ഗള്‍ഫ് തീരങ്ങളില്‍ കടല്‍ രൂക്ഷമാകാനും സാധ്യതയുണ്ട്. അതേസമയം ഒമാനില്‍ കടല്‍ ശാന്തമായിരിക്കുമെന്നും യുഎഇയില്‍ തിരമാല 8 അടി ഉയരത്തില്‍...

ടി പി രഞ്ജിത്ത് കാസര്‍കോട് ക്രൈം ബ്രാഞ്ചിലേക്ക്

കാസറഗോഡ് (www.mediavisionnews.in): നീണ്ട വർഷകാലം കാസറഗോഡ് ജില്ലാ പോലീസിൽ സേവനം അനുഷ്ഠിച്ചിരുന്നു ടി പി രഞ്ജിത്ത് വീണ്ടും കാസറഗോഡിലേക്ക്. കോഴിക്കോട് ആഭ്യന്തര സുരക്ഷ ഏജന്‍സിയില്‍ നിന്നാണ് ടി.പി. രഞ്ജിത്തിനെ കാസര്‍കോട് സി.ബി.സി.ഐ.ഡിയിലേക്കും മാറ്റിയത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയായി പി. കെ. സുധാകരനെ നിയമിച്ചു. കോഴിക്കോട് സിറ്റിയില്‍ നിന്നാണ് സുധാകരനെ മാറ്റി നിയമിച്ചത്. കാഞ്ഞങ്ങാട് നിന്നും കെ. ദാമോദരനെ...

ഒഎല്‍എക്‌സില്‍ ഇന്ദിരാഭവന്‍ വില്‍പനയ്ക്ക്; വില 10,000

തിരുവനന്തപുരം (www.mediavisionnews.in):തിരുവനന്തപുരം വെള്ളയമ്പലത്തുള്ള കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന്‍ ഒഎല്‍എക്‌സില്‍ വില്‍പനയ്ക്ക് വെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. അജയ് എസ് മേനോന്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഇന്ദിരാഭവന്‍ പതിനായിരം രൂപയ്ക്ക് ഒഎല്‍എക്‌സില്‍ വില്‍പനയ്ക്ക് വെച്ചത്. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധം പുകയുന്നതിനിടെയാണ് ഇത്. കെട്ടിടത്തിന്റെ ചിത്രം ഉള്‍പ്പെടെയാണ് പരസ്യം നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് ആസ്തി വില്‍പ്പനയ്ക്ക് എന്ന പദ്ധതിയുടെ...

മകളുടെ വിയോഗത്തില്‍ തളരാതെ ആതുരസേവനരംഗത്തേക്ക് ; ഗാസയില്‍ വെടിയേറ്റുമരിച്ച റസാന്‍ അല്‍ നജ്ജാറിന്റെ മാതാവ് പലസ്തീന്‍ മെഡിക്കല്‍ ക്യാംപില്‍

ഇസ്രായേല്‍ വെടിവയ്പ്പില്‍ മരിച്ച നഴ്‌സ് റസാന്‍ അല്‍ നജ്ജാറിന്റെ മാതാവ് ആതുരസേവന രംഗത്തേക്ക്. ഗാസയിലെ മെഡിക്കല്‍ ക്യാംപില്‍ റസാന്റെ അമ്മയും സഹോദരിയും പങ്കെടുത്തു. ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റവരെ ശുശ്രൂഷിക്കുന്ന മെഡിക്കല്‍ ക്യാംപിലാണ് ഇരുവരുമെത്തിയത്. വെടിയേല്‍ക്കുമ്പോള്‍ റസാന്‍ ധരിച്ചിരുന്ന യൂണിഫോം ധരിച്ചാണ് മാതാവ് സബ്രീന്‍ അല്‍ നജ്ജാറെത്തിയത്. ഞങ്ങള്‍ നിരായുധരാണ്. പക്ഷേ ഞങ്ങളുടെ കയ്യില്‍ സ്‌നേഹത്തിന്റെയും സമാധാനത്തിന്റേയും...

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നു; മഴക്കെടുതിയില്‍ നാലുവയസ്സുകാരി ഉള്‍പ്പെടെ പത്ത് പേര്‍ മരിച്ചു

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതോടെ മഴക്കെടുതിയും അപകട മരണങ്ങളും വര്‍ദ്ധിക്കുന്നു. നാലുവയസ്സുകാരി ഉള്‍പ്പെടെ പത്ത് പേരാണ് ഇതുവരെ കാലവര്‍ഷത്തില്‍ മരിച്ചത്. കാസര്‍ഗോഡ് കുശാല്‍നഗര്‍ സ്വദേശിയായ എല്‍കെജി വിദ്യാര്‍ഥിനി നാലുവയസ്സുകാരി ഫാത്തിമ, തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ദീപ, കോഴിക്കോട് ചാലിയത്ത് ഖദീജ, എടത്വാ തലവടിയില്‍ വിജയകുമാര്‍, കാസര്‍ഗോഡ് അഡൂര്‍ സ്വദേശി ചെനിയ നായിക്, ബാലരാമപുരം...

മദീനയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികളായ രണ്ട് കുട്ടികള്‍മരിച്ചു

മദീന (www.mediavisionne: ദമാമില്‍നിന്നും മക്കയില്‍ വിശുദ്ധ ഉംറക്കെത്തി തിരിച്ച്‌ മദിനാ സന്ദര്‍ശനത്തിനുള്ള യാത്രാമധ്യേ, മദീനയിലുണ്ടായ വാഹനാപകടത്തില്‍ ഇന്ന് രാവിലെ തൃശൂര്‍ വാടാനപള്ളി സ്വദേശികളായ രണ്ട് കുട്ടികള്‍മരിച്ചു. ദമാം ടയോട്ട തഹ്‌വീല്‍ അല്‍രാജി ബാങ്കിന് എതിര്‍വശം താമസിക്കുന്ന തൃശൂര്‍ വാടാനപള്ളി ഷാഹുല്‍ ഹമീദ് സല്‍മ ദമ്ബതികളും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. ഇവരുടെ മക്കള്‍ ആയിശ,...

തൊട്ടിലില്‍ കിടന്ന പിഞ്ചുകുഞ്ഞുമായി മേല്‍ക്കൂര പറന്നുപോയി; രക്ഷപ്പെട്ടത് അത്ഭുതകരമായി

തിരുവനന്തപുരം (www.mediavisionnews.in): കനത്ത കാറ്റിലും മഴയിലും രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ഉറക്കിക്കിടത്തിയിരുന്ന തൊട്ടിലുള്‍പ്പെടെ മേല്‍ക്കൂര പറന്നുമാറി. മേല്‍കൂര അടുത്തുള്ള മരത്തില്‍ തട്ടി നിന്നതിനാല്‍ കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു. തിരുവനന്തപുരം വെങ്ങാനൂരിലാണ് സംഭവം. ഷീറ്റ് മേഞ്ഞ മേല്‍കൂരയിലാണ് തൊട്ടില്‍ കെട്ടിയിരുന്നത്. ഇതില്‍ നല്‍കിയിട്ടുള്ള കമ്പിയിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കിടത്തുന്നതിനായി തൊട്ടിലും കെട്ടിയിരുന്നു. എന്നാല്‍,...

About Me

35918 POSTS
0 COMMENTS
- Advertisement -spot_img

Latest News

SIR; രാജ്യത്ത് ഇതുവരെ പുറത്തായത് 6.5 കോടി വോട്ടർമാർ; ഏറ്റവും കൂടുതൽ ‘പുറത്താക്കൽ’ ഉത്തർപ്രദേശിൽ

ന്യൂഡൽഹി: രാജ്യത്ത് പല സംസ്ഥാനങ്ങളിലും തീവ്രവോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയായതോടെ ഇതുവരെ പുറത്തായത് 6.5 കോടി വോട്ടർമാർ. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വോട്ടമാർ പുറത്തായത്. 2.89...
- Advertisement -spot_img