Monday, May 12, 2025

mediavisionsnews

മണല്‍ ലോറികളില്‍ നിന്ന്‌ കൈക്കൂലി; അന്വേഷണം തുടങ്ങി

കാസര്‍കോട്‌ (www.mediavisionnews.in) : നിയമാനുസൃതമായി മണല്‍ കടത്തുന്നതിനിടയില്‍ പൊലീസുകാര്‍ കൈക്കൂലി വാങ്ങിയ സംഭവത്തെ കുറിച്ച്‌ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച്‌ ഡിവൈ എസ്‌ പി. പി ജ്യോതികുമാര്‍ അന്വേഷണം തുടങ്ങി. ജില്ലാ പൊലീസ്‌ ചീഫ്‌ ഡോ. എ ശ്രീനിവാസിന്റെ നിര്‍ദ്ദേശ പ്രകാരമാണ്‌ അന്വേഷണം. സംഭവത്തെ കുറിച്ച്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ നടപടിക്കും അന്വേഷണത്തിനും നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട്‌ ഹൈവേ പട്രോളിംഗ്‌...

ഫ്ലക്സ് ബോർഡുകൾ നിരോധിക്കാൻ സർക്കാർ; പ്രതിഷേധവുമായി വ്യവസായികൾ

തിരുവനന്തപുരം (www.mediavisionnews.in) :ഫ്ലക്സ് ബോര്‍ഡുകള്‍ നിരോധിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യവസായികള്‍. ഫ്ലക്സിന് പകരം പോളി എത്തിലിന്‍ ഉപയോഗിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം കുത്തകകളെ സഹായിക്കാനുള്ളതാണെന്നാണ് ആരോപണം. ഫ്ലക്സ് പുനരുപയോഗിക്കാന്‍ കഴിയുമെന്ന പ്രോജക്ട് റിപ്പോര്‍ട്ട് ശുചിത്വ മിഷന്‍ പൂഴ്ത്തിയെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പുനരുപയോഗിക്കാന്‍ കഴിയാത്ത ഫ്ലക്സുകള്‍ നിരോധിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ഫ്ലക്സുകള്‍ പുനരുപയോഗിക്കാമെന്നാണ് നിര്‍മാതാക്കളുടെ...

താമസം മാറുന്നതനുസരിച്ച്‌ റേഷന്‍ കാര്‍ഡ് മാറേണ്ട; ഇനിമുതല്‍ കാര്‍ഡുടമകള്‍ക്ക് ഇഷ്ടമുള്ള കടയില്‍പോയി റേഷന്‍ വാങ്ങാം

തിരുവനന്തപുരം (www.mediavisionnews.in): ഇനിമുതല്‍ താമസം മാറുന്നതനുസരിച്ച്‌ റേഷന്‍ കാര്‍ഡ് മാറേണ്ട. സംസ്ഥാനത്തെ ഏത് റേഷന്‍കടയില്‍നിന്നും കാര്‍ഡ് ഉടമകള്‍ക്ക് സാധനം വാങ്ങാന്‍ അനുമതി നല്‍കുന്ന ഉത്തരവിറങ്ങി. ആധാര്‍ അധിഷ്ഠിത പോര്‍ട്ടബിലിറ്റി സംവിധാനമുപയോഗിച്ച്‌ ഭക്ഷ്യോത്പന്നങ്ങള്‍ വാങ്ങാം. ഈ സംവിധാനം ഏര്‍പ്പെടുത്തിയെന്ന് നിയമസഭയില്‍ മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. എന്നാല്‍, വെള്ളിയാഴ്ചയാണ് ഔദ്യോഗിക അറിയിപ്പ് സിവില്‍ സപ്ലൈസ് വകുപ്പിന് ലഭിക്കുന്നത്....

അന്ത്യോദയ എക്സ്പ്രസ്സ് ആ ദ്യയാത്രയില്‍ കയറിയത്​ 10 പേര്‍; വൈകീട്ട്​ 150ലധികം

കാസര്‍കോട് (www.mediavisionnews.in): കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്സ്പ്രസില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് മംഗളൂരുവിലേക്ക് ആദ്യയാത്രയില്‍ കയറിയത് 10 പേര്‍. വെള്ളിയാഴ്ച രാവിലെ 7.50നാണ് അന്ത്യോദയ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. 10 യാത്രക്കാര്‍ കയറിയ വകയില്‍ 500 രൂപയാണ് ആദ്യ വരുമാനം. എന്നാല്‍, തിരികെ രാത്രി 8.43നെത്തിയ മംഗളൂരു-കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസില്‍ 150ലധികം യാത്രക്കാര്‍ കാസര്‍കോട്ടുനിന്ന്...

ഉപഭോക്താക്കള്‍ക്ക് കേന്ദ്രത്തിന്റെ ഇരുട്ടടി; വൈദ്യുതി നിരക്ക് കൂടും

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് വൈദ്യതി നിരക്ക് കൂടും. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് നല്‍കുന്ന വൈദ്യുതി സബ്സിഡി കുറയ്ക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശമാണ് നിരക്ക് വര്‍ധനവിന് കാരണമാകുക. പ്രതിമാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരുടെ സബ്സിഡി തുക ബില്ലില്‍ കുറവ് ചെയ്യാതെ ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യാനാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതോടൊപ്പം വൈദ്യുതി ക്രോസ് സബ്സിഡി...

കനിയാല പ്രദേശത്തുകാർക്ക് എന്നും അവഗണന

ഉപ്പള (www.mediavisionnews.in) : ഉപ്പളയിൽനിന്നു അധികം ദൂരെയല്ലാത്ത കനിയാല പ്രദേശത്തുകാരോട് എം.പിയും, എം.എൽ.എയും അവഗണന കാണിക്കുന്നതായി പ്രദേശത്തുകാർ പറയുന്നു. തെരഞ്ഞെടുപ്പ് കാലത്ത് മോഹന വാഗ്ദ്ധാനവുമായി കടന്നു വന്നു. തെരഞ്ഞെടുപ്പു കഴിഞ്ഞാൽ ഈ പ്രദേശത്തുകാരെ മറക്കുന്നു. രണ്ടു മൂന്നു സ്കൂളുകളിലായി മുന്നോറോളം കുട്ടികൾ കുട്ടികൾ പഠിക്കുന്ന പ്രദേശത്തു എട്ടു കിലോ മീറ്ററോളം റോഡ് ചളിക്കുളമായതിനാൽ സ്കൂളിലേക്ക് വരുന്ന വാഹനങ്ങൾ കുട്ടികളെ...

പാക്ക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് പത്തു വര്‍ഷവും മകള്‍ മറിയം ഷെരീഫിന് ഏഴു വര്‍ഷവും തടവ്

പാകിസ്ഥാൻ (www.mediavisionnews.in) അഴിമതി കേസില്‍ പാകിസ്ഥാൻ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് പത്തു വര്‍ഷവും മകള്‍ മറിയം ഷെരീഫിന് ഏഴു വര്‍ഷവും കോടതി തടവ് ശിക്ഷ വിധിച്ചു. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നവാസ് ഷെരീഫിനെതിരെ നിലവിലുള്ള നാല് അഴിമതി കേസുകളിൽ ഒന്നിലാണ് ഇപ്പോള്‍ കോടതി വിധി പറഞ്ഞിരിക്കുന്നത്. ലണ്ടനിലെ അവെന്‍ഫീല്‍ഡ്...

സാക്കിര്‍ നായികിനെ തിരിച്ചയക്കില്ലെന്ന് മലേഷ്യന്‍ സര്‍ക്കാര്‍

പുത്രജയ (www.mediavisionnews.in): സലഫി പ്രഭാഷകന്‍ സാകിര്‍ നായികിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന ആവശ്യം തള്ളി മലേഷ്യന്‍ സര്‍ക്കാര്‍. സാകിര്‍ നായികിനെ തിരിച്ചയക്കില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് വ്യക്തമാക്കി. നായിക് പ്രശ്‌നങ്ങളൊന്നുമുണ്ടാക്കുന്നില്ല. സ്ഥിര താമസമാക്കിയതിനാല്‍ അദ്ദേഹത്തെ തിരിച്ചയക്കാനാവില്ലെന്നും മഹാതിര്‍ പറഞ്ഞു. സാകിര്‍ നായികിനെ തിരിച്ചയക്കുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞദിവസം മലേഷ്യയോട് ആവശ്യപ്പെട്ടിരുന്നു. തനിക്ക് നീതി ലഭിക്കും എന്ന്...

മണല്‍ ലോറിക്കാരില്‍ നിന്ന് പോലീസിന്റെയും എക്സൈസുകാരുടെയും പണപ്പിരിവ്: കര്‍ശന നടപടിക്ക് സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം

കാസര്‍കോട്(www.mediavisionnews.in): കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് മണല്‍ കൊണ്ടു വരുന്ന ലോറിക്കാരില്‍ നിന്ന് കാസര്‍കോട് ജില്ലയില്‍ പൊലീസുകാരും എക്സൈസുകാരും പണം വാങ്ങുന്നുവെന്ന മാധ്യമ വാര്‍ത്തയെക്കുറിച്ച്‌ അന്വേഷിച്ച്‌ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. നിയമാനുസൃതം രേഖകള്‍ എല്ലാമുണ്ടെങ്കില്‍ മണല്‍ കൊണ്ടുവരുന്നത് തടസ്സപ്പെടുത്താന്‍ അനുവദിക്കില്ല. പരാതി ശരിയാണെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കാനാണ് ഡിജിപിക്ക് നിര്‍ദേശം...

ചെറിയ കുട്ടികളോട് സൗഹാർദ പരമായി പെരുമാറേണ്ട ടീച്ചർ ക്രൂരതയുടെ മുഖമാണ് കാണിക്കുന്നത്: എം.എസ്.എഫ്

പൈവളികെ (www.mediavisionnews.in): മഞ്ചേശ്വരം സബ്ജില്ലയിൽ പൈവളികെ പഞ്ചായത്തിലെ അട്ടഗോളി സ്‌കൂളിൽ ബാഗിൽ നിന്ന് പുസ്തകം എടുക്കാൻ വൈകി എന്നാരോപിച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപിക ക്രൂരമായി മർദിച്ച അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്ന് എം.എസ.എഫ്. പൊതുവിദ്യാഭ്യാസം മേൽമയുള്ളതും സൗഹാർദ അന്തരീക്ഷത്തിലുമാകേണ്ട സാഹചര്യത്തിൽ കുട്ടികളെ ക്രൂരമായ പീഡനത്തിന് ഇരയാകുന്ന സംഭവം അപലപനീയമാണെന്ന് എംഎസ്എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആരോപിച്ചു. പൊതുവിദ്യാഭ്യാസ...

About Me

35647 POSTS
0 COMMENTS
- Advertisement -spot_img

Latest News

സ്വർണത്തിന് കനത്ത തകർച്ച; കേരളത്തിൽ ഉച്ചയ്ക്ക് വില വീണ്ടും ഇടിഞ്ഞു, തീരുവയുദ്ധത്തിൽ യുഎസ്-ചൈന ‘വെടിനിർത്തൽ’

സംസ്ഥാനത്ത് സ്വർണവിലയിൽ (Kerala gold price) ഇന്നു വീണ്ടും മാറ്റം. രാജ്യാന്തരവിലയുടെ തകർച്ചയുടെ ചുവടുപിടിച്ച് ഇന്ന് ഉച്ചയോടെ വില (gold rate) വീണ്ടും ഇടിയുകയായിരുന്നു. ഉച്ചയ്ക്ക്...
- Advertisement -spot_img