ചെറിയ കുട്ടികളോട് സൗഹാർദ പരമായി പെരുമാറേണ്ട ടീച്ചർ ക്രൂരതയുടെ മുഖമാണ് കാണിക്കുന്നത്: എം.എസ്.എഫ്

0
227

പൈവളികെ (www.mediavisionnews.in): മഞ്ചേശ്വരം സബ്ജില്ലയിൽ പൈവളികെ പഞ്ചായത്തിലെ അട്ടഗോളി സ്‌കൂളിൽ ബാഗിൽ നിന്ന് പുസ്തകം എടുക്കാൻ വൈകി എന്നാരോപിച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപിക ക്രൂരമായി മർദിച്ച അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്ന് എം.എസ.എഫ്. പൊതുവിദ്യാഭ്യാസം മേൽമയുള്ളതും സൗഹാർദ അന്തരീക്ഷത്തിലുമാകേണ്ട സാഹചര്യത്തിൽ കുട്ടികളെ ക്രൂരമായ പീഡനത്തിന് ഇരയാകുന്ന സംഭവം അപലപനീയമാണെന്ന് എംഎസ്എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആരോപിച്ചു.

പൊതുവിദ്യാഭ്യാസ ശാലകളിലേക് കുട്ടികളെ ആകാർശിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള പ്രവർത്തനങ്ങളും ബന്ധപ്പെട്ടവർ ആസൂത്രണം ചെയ്യുമ്പോൾ ഇത്തരം അധ്യാപകരുടെ നീചമായ പ്രവർത്തി മൂലം സ്‌കൂളിലേക്ക് കുട്ടികളെ ആകർഷിക്കുന്നത് ഇല്ലാതാകുന്നുവെന്ന് ആരോപിച്ചു.

ഇത്തരം സംഭവം ഇനിയും അധ്യാപകരുടെ ഭാഗത്തിൽ നിന്ന് ഉണ്ടായാൽ ശക്തമായ സമരപരിപാടിയിലേക് എംഎസ്എഫ് നേതൃത്വം നൽകുമെന്ന് എംഎസ്എഫ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് മഞ്ചേശ്വരവും ജനറൽ സെക്രട്ടറി സവാദ് അംഗടിമുഗറും പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here