Tuesday, May 13, 2025

mediavisionsnews

ഉപ്പളയിൽ യുവാവ് കിണറ്റിൽ വീണു മരിച്ചു

ഉപ്പള (www.mediavisionnews.in): ഉപ്പള പച്ചിലംപാറയിൽ യുവാവ് കിണറ്റിൽ വീണു മരിച്ചു. പച്ചിലം പാറയിലെ വിജയന്റെ മകൻ അഭിജിത്ത് (22) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അഭിജിത്തിനെ കാണാതായത് . ഒരു പാട് നേരം തെരച്ചിൽ നടത്തിയെങ്കിലും കണ്ടത്താനായില്ല. ഇന്നു രാവിലെ വീടിനോടുള്ള കിണറിൽ നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മഞ്ചേശ്വരം താലൂക്ക് ആശുപത്രി മോർച്ചറിയിൽ...

നാടിനെ നടുക്കിയ ഉപ്പളയിലെ അപകടം;പാലക്കാട് ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടയിൽ

ഉപ്പള (www.mediavisionnews.in): ഇന്നു രാവിലെ ആറേകാലോടെ ഉപ്പള നയാബസാറിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം നടന്നത് പാലക്കാട് മരിച്ച ബീഫാത്തിമയുടെ മകളുടെ ഗ്രഹപ്രവേശന ചടങ്ങിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ എന്നാണ് വിവരം. (www.mediavisionnews.in)അപകടത്തിൽ അഞ്ചു പേരാണ് മരിച്ചത്. പരുക്കേറ്റ ഏഴു പേർ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. കാസർകോട് - മംഗളൂരു ദേശീയ പാതയിൽ ഉപ്പളയ്ക്കു സമീപം താലൂക്ക്...

ഉപ്പള നയാബസാറിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു

കാസര്‍കോട് (www.mediavisionnews.in):  ഉപ്പള നയാബസാറിയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു. ജീപ്പ് യാത്രികരാണ് മരിച്ചത്. കര്‍ണാടക കെ.സി റോഡ് ഹജ്ജിനടുക സ്വദേശികളായ ബീഫാത്തിമ(65), അസ്മ(30),നസീമ (38), മുസ്താഖ്(41), ഇൻതിയാസ്‌(35) എന്നിവരാണ് മരിച്ചത്. ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നു പുലര്‍ച്ചെയാണ് അപകടം. കാസർകോട് ഭാഗത്ത് നിന്നും മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടം....

സ്വാഗതം ജര്‍മ്മനി, അധ്യക്ഷന്‍ അര്‍ജന്റീന, നന്ദി ബ്രസീല്‍: ഫ്‌ളക്‌സ് മാറ്റാനായുള്ള കണ്ണൂര്‍ കളക്ടറുടെ പോസ്റ്റ് വൈറലാകുന്നു

കണ്ണൂര്‍ (www.mediavisionnews.in): ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് പുറത്തുപോയ പ്രമുഖ ടീമുകളുടെ ഫ്‌ളക്‌സ് മാറ്റാന്‍ കണ്ണൂര്‍ ജില്ലാ കളക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്് വൈറലാകുന്നു. ലോകകപ്പില്‍ നിന്ന് പുറത്തുപോയ പ്രമുഖ ടീമുകളുടെ ആരാധകര്‍ക്കെല്ലാം ചടങ്ങിലേക്ക് പ്രവേശനമുണ്ട്. ഹരിത കണ്ണൂരാക്കി മാറ്റുന്നതിനുള്ള പ്രചരണ പരിപാികളുടെ ഭാഗമായാണു കളക്ടര്‍ മിര്‍ മുഹമ്മദലിയുടെ പോസ്റ്റ്. സ്വാഗതം -ജര്‍മ്മനി അധ്യക്ഷന്‍- അര്‍ജന്റീന ഉദ്ഘാടനം- പോര്‍ച്ചുഗല്‍ മുഖ്യാതിഥി- സ്‌പെയിന്‍ നന്ദി-ബ്രസീല്‍ എന്നീങ്ങനെയാണ് കളക്ടറുടെ...

ഓട്ടോയിലിരുന്ന് മകന്‍ കരഞ്ഞതിന് തല്ലുകിട്ടിയത് അച്ഛന്; സംഭവം ഇങ്ങനെ

മംഗലാപുരം (www.mediavisionnews.in): ഓട്ടോയിലിരുന്ന് രണ്ടു വയസ്സുകാരന്‍ കരഞ്ഞതിന് തല്ലുകിട്ടിയത് അച്ഛന്. മംഗലാപുരത്തെ ഉജിറിലാണ് സംഭവം. കുട്ടിയെ തട്ടിക്കൊണ്ടു പോകുകയാണെന്ന് കരുതിയാണ് അച്ഛനെ നാട്ടുകാര്‍ ഉപദ്രവിച്ചത്. മകനോടൊപ്പം യാത്ര ചെയ്യുകയായിരുന്ന ഖാലിദിനാണ് നാട്ടുകാരില്‍ നിന്നും ഈ ദുരനുഭവം നേരിടേണ്ടി വന്നത്. ഓട്ടോയില്‍ കയറിയ ഉടനെത്തന്നെ മകന്‍ കരയാന്‍ തുടങ്ങി. ഇതുകേട്ട് രണ്ട് വാഹനങ്ങളിലായി പിറകെ വന്നാണ്...

പ്രകൃതി വാതകവും, വിമാന ഇന്ധനവും ജിസ്ടിയുടെ കീഴിലാക്കുന്നു

ന്യൂഡല്‍ഹി (www.mediavisionnews.in) : പ്രകൃതി വാതകവും, വിമാന ഇന്ധനവും ( എടി എഫ്) ജിസ്ടിയുടെ കീഴിലാക്കുന്നു. ജൂല്ലെ 21 ന് നടക്കുന്ന ജി എസ്ടി കൗണ്‍സിലില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാവും. പെട്രോളിയം ഉത്പന്നങ്ങളുടെ ജി എസ് ടിയില്‍ ഉള്‍പ്പെടുത്തണമെന്ന നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. ഉയര്‍ന്ന ഇന്ധനവിലയില്‍ വ്യോമയാന മന്ത്രാലയം പോലും ആശങ്ക അറിയിച്ചിരുന്നു. എടി എഫിന്റെ കാര്യത്തിന് പ്രഥമ...

ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന വിസയുടെ എണ്ണത്തില്‍ കുറവ് വരുത്തി ഗള്‍ഫ് രാജ്യങ്ങള്‍

യുഎഇ (www.mediavisionnews.in) : മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന വിസയുടെ എണ്ണത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ കുറവ് വരുത്തിയെന്ന് റിപ്പോര്‍ട്ട്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവുമധികം ഇന്ത്യക്കാര്‍ക്ക് വിസ നല്‍കിയ ഗള്‍ഫ് രാജ്യം യുഎഇയാണ്. രണ്ടാം സ്ഥാനത്ത് സൗദി അറേബ്യയും മൂന്നാം സ്ഥാനത്ത് കുവൈത്തുമാണ്. 7.6 മില്യണ്‍ വിസകളാണ് ഇന്ത്യക്കാര്‍ക്ക് 2015 ല്‍ ഗള്‍ഫ് രാജ്യങ്ങള്‍ അനുവദിച്ചത്. അത്...

മുസ്ലിം സമുദായം നിരാകരിച്ച പാര്‍ട്ടിയാണ് എസ്ഡിപിഐ എന്ന് കെ.ടി ജലീല്‍

മലപ്പുറം (www.mediavisionnews.in) : എസ്ഡിപിഐയ്‌ക്കെതിരെ മന്ത്രി കെ.ടി ജലീല്‍. മുസ്ലിം സമുദായം നിരാകരിച്ച പാര്‍ട്ടിയാണ് എസ്ഡിപിഐ എന്നാണ് മന്ത്രി പറഞ്ഞത്. ന്യൂനപക്ഷ സംഘടനകളൊന്നും അംഗീകരിക്കാത്ത പാര്‍ട്ടിയാണ് എസ്ഡിപിഐ എന്നും തീവ്രവാദ പാര്‍ട്ടിക്കെതിരെ നടക്കുന്ന റെയ്ഡ് ന്യൂനപക്ഷ വേട്ടയാകില്ലെന്നും പൊതുജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാനാണ് ഇപ്പോള്‍ നടന്ന റെയ്ഡ് എന്നും മന്ത്രി വ്യക്തമാക്കി.

ഓണ്‍ലൈനിലെ വ്യാജന്മാര്‍ക്കെതിരെ പിടിമുറുക്കി ട്വിറ്ററും; രണ്ട് മാസത്തിനിടെ പൂട്ടിയത് 70 മില്യണ്‍ അക്കൗണ്ടുകള്‍

വാഷിങ്ടണ്‍ (www.mediavisionnews.in) : ഓണ്‍ലൈനിലെ വ്യാജന്മാര്‍ക്കെതിരെ നിലപാട് കടുപ്പിച്ച് ട്വിറ്ററും. മെയ് ജൂണ്‍ മാസങ്ങള്‍ക്കിടെ ട്വിറ്റര്‍ ഇത്തരത്തിലുള്ള 70 മില്യണ്‍ അക്കൗണ്ടുകളാണ് അടച്ച് പൂട്ടിയത്. ഇതിന് പുറമെ ബോട്ട് ഉപയോഗിച്ചുള്ള അക്കൗണ്ട് സ്‌ക്രീനിങില്‍ മറ്റൊരു 13 മില്യണ്‍ അക്കൗണ്ടുകളും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. സംശയം തോന്നുന്ന അക്കൗണ്ടുകളോട് ഫോണ്‍ നമ്പര്‍ വേരിഫിക്കേഷന്‍ നടത്താന്‍ ആവശ്യപ്പെടും. ഇതില്‍ പരാജയപ്പെടുന്ന അക്കൗണ്ടുകള്‍ നീക്കം...

ലോക സമ്പന്നരുടെ പട്ടികയില്‍ മൂന്നാം സ്ഥാനവുമായി ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗ്

വാഷിങ്ടണ്‍ (www.mediavisionnews.in) :  ലോക സമ്പന്നരില്‍ മൂന്നാം സ്ഥാനത്ത് ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ബെര്‍ക്ക് ഷെയര്‍ ഹാത്‌വേ സ്ഥാപകനായ വാരണ്‍ ബുഫറ്റിനെ മറി കടന്നാണ് അഞ്ചാം സ്ഥാനത്തു നിന്നിരുന്ന സക്കര്‍ബര്‍ഗ് മൂന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. ആമസോണ്‍ ഉടമ ജെഫ് ബെസോസ്, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് എന്നിവരാണ് സക്കര്‍ബര്‍ഗിന് മുന്നില്‍ ഉള്ളവര്‍. ഇതാദ്യമായാണ് ടെക്‌നോളജി അടിസ്ഥാനമായ...

About Me

35647 POSTS
0 COMMENTS
- Advertisement -spot_img

Latest News

സ്വർണത്തിന് കനത്ത തകർച്ച; കേരളത്തിൽ ഉച്ചയ്ക്ക് വില വീണ്ടും ഇടിഞ്ഞു, തീരുവയുദ്ധത്തിൽ യുഎസ്-ചൈന ‘വെടിനിർത്തൽ’

സംസ്ഥാനത്ത് സ്വർണവിലയിൽ (Kerala gold price) ഇന്നു വീണ്ടും മാറ്റം. രാജ്യാന്തരവിലയുടെ തകർച്ചയുടെ ചുവടുപിടിച്ച് ഇന്ന് ഉച്ചയോടെ വില (gold rate) വീണ്ടും ഇടിയുകയായിരുന്നു. ഉച്ചയ്ക്ക്...
- Advertisement -spot_img