ലോക സമ്പന്നരുടെ പട്ടികയില്‍ മൂന്നാം സ്ഥാനവുമായി ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗ്

0
252

വാഷിങ്ടണ്‍ (www.mediavisionnews.in) :  ലോക സമ്പന്നരില്‍ മൂന്നാം സ്ഥാനത്ത് ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ബെര്‍ക്ക് ഷെയര്‍ ഹാത്‌വേ സ്ഥാപകനായ വാരണ്‍ ബുഫറ്റിനെ മറി കടന്നാണ് അഞ്ചാം സ്ഥാനത്തു നിന്നിരുന്ന സക്കര്‍ബര്‍ഗ് മൂന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. ആമസോണ്‍ ഉടമ ജെഫ് ബെസോസ്, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് എന്നിവരാണ് സക്കര്‍ബര്‍ഗിന് മുന്നില്‍ ഉള്ളവര്‍. ഇതാദ്യമായാണ് ടെക്‌നോളജി അടിസ്ഥാനമായ കമ്പനികള്‍ മാത്രം സമ്പന്നരുടെ പട്ടികയുടെ ആദ്യമൂന്നു സ്ഥാനത്ത് എത്തുന്നത്.

ബ്ലൂംബര്‍ഗ് ബില്ല്യണയേഴ്‌സ് സൂചികയില്‍ ഫേസ്ബുക്കിന്റെ ഷെയര്‍ വെള്ളിയാഴ്ച 2.4 ശതമാനം വര്‍ധിച്ചിരുന്നു. ഇതോടെയാണ് ബെര്‍ക്ക് ഷെയര്‍ ഹാത്‌വേ സ്ഥാപകനെ സക്കര്‍ബര്‍ഗ് പിന്തള്ളിയത്. 81.6 ബില്ല്യനാണ് (5.61 ലക്ഷം കോടി രൂപ) 34 കാരനായ സക്കര്‍ബര്‍ഗിന്റെ ആസ്തി

LEAVE A REPLY

Please enter your comment!
Please enter your name here