Tuesday, May 13, 2025

mediavisionsnews

നാടിനെ നടുക്കിയ ഉപ്പളയിലെ അപകടം:ലോറി ഡ്രൈവര്‍ കസ്റ്റഡിയില്‍

ഉപ്പള (www.mediavisionnews.in): ഉപ്പള നയാബസാറില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. കര്‍ണാടക ബെല്‍ഗാം സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. ഇന്നലെ പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അപകടമുണ്ടായത്. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച ഫോഴ്‌സ് ട്രാക്‌സ് തൂഫാന്‍ ജീപ്പും ചരക്ക് ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. തലപ്പാടി കെ.സി. റോഡിലെ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ബീഫാത്തിമ...

മൂന്ന് ദിവസത്തിനിടെ 10 മരണങ്ങള്‍; ദുഃഖമൊഴിയാതെ മഞ്ചേശ്വരം താലൂക്ക്

ഉപ്പള (www.mediavisionnews.in):മൂന്നുദിവസത്തിനിടെ മഞ്ചേശ്വരം, ഉപ്പള, കുമ്പള ഭാഗങ്ങളിലായി വിവിധ അപകടങ്ങളിലും മറ്റുമായി 10 പേരാണ് മരിച്ചത്. ഞായറാഴ്ച വൊര്‍ക്കാടി കുടലമുഗറില്‍ തോട്ടത്തില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റ് കര്‍ഷകന്‍ ഗണപതി ഭട്ട് മരിച്ചിരുന്നു. കുമ്പള ദേവീനഗറിലെ വ്യാപാരി മാധവനെയും ബംബ്രാണ തിലക് നഗറിലെ കൂലിത്തൊഴിലാളി കുമാരനെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത് കഴിഞ്ഞദിവസമാണ്. ഉപ്പള നയാബസാറില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച്...

സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചതോടെ വെട്ടിലായത് വിദേശി ഹൗസ് ഡ്രൈവര്‍മാര്‍

റിയാദ് (www.mediavisionnews.in): സൗദി അറേബ്യയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചതോടെ പണികിട്ടിയത് വിദേശി ഹൗസ് ഡ്രൈവര്‍മാര്‍ക്കാണ്. ഹൗസ് ഡ്രൈവര്‍ റിക്രൂട്ട്‌മെന്റ് ഗണ്യമായി കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആറു മാസത്തിനിടെ മുപ്പതിനായിരത്തിലേറെ വിദേശി ഹൗസ് ഡ്രൈവര്‍മാരെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയച്ചതായി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയും വ്യക്തമാക്കി. സ്വദേശിവത്കരണം ശക്തമായതോടെ നിത്യവും സൗദിയില്‍ തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികളുടെ ശരാശരി...

ജ്യേഷ്ഠന്റെ മയ്യിത്ത് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ അനുജനും കുഴഞ്ഞുവീണു മരിച്ചു

ദോഹ (www.mediavisionnews.in): കുഴഞ്ഞുവീണു മരിച്ച ജ്യേഷ്ഠന്റെ മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പിനിടെ അനുജനും കുഴഞ്ഞു വീണു മരിച്ചത് കുടുംബത്തെയും നാട്ടുകാരേയും ദു:ഖത്തിലാഴ്ത്തി. തൃശൂര്‍, ചാവക്കാടിനടുത്ത വട്ടേക്കാട് പുതിയവീട്ടില്‍ മഞ്ഞിയില്‍ റിസാലുദ്ദീന്‍ (48) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലോടെയായിരുന്നു സംഭവം. വെള്ളിയാഴ്ച അല്‍ഖോറില്‍ വെച്ച് കുഴഞ്ഞുവീണു മരിച്ച ജ്യേഷ്ടന്‍ പുതിയവീട്ടില്‍ മഞ്ഞിയില്‍ ഇര്‍ഷാദി (50)ന്റെ മയ്യിത്ത്...

വാഹന ഇൻഷുറൻസ് പുതുക്കാൻ ഇനി പൊല്യൂഷൻ സർട്ടിഫിക്കറ്റ് നിർബന്ധം

തിരുവനന്തപുരം (www.mediavisionnews.in): മലിനീകരണ സര്‍ട്ടിഫിക്കറ്റ് (പൊല്യൂഷൻ സർട്ടിഫിക്കറ്റ്) ഇല്ലാത്ത വാഹനങ്ങളുടെ ഇന്‍ഷുറൻസ് ഇനി പുതുക്കില്ല. ഇക്കാര്യം കര്‍ശനമായി നടപ്പാക്കാൻ  ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇന്‍ഷുറന്‍സ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്‍റ് അതോററ്റി നിര്‍ദേശം നൽകി. പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കരുതെന്ന് ഒാഗസ്റ്റിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു .ഇതേ തുടര്‍ന്നാണ് ഐ.ആര്‍.ഡി.എ. നിര്‍ദേശം.

ഉപയോക്താക്കളെ വെട്ടിലാക്കുന്ന പ്രധാന പ്രശ്‌നത്തിന് വാട്ട്‌സ്ആപ്പിന്റെ പൂട്ട്

ഡൽഹി (www.mediavisionnews.in) : പുതിയ ഫീച്ചറുകളുമായി അടിക്കടി മുഖം മിനുക്കലിലാണ് മെസേജിംഗ് ആപ്പായ വാട്ട്സ്ആപ്പ്. ഓരോ അപ്‌ഡേറ്റിലും ഉപയോക്താക്കളെ കാത്തിരിക്കുന്നത് നിരവധി പുത്തന്‍ മാറ്റങ്ങളാണ്. ഇപ്പോള്‍ വ്യാജ വാര്‍ത്തകള്‍ക്ക് പൂട്ടിടാനുള്ള ഒരുക്കങ്ങളിലാണ് വാട്ട്‌സ്ആപ്പ്. അതിന്റെ ഭാഗമായി സംശയാസ്പദമായ ലിങ്കുകള്‍ കണ്ടെത്തി പൂട്ടിടുന്നതിനായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്ട്‌സ്ആപ്പ്. ആന്‍ഡ്രോയിഡിലെ 2.18.204 ബീറ്റാ പതിപ്പിലാണ് പുതിയ...

കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും: കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി (www.mediavisionnews.in) :ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലര്‍ പുറത്തിറങ്ങി.  കായംകുളം കൊച്ചുണ്ണിയായി നിവിന്‍പോളി എത്തുമ്പോള്‍ ഇത്തിക്കരപ്പക്കിയായി മെഗാതാരം മോഹന്‍ലാല്‍ എത്തുന്നു എന്നതാണ്‌ ചിത്രത്തെ ശ്രദ്ധേയമാക്കുന്ന ഘടകം. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക്‌ പേജിലൂടെയാണ്‌ ട്രെയിലര്‍ പുറത്തിറക്കിയത്‌. റോഷന്‍ ആന്‍ഡ്രൂസ്‌ ആണ്‌ ഈ ഇതിഹാസ കഥാപാത്രത്തിന്റെ കഥ സംവിധാനം ചെയ്യുന്നത്‌. ബോബി-സഞ്‌ജയ്‌...

ഒലിവ് റസ്റ്റോറന്റ് ബന്തിയോടിൽ പ്രവർത്തനം ആരംഭിച്ചു

ബന്തിയോട് (www.mediavisionnews.in)  രുചി വൈവിധ്യങ്ങളുടെ പുത്തന്‍ കൂട്ടുമായി ഒലിവ് ഫാമിലി റസ്റ്റോറന്റ് ആൻഡ് കാറ്ററിംഗ് സർവീസ് ബന്തിയോട് ഡി.എം ഹോസ്പിറ്റലിന്റെ മുൻ വശം പുതിയ മാനേജ്‍മെന്റിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ചു. സയ്യിദ് കെ.എസ് ജാഫർ സാദിഖ് തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ പ്രാർത്ഥന നടത്തി.

ബ്രസീല്‍ ടീമിന് ചീമുട്ടയേറെന്ന് ഏഷ്യാനെറ്റിന്റെ വ്യാജ പ്രചാരണം, ആരാധകചൂടറിഞ്ഞപ്പോള്‍ പിന്‍വലിച്ച് ‘തടിതപ്പി’

(www.mediavisionnews.in) ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റതിന് പിന്നാലെ നാട്ടില്‍ തിരിച്ചെത്തിയ ബ്രസീല്‍ ടീമിന് നേരെ ആരോധകര്‍ ചീമുട്ടയെറിഞ്ഞെട്ട് വ്യാജ വാര്‍ത്ത. പഴയൊരു വീഡിയോയാണ് ഇതിനായി ഉപയോഗിച്ചത്. പ്രമുഖ വാര്‍ത്ത ചാനലാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടര്‍ അടക്കമാണ് ബ്രസീല്‍ ടീമിന് നേരെ ചീമുട്ടയേര്‍ ഉണ്ടായെന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. നാട്ടിലെത്തിയ ടീം സഞ്ചരിച്ച ബസ്സിന് നേരെയാണ്...

സി അബ്ദുല്ല മുസ്ലിയാർ നിര്യാതനായി

കുമ്പള (www.mediavisionnews.in): സി അബ്ദുല്ല മുസ്‌ലിയാർ നിര്യാതനായി. മുഹിമ്മാത്ത് കേന്ദ്രകമ്മിറ്റി സീനിയർ ഉപാധ്യക്ഷനായ ഇദ്ദേഹം ഉപ്പളയിൽ പ്രമുഖ ഹജ്ജ് ഉംറ സ്ഥാപനം നടത്തി വരികയായിരുന്നു. കഴിഞ്ഞ മാർച്ചിൽ ആരിക്കാടി ദേശീയ പാതയിലുണ്ടായ അപടകത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. മക്കൾ : ഹനീഫ ഹാജി, ഖാദർ സഖാഫി, താഹിറ. മരുമകൻ യൂസഫ് മദനി. സഹോദരങ്ങൾ :മുഹമ്മദ് ഹാജി...

About Me

35648 POSTS
0 COMMENTS
- Advertisement -spot_img

Latest News

ഐപിഎൽ മത്സരങ്ങൾ മെയ് 17ന് പുനരാരംഭിക്കും, ജൂൺ മൂന്നിന് ഫൈനൽ

മുംബൈ (മഹാരാഷ്ട്ര) : ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് നിർത്തിവച്ച ഐപിഎൽ മത്സരങ്ങൾ മെയ് 17 ശനിയാഴ്ച പുനരാരംഭിക്കുമെന്ന് ബിസിസിഐ. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ...
- Advertisement -spot_img