ബ്രസീല്‍ ടീമിന് ചീമുട്ടയേറെന്ന് ഏഷ്യാനെറ്റിന്റെ വ്യാജ പ്രചാരണം, ആരാധകചൂടറിഞ്ഞപ്പോള്‍ പിന്‍വലിച്ച് ‘തടിതപ്പി’

0
234

(www.mediavisionnews.in) ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റതിന് പിന്നാലെ നാട്ടില്‍ തിരിച്ചെത്തിയ ബ്രസീല്‍ ടീമിന് നേരെ ആരോധകര്‍ ചീമുട്ടയെറിഞ്ഞെട്ട് വ്യാജ വാര്‍ത്ത. പഴയൊരു വീഡിയോയാണ് ഇതിനായി ഉപയോഗിച്ചത്. പ്രമുഖ വാര്‍ത്ത ചാനലാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടര്‍ അടക്കമാണ് ബ്രസീല്‍ ടീമിന് നേരെ ചീമുട്ടയേര്‍ ഉണ്ടായെന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. നാട്ടിലെത്തിയ ടീം സഞ്ചരിച്ച ബസ്സിന് നേരെയാണ് ചീമുട്ടയേറ് ഉണ്ടായതെന്നായിരുന്നു വാര്‍ത്ത.

ഇതോടെ സത്യാവസ്ഥ പങ്കുവെച്ച് ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ രംഗത്തെത്തി. ഇതോടെ വാര്‍ത്ത പിന്‍വലിച്ച് ഏഷ്യാനെറ്റ് ന്യൂസ് തടിതപ്പുകയായിരുന്നു. പകരം ബ്രസീല്‍ ടീമിന് നാട്ടില്‍ ഉജ്വല സ്വീകരണമാണ് ലഭിച്ചെതെന്ന് മറുവാര്‍ത്തയും അവര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ തങ്ങളീ വാര്‍ത്ത ചെയ്തു എന്ന് സൂചിപ്പിക്കാതെയായിരുന്നു പുതിയ വാര്‍ത്തയുമായി ഏഷ്യനെറ്റ് എത്തിയത്.

ബ്രസീല്‍ ആരാധകരുടെ കേരളത്തിലെ സോഷ്യല്‍ മീഡിയ കൂട്ടായിമയായ ബ്രസീല്‍ ഫാന്‍സ് കേരളയാണ് ചീമുട്ടയേറെന്ന വ്യാജവാര്‍ത്തയുടെ സത്യാവസ്ഥ പുറത്ത് കൊണ്ട് വന്നത്. ഏഷ്യനെറ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ബ്രസീല്‍ ആരാധകര്‍‌ നടത്തിയത്.

ലോകകപ്പില്‍ പൊരുതി തോറ്റ ശേഷം നാട്ടിലെത്തിയ മഞ്ഞപ്പടയ്ക്ക് ഉജ്വല സ്വീകരണമാണ് ബ്രസീലില്‍ ലഭിച്ചത്. റഷ്യയില്‍ നിന്ന് നാട്ടിലെത്തിയ ടീമിനെ സ്വീകരിക്കാന്‍ ആരാധകരും മാധ്യമ പ്രവര്‍ത്തകരും വിമാനത്താവളത്തില്‍ എത്തിയിരുന്നു. ബ്രസീല്‍ പരിശീലകന്‍ ടിറ്റയോടുള്ള നിറഞ്ഞ സ്‌നേഹവും ആരാധകര്‍ പ്രകടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here