മുംബൈ: സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ സ്വകാര്യഭാഗത്ത് പന്ത് തട്ടി 11വയസുകാരൻ മരിച്ചു. പൂനെയിലാണ് സംഭവം. ശൗര്യ എന്ന കുട്ടിയാണ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് മരിച്ചത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
തിരുവനന്തപുരം : മാതാപിതാക്കളെ സംരക്ഷിക്കാത്തവർക്ക് ഇനി നിയമത്തിന്റെ പിടിവീഴും. മക്കളുടെയോ പിന്തുടർച്ചാവകാശിയുടേയോ പീഡനത്തിനിരയായാൽ മുതിർന്ന പൗരന്മാർക്ക് അവരെ വീട്ടിൽ നിന്നൊഴിവാക്കാനുള്ള അവകാശം നൽകുന്ന നിയമഭേദഗതിക്കാണ് സർക്കാർസമിതിയുടെ ശുപാർശ.
വയോജനസുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനത്ത് പ്രത്യേക പോലീസ് സെൽ വേണം. ഓരോ സ്റ്റേഷനിലും പ്രത്യേകം പോലീസുകാരനെ ചുമതലപ്പെടുത്തണം. തദ്ദേശസ്ഥാപനങ്ങൾക്കു കീഴിൽ ‘സീനിയർ സിറ്റിസൺ കമ്മിറ്റി’ രൂപവത്കരിക്കാനും 2009-ലെ ‘കേരള...
ഇരട്ടനിയന്ത്രണ സംവിധാനങ്ങളുള്ള (പരിശീലകനുകൂടി നിയന്ത്രിക്കാന്‍കഴിയുന്ന ക്ലച്ച്, ബ്രേക്ക് പെഡലുകള്‍) വാഹനങ്ങള്‍ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പുതുക്കിയ നിര്‍ദേശങ്ങളിലാണ് ഇത് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
ഡ്രൈവിങ് പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഇരട്ടനിയന്ത്രണ സംവിധാനം നിര്‍ബന്ധമാണ്. ഇവ ഡ്രൈവിങ് ടെസ്റ്റിനും ഉപയോഗിക്കുന്നുണ്ട്. ഇത് മൂന്നുമാസത്തേക്കുകൂടി തുടരാനാകും. ഇതിനുശേഷം സാധാരണരീതിയിലെ വാഹനങ്ങള്‍ ടെസ്റ്റിന്...
ബെംഗളൂരു: ഐപിഎല്‍ 2024 സീസണില്‍ അതിവേഗ പേസുമായി അമ്പരപ്പിച്ച ഇന്ത്യന്‍ യുവ പേസർ മായങ്ക് യാദവിന് വമ്പന്‍ അവസരമൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതുവരെ ടീം ഇന്ത്യക്കായി അരങ്ങേറാത്ത താരത്തെ നവംബറില്‍ ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് പരിഗണിക്കും എന്നാണ് ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. നവംബറിലെ ടീം ഇന്ത്യയുടെ ഓസീസ് പര്യടനത്തിന്...
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കെഎസ്ഇബി. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ വൈദ്യുതി ആവശ്യത്തിന് മാത്രം ഉപയോഗിക്കണം. രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെയുള്ള സമയത്ത് വന്‍കിട വ്യവസായ സ്ഥാപനങ്ങളുടെ ഉപയോഗം പുനഃക്രമീകരിക്കാന്‍ ആവശ്യപ്പെടും.
ജലവിതരണത്തെ ബാധിക്കാതെ വാട്ടര്‍ അതോറിറ്റിയുടെ പമ്പിങ് ക്രമീകരിക്കണം....
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത വര്‍ധിച്ചതിനാല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. കടകളുടെ പ്രവര്‍ത്തനം രാവിലെ എട്ടു മുതല്‍ 11 വരെയും വൈകിട്ട് നാലു മുതല്‍ എട്ടു വരെയുമാക്കി ക്രമീകരിച്ചതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ അറിയിച്ചു.
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജിവ് ഖന്നയും ദീപാങ്കർ ദത്തയുമടങ്ങുന്ന ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസ് സുപ്രീം കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
എന്തൊക്കെ ജാമ്യവ്യവസ്ഥകള്‍ ഉൾപ്പെടുത്തണം എന്നത് സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് കോടതി നിർദേശം ആരാഞ്ഞു. വാദം...
ഗുജറാത്തില്‍ പാഴ്‌സല്‍ ബോംബ് പൊട്ടിത്തെറിച്ച് യുവാവും മകളും കൊല്ലപ്പെട്ടു. ഗുജറാത്ത് വദാലിയില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ജിത്തുഭായ് മകള്‍ ഭൂമിക എന്നിവരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. ജിത്തുഭായിയുടെ ഭാര്യയുടെ മുന്‍ കാമുകന്‍ അയച്ച പാഴ്‌സല്‍ ബോംബ് പൊട്ടിത്തെറിച്ചാണ് ഇരുവരും കൊല്ലപ്പെട്ടത്.
ജിത്തുഭായ് സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടിരുന്നു. പന്ത്രണ്ട് വയസുകാരിയായ മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയില്‍...
അമിത വണ്ണം കുറയ്ക്കാന്‍ കഷ്ടപ്പെടുകയാണ് പലരും. ഇവിടെയിതാ 47കാരനായ സഞ്ജയ് കുമാർ സുമൻ എന്ന ബാങ്കർ ജിമ്മില്‍ പോകാതെ തന്നെ മൂന്ന് മാസം കൊണ്ട് കുറച്ച് 14 കിലോയാണ്. 82 കിലോഗ്രാം ഭാരത്തിൽ നിന്ന് വെറും 3 മാസത്തിനുള്ളിൽ 14 കിലോഗ്രാം കുറഞ്ഞു എന്നാണ് സഞ്ജയ് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. 68...
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ നിന്ന് മത്സരിക്കുന്നതിനായി രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. ഇതോടെ അമേത്തിയിൽ ബി.ജെ.പി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിക്കെതിരെ രാഹുൽ മത്സരിക്കുമോ എന്ന അഭ്യൂഹത്തിന് വിരാമമായി. വയനാട്ടിലും രാഹുൽ മത്സരിച്ചിരുന്നു. സോണിയ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കും ഒപ്പമാണ് രാഹുൽ പത്രിക സമർപ്പിക്കാൻ എത്തിയത്.
ഏഴു...
ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...