അച്ഛൻ 30 വർഷം മുമ്പ് വാങ്ങിയ ഓഹരിയിലൂടെ ഓർക്കാപ്പുറത്ത് കോടീശ്വരനായി മാറി മകൻ. യുവാവ് തന്നെയാണ് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ ഈ വിവരം പങ്കുവച്ചിരിക്കുന്നത്. അതിൽ പറയുന്നത്, അച്ഛൻ 30 കൊല്ലങ്ങൾക്ക് മുമ്പ് വാങ്ങിയ ഒരു ലക്ഷം രൂപ ഓഹരിയുടെ ഇപ്പോഴത്തെ മൂല്യം 80 കോടി രൂപയാണ് എന്നാണ്.
1990 -കളിലാണ് പോസ്റ്റ് ഷെയർ...
ബംഗളൂരൂ: ഐപിഎല്ലില് റോയല് ചാലഞ്ചേഴ്സ് ബംഗളൂരുവിന്റെ(ആര്സിബി) കിരീടാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിച്ചു.
ബംഗളൂരു ചിന്നസാമി സ്റ്റേഡിയത്തിന് പുറത്താണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു. ടീമിനെ അനുമോദിക്കാൻ ചിന്നസ്വാമി സ്റ്റേഡിയത്തില് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിക്കായി എത്തിയതായിരുന്നു ആരാധകര്.
പരിക്കേറ്റവരെയും അബോധാവസ്ഥയിലായവരെയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങള് പുറത്തുവന്നു. സുരക്ഷ പ്രശ്നങ്ങൾ...
ബംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബംഗളൂരുവിൽ തിക്കലും തിരക്കിലും പെട്ട് ഏഴ് പേർ മരിച്ചു. ഇന്നലെ നടന്ന ഐപിഎൽ ഫെെനൽ മത്സരത്തിൽ റോയൽ ചലഞ്ചേളഴ്സ് ബംഗളൂരുവിനുണ്ടായ തകർപ്പൻ വിജയത്തിന്റെ ആഘോഷത്തിലാണ് തിക്കിലും തിരക്കിലും പെട്ട മരണം സംഭവിച്ചത്. അമ്പതിലേറെ പേർക്ക് പരിക്കേറ്റു.
ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു ആഘോഷപരിപാടികൾ ഇവിടേക്ക് കയറാനുള്ള തിക്കിലും തിരക്കിലും പെട്ടാണ് മരണം സംഭവിച്ചത്. മരിച്ചവരിൽ...
അഹമ്മദാബാദ്: റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെയും വിരാട് കോലിയുടെയും 18 വര്ഷം നീണ്ട കാത്തിരിപ്പ് അവസാനിച്ചു. പതിനെട്ടാം ഐപിഎല്ലില് ആര്സിബി ആ ഐപിഎല് കിരീടമെന്ന മോഹകപ്പില് മുത്തമിട്ടു. ഫൈനലില് ശ്രേയസ് അയ്യരുടെ പഞ്ചാബ് കിംഗ്സിനെ 6 റണ്സിന് തകര്ത്താണ് ആര്സിബി ആദ്യ ഐപിഎല് കിരിടം കൈയെത്തിപ്പിടിച്ചത്. കിരീടപ്പോരില് ടേസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആര്സിബി...
ഭർത്താവിന്റെ മരണശേഷവും പങ്കാളിക്ക് ഭർതൃവീട്ടിൽ താമസിക്കാമെന്ന് കേരള ഹൈക്കോടതി വിധി. ഉടമസ്ഥാവകാശം ഇല്ലെന്നതിന്റെ പേരിൽ ഇറക്കിവിടാനാകില്ലെന്നും ഹൈക്കോടതി വിധിച്ചു. ജസ്റ്റിസ് എംബി സ്നേഹലതയുടേതാണ് ഉത്തരവ്.
ഗാർഹിക പീഡനം മൂലം നിർബന്ധിതമായി പുറത്താക്കപ്പെടുകയോ ഭവനരഹിതരാവുകയോ ചെയ്യുന്നതിൽ നിന്നും സ്ത്രീയുടെ സുരക്ഷ, സംരക്ഷണം, അന്തസ് എന്നിവ ഉറപ്പാക്കുന്നതിനുള്ള 2005 ലെ ഗാർഹിക പീഡന നിരോധന നിയമപ്രകാരമാണ് കോടതി ഉത്തരവ്....
കർണാടക: കർണാടകയിൽ വീണ്ടും വൻ ബാങ്ക് കൊള്ള. 52 കോടി രൂപയുടെ സ്വർണം കൊള്ളയടിച്ചതായി വിവരം. കർണാടകയിലെ വിജയപുരയിലെ കാനറ ബാങ്കിന്റെ മണഗുളി ബ്രാഞ്ചിലാണ് സംഭവം. രാജ്യത്തെ തന്നെ ഏറ്റവും വലിയ ബാങ്ക് കൊള്ളകളിലൊന്നാണിതെന്ന് പറയപ്പെടുന്നു 51 കിലോ സ്വർണം കൊള്ളയടിച്ചതായിട്ടാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. മെയ് 23 വെള്ളിയാഴ്ച വൈകിട്ട് മുതൽ മെയ് 25...
മലപ്പുറം: നിലമ്പൂര് ഉപതെരഞ്ഞെടുപ്പില് തൃണമൂല് സ്ഥാനാര്ത്ഥി പി വി അന്വറിന്റെ പത്രിക തള്ളി. അന്വറിന് സ്വതന്ത്ര സ്ഥാനാര്ത്ഥിയായ മത്സരിക്കാം. ടി എം സി സ്ഥാനാർത്ഥിയായി പി വി അൻവർ സമർപ്പിച്ച പത്രികയിൽ പ്രശ്നമുണ്ടെന്ന് വരണാധികാരി അറിയിച്ചു. ടി എംസി ദേശീയ പാർട്ടി അല്ലാത്തതിനാൽ നോമിനേഷനിൽ 10 പേർ ഒപ്പ് ഇടണം ആയിരുന്നു. അത് ചെയ്തിട്ടില്ലെന്ന്...
സംസ്ഥാനത്ത് കോവിഡ് കേസുകള് വര്ദ്ധിക്കുന്ന സാഹചര്യത്തില് നിര്ദേശങ്ങളുമായി ആരോഗ്യവകുപ്പ്. പനി ബാധിച്ച് ചികിത്സ തേടുന്നവരെല്ലാം കോവിഡ് പരിശോധന നടത്തണം എന്നാണ് നിര്ദേശം. കോവിഡ് ലക്ഷണം ഉള്ളവര് നിര്ബന്ധമായും പരിശോധിക്കണം. ആന്റിജന് ടെസ്റ്റാണ് നടത്തേണ്ടത്. അത് പോസിറ്റീവ് ആയാല് ആര്ടിപിസിആര് പരിശോധന നടത്തണം. പനിയുള്ളവരും രോഗം ഗുരുതരമാകാന് സാധ്യതയുള്ളവരും മാസ്ക് ഉപയോഗിക്കണം എന്നും നിര്ദേശമുണ്ട്.
സംസ്ഥാനത്ത് കോവിഡ്...
കുമ്പള: എഐ ക്യാമറ പ്രവർത്തിച്ച് തുടങ്ങിയത് അറിഞ്ഞില്ല. ആദ്യ കാലത്ത് പിഴ നോട്ടീസുകളും കിട്ടിയില്ല. തലങ്ങും വിലങ്ങും വാഹനങ്ങളിൽ പാഞ്ഞ് നാട്ടുകാർ. ഒരു വർഷം കഴിഞ്ഞ് പിഴയെല്ലാം ഒന്നിച്ച് കിട്ടിയതോടെ പിഴ അടയ്ക്കാൻ ലോൺ എടുക്കേണ്ട സ്ഥിതിയിൽ നാട്ടുകാർ. കാസർകോട് കുമ്പളയിലും പരിസരങ്ങളിലും താമസിക്കുന്ന നിരവധി പേർക്കാണ് ഒരു എഐ ക്യാമറ മൂലം എട്ടിന്റെ...
കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...