Sunday, May 19, 2024

mediavisionsnews

പൗരത്വപ്രതിഷേധത്തിനിടെ മേഘാലയയിലും സംഘര്‍ഷം, മരണം മൂന്നായി

മേഘാലയ: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതി, ഇന്നര്‍ലൈന്‍ പെര്‍മിറ്റ് എന്നിവയുമായി ബന്ധപ്പെട്ട് മേഘാലയയിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. പത്ത് പേര്‍ക്ക് സംഘര്‍ത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള കിഴക്കന്‍ ഖാസി ഹില്‍സില്‍ ഗോത്ര ഇതര വിഭാഗങ്ങളും ഖാസി വിദ്യാര്‍ത്ഥി യൂണിയന്‍ അംഗങ്ങളും തമ്മില്‍ വെള്ളിയാഴ്ചയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തെ...

കൊറോണ വൈറസ്; ആഹാരം പോലും കിട്ടാതെ ഇറാനില്‍ 17 മലയാളി മല്‍സ്യതൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നു

തിരുവനന്തപുരം: (www.mediavisionnews.in) ഇറാനിലും കൊറോണ പടരുന്ന സാഹചര്യത്തില്‍ മലയാളി മല്‍സ്യതൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങി കിടക്കുന്നു. തിരുവനന്തപുരം സ്വദേശികളായ 17 പേരാണ് നാട്ടിലേക്ക് തിരിച്ചെത്താനാകാതെ കുടുങ്ങിയത്. നാലുമാസം മുമ്പാണ് ഇവര്‍ മല്‍സ്യബന്ധന വിസയില്‍ ഇറാനിലെത്തിയത്. ആഹാരം പോലും കിട്ടുന്നില്ലെന്നും പരാതിയുണ്ട്. പൊഴിയൂര്‍, വിഴിഞ്ഞം , മരിയനാട് എന്നിവടങ്ങളില്‍ നിന്നും പോയവരാണ് പുറത്തിറങ്ങാന്‍ കഴിയാതെ കഴിയുന്നത്. ഇറാനിലെ അസലൂരിലാണ് മല്‍സ്യതൊഴിലാളികള്‍...

ഷഹീൻ ബാഗില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു; കനത്ത സുരക്ഷ

ദില്ലി: (www.mediavisionnews.in) പ്രതിഷേധ മാര്‍ച്ചുണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഷഹീൻ ബാഗ് അടക്കമുള്ള ദില്ലി പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് ദില്ലി പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. വന്‍ പൊലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചു. വടക്ക് കിഴക്കന്‍ ദില്ലിയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കലാപത്തില്‍ നാല്‍പ്പതിലേറെപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഷെഹീന്‍...

സമുദായാംഗത്തെ മന്ത്രിയാക്കണം; യെദ്യൂരപ്പ സര്‍ക്കാരിനെ വീഴ്ത്തുമെന്ന ഭീഷണിയുമായി ലിംഗായത്ത് മഠാധിപതി

ബെംഗളൂരു: (www.mediavisionnews.in)  മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് മുന്നറിയിപ്പുമായി വീണ്ടും ലിംഗായത്ത് മഠാധിപതി. കലബുറഗി എം.എല്‍.എ. ദത്താത്രേയ പാട്ടില്‍ റെവൂരിനെ മന്ത്രിയാക്കിയില്ലെങ്കില്‍ ബി.ജെ.പി. എം.എല്‍.എ.മാരുടെ കൂട്ടരാജിയുണ്ടാകുമെന്ന് ശ്രീശൈല സാരംഗ് മഠാധിപതി സാരംഗധര ദേശികേന്ദ്ര സ്വാമി മുന്നറിയിപ്പുനല്‍കി. യെദ്യൂരപ്പ കാലാവധി പൂര്‍ത്തിയാക്കണമെന്നും അടുത്ത തിരഞ്ഞെടുപ്പിലും ബി.ജെ.പി. വിജയിക്കണമെന്നുമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍, ദത്താത്രേയ പാട്ടീല്‍ റെവൂരിനെ മന്ത്രിയാക്കിയില്ലെങ്കില്‍ മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍...

ഒറ്റ പ്രസവത്തില്‍ ആറ് കുട്ടികള്‍; ബാക്കിയായത് നാല് കുട്ടികള്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ ഷിയോപൂരില്‍ യുവതിക്ക് ഒറ്റപ്രസവത്തില്‍ ആറ് കുട്ടികള്‍. നാല് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് ജനിച്ചത്. ഇതില്‍ രണ്ട് പെണ്‍കുട്ടികള്‍ പ്രസവശേഷം ഉടന്‍ മരിച്ചു. ആണ്‍കുട്ടികളെ എന്‍എന്‍സിയുവിലേക്ക് മാറ്റി. രണ്ട് പെണ്‍കുട്ടികള്‍ മരിച്ച വിവരം അമ്മയെ അറിയിച്ചിട്ടില്ല. ബറോദ ഗ്രാമത്തിലെ 22 കാരിയായ മൂര്‍ത്തി മാലി എന്ന യുവതിയാണ് ആറ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്....

ഗൾഫ് മേഖലയെ ആശങ്കപ്പെടുത്തി ഖത്തറിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ദോഹ:  (www.mediavisionnews.in) ഖത്തറില്‍ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 36കാരനായ ഖത്തര്‍ പൗരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇറാനില്‍ നിന്ന് കഴിഞ്ഞ ദിവസം രാജ്യത്തേക്ക് മടങ്ങിയെത്തിയ വ്യക്തിയാണ് ഇയാളെന്നും ആരോഗ്യ മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇറാനിലുണ്ടായിരുന്ന ഖത്തര്‍ പൗരന്മാരെ കഴിഞ്ഞ ദിവസം പ്രത്യേക വിമാനത്തില്‍ രാജ്യത്ത് എത്തിച്ചിരുന്നു. ഇക്കൂട്ടത്തിലുണ്ടായിരുന്ന...

ഹെല്‍മെറ്റില്ലാ യാത്രകള്‍ പെരുകുന്നു; നിയമലംഘനം തടയാന്‍ ‘ഓപ്പറേഷൻ ഹെഡ് ഗിയർ’ പദ്ധതിയുമായി പൊലീസ്

തിരുവനന്തപുരം (www.mediavisionnews.in): ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ഹെല്‍മെറ്റ് ഉപയോഗിക്കുന്നെന്ന് ഉറപ്പ് വരുത്താന്‍ പുതിയ പദ്ധതിയുമായി തിരുവനന്തപുരം സിറ്റി പൊലീസ്. മാര്‍ച്ച് 1 മുതല്‍ മുപ്പത് ദിവസത്തേക്കാണ് ഓപ്പറേഷന്‍ ഹെഡ് ഗിയര്‍ എന്ന പദ്ധതി നടപ്പിലാക്കുക. ഇരുചക്ര വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമേ സഹയാത്രികനും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയത് പാലിക്കുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി. വാഹന പരിശോധനയിലൂടെയും കൺട്രോൾറൂം ക്യാമറയിലൂടെയും നിയമലംഘനം...

കൊടിയമ്മ ഗവ. ഹൈസ്കൂളിൽ ഹയർ സെക്കണ്ടറി അനുവദിക്കണം: ദമാം കെ.എം. സി.സി പ്രവർത്തകർ നിവേദനം നൽകി

ദമാം (www.mediavisionnews.in): കൊടിയമ്മ ഗവ. ഹൈസ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ധീന് കൊടിയമ്മ പ്രദേശത്തെ ദമാം കെ.എം.സി.സി പ്രവർത്തകർ നിവേദനം നൽകി. ഉംറ കർമത്തിനും വിവിധ സ്വീകരങ്ങൾക്കുമായി സഊദിയിലെത്തിയ എം.സി ഖമറുദ്ധീന് സഊദി കിഴക്കൻ പ്രവിശ്യ മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി റോയൽ മലബാർ ഹോട്ടലിൽ നൽകിയ സ്വീകരണത്തിൽ വച്ചാണ്...

അമേരിക്കയും താലിബാനും സമാധാന കരാറില്‍ ഒപ്പുവെച്ചു

ദോഹ (www.mediavisionnews.in):അമേരിക്കയും താലിബാനും തമ്മില്‍ സമാധാന കരാറില്‍ ഒപ്പുവെച്ചു. ദോഹയില്‍ നടന്ന ചര്‍ച്ചക്കൊടുവിലാണ് ഇരുവരും കരാര്‍ ഒപ്പിട്ടത്. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈന്യത്തിന്റ എണ്ണം കുറക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ തീരുമാനമായതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. രണ്ടു വര്‍ഷമായി തുടര്‍ന്നു വരുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാറൊപ്പിടുന്നത്. അഫ്ഗാന്‍, അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ക്കൊപ്പം യു.എന്‍, ഇന്ത്യ, പാക് പ്രതിനിധികളും താലിബാനുമായുള്ള...

ഫൈൻ ഗോൾഡ് ജ്വല്ലറിയിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്

ഉപ്പള: (www.mediavisionnews.in) ഉപ്പളയിൽ പ്രവര്‍ത്തിച്ചുവരുന്ന പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ ഫൈൻ ഗോൾഡ് ജ്വല്ലറിയിലേക്ക് സെയില്‍സ് അക്കൗണ്ട് സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. +91 99024 80027Cv sent to : finegold.upl@gmail.com

About Me

33550 POSTS
0 COMMENTS
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img