കൊച്ചി: വയനാട് ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവർക്ക് അനുശോചനമറിയിച്ച് നടൻ ദുൽഖർ സൽമാൻ. ഐക്യത്തിൻ്റെയും ധീരതയുടെയും അർപ്പണബോധത്തിൻ്റെയും അവിശ്വസനീയമായ പ്രകടനമാണ് വയനാട്ടിൽ നാം കാണുന്നതെന്ന് ദുൽഖർ കുറിച്ചു. വയനാട്ടിലെ ദുരിത മുഖത്തെ ചിത്രങ്ങൾ പങ്കുവെച്ചാണ് ദുൽഖർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
'സൈനിക ഉദ്യോഗസ്ഥർക്കും പ്രാദേശിക നായകന്മാർക്കും വയനാടിനെ സഹായിക്കാൻ കൈനീട്ടുന്ന എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്. എന്ത്...
'റീഷെയർ സ്റ്റാറ്റസ് അപ്ഡേറ്റ്' എന്ന പുത്തന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ സാമൂഹ്യമാധ്യമമായ വാട്‌സ്ആപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പുതിയ ഫീച്ചര്‍ അണിയറയിലാണെന്നാണ് സൂചന. മറ്റുള്ളവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകൾ ഷെയർ ചെയ്യുന്നതിൽ ഇൻസ്റ്റഗ്രാമിനുള്ളതിന് സമാനമായ ഫീച്ചറാണ് വാട്‌സ്ആപ്പും അവതരിപ്പിക്കുക. ഇത്രനാളും മറ്റുള്ളവരുടെ സ്റ്റാറ്റസുകള്‍ സ്ക്രീന്‍ഷോട്ട് എടുത്ത് മാത്രമേ നമുക്ക് നമ്മുടെ സ്റ്റാറ്റസ് അപ്‌ഡേറ്റില്‍ ഷെയര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ.
'റീ-ഷെയർ സ്റ്റാറ്റസ്...
വയനാട്ടിലേക്ക് വെറുതെ വണ്ടിയോടിച്ച് വരുന്ന ദിനങ്ങളിൽ നെല്ലിച്ചോടേന്ന് വിളിച്ച് വിരുന്നൂട്ടാൻ ഇനി നീയില്ലല്ലോടാ. മുണ്ടക്കൈ മസ്ജിദിന്റെ വരാന്തയിൽ വർത്തമാനം പറഞ്ഞിരുന്ന വൈകുന്നേരങ്ങൾ, നേരമിരുട്ടും മുമ്പ് ചുരമിറങ്ങണമെന്ന് വാശിപിടിക്കുമ്പോൾ ഇന്നിവിടെ കൂടാമെന്ന സ്നേഹ സൗഹൃദത്തിന്റെ സമ്മർദങ്ങൾ, പറഞ്ഞു തീരാത്ത വിശേഷങ്ങളുടെ പങ്കുവെക്കലുകൾ, നീ സമ്മാനമായി തന്ന അത്തർ കുപ്പികൾ.
വയനാട്ടുകാർ വേറിട്ട മനുഷ്യരാണ്. സ്‌നേഹക്കുളിരിന്റെ കോട കൊണ്ട്...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നുണ്ട്. അതോടൊപ്പം പടിഞ്ഞാറൻ/വടക്കു പടിഞ്ഞാറൻ കാറ്റ് അടുത്ത രണ്ട് ദിവസം ശക്തമായി തുടരാൻ സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്...
'ഭയങ്കരമായ ശബ്ദം കേട്ടു. അത് അടുത്തേക്ക് വന്നു. അപ്പോഴൊക്കെ ഞാന്‍ കരുതിയത് ഷീറ്റ് കാറ്റില്‍ പറക്കുകയോ മറ്റോ ആണെന്നാണ്. പിന്നെ ആ ശബ്ദം ആര്‍ത്തലച്ച് കൂടിക്കൂടി വന്നു. അപ്പോ ഞാന്‍ ന്റെ കുട്ടിനെ ചേര്‍ത്തു പിടിച്ച് ചരിഞ്ഞ് കിടന്നു. അപ്പോഴേക്കും ചുമരൊക്കെ ഒന്നായി ദേഹത്തേക്ക് വീണു. ന്റെ കുട്ടീം ഞാനും ബാക്കിലേക്ക് പോയി. തലയടിച്ചു'...
ദുബായ്: മരുഭുമിയിൽ എന്താണ് കാണാനുള്ളത് എന്ന് ചോദിക്കുന്നവർക്ക് മുന്നിലേക്ക് റെക്കോർഡ് നിരത്തിവെക്കുകയാണ് ഗൾഫ് നഗരങ്ങൾ. ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ അറബ് രാജ്യത്ത് നിന്നും ഇടം പിടിച്ചിരിക്കുകയാണ് ചില നഗരങ്ങൾ. ഖത്തറിന്റെ തലസ്ഥാനാമായ ദോഹ, യുഎഇലെ അബുദാബി, അജ്മാൻ എന്നീ നഗരങ്ങൾ ആണ് ആദ്യം പട്ടികയിലുള്ളത്. ഓൺലൈൻ ഡാറ്റാബേസ് സ്ഥാപനമായ നംബയോ തയാറാക്കിയ...
തെഹ്റാൻ: ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷൻ ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തിന് പിന്നാലെ ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാൻ. അദ്ദേഹത്തിന്റെ രക്തം ഒരിക്കലും പാഴാകില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് നാസർ ഖനാനി പറഞ്ഞു. ഹനിയ്യയുടെ തെഹ്റാനിലെ രക്തസാക്ഷിത്വം ഇറാനും ഫലസ്തീനും അവരുടെ ചെറുത്തുനിൽപ്പും തമ്മിലുള്ള അഭേദ്യമായ ബന്ധം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹനിയ്യയുടെ കൊലപാതകത്തിൽ ഇസ്രായേൽ...
കണ്ടെത്തിയ മൃതദേഹങ്ങളില്‍ ചിലത് പുറത്തെടുക്കാനാകാത്ത നിലയിലാണ്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ വീടിനുള്ളില്‍ കസേരയില്‍ ഇരിക്കുന്ന നിലയില്‍ കണ്ടെത്തിയെങ്കിലും പുറത്തെടുക്കാനായിട്ടില്ല. പുലര്‍ച്ചെ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.
എന്നാല്‍ ഈ മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നത് ഏറെ ശ്രമകരമാണെന്നും അത്യാധുനിക...
നാനൂറിലധികം വീടുകളിലായി മനുഷ്യർ തിങ്ങിപാർത്തിരുന്ന ഒരു ഗ്രാമം. ഇപ്പോൾ അവശേഷിക്കുന്നത് മരങ്ങളും ചെളിയും നിറഞ്ഞ 30 വീടുകൾ മാത്രം. പഞ്ചായത്തിന്റെ രജിസ്റ്റർ പ്രകാരം 400 ലധികം വീടുകൾ മുണ്ടക്കൈയ്യിൽ ഉണ്ടായിരുന്നെന്നും ഇപ്പോഴുള്ളത് വെറും 30 വീടുകൾ മാത്രമാണെന്നും പഞ്ചായത്ത് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. ഒരു ഗ്രാമം മുഴുവനായിട്ടാണ് കുത്തിയൊലിച്ചുവന്ന ദുരന്തത്തിൽ ഒഴുകിപ്പോയത്.
ദുരന്തമുണ്ടായി ഒരു ദിവസത്തിന് ശേഷം...
വയനാട്: വയനാട് മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു. 156 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. രാവിലെ രക്ഷാപ്രവർത്തനം ആരംഭിച്ച മുതൽ നിരവധി മൃതദേഹങ്ങളാണ് കണ്ടെടുക്കുന്നത്. മുണ്ടക്കൈയിലെ തകർന്ന വീടുകളിൽ നിന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നത്. ഈ പ്രദേശത്ത് നിലവിൽ നാലുവീടുകളിൽ 8 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കസേരയില്‍ ഇരുന്ന അവസ്ഥയിലും മൃതദേഹങ്ങളുണ്ട് എന്നതാണ് ദയനീയമായ...
മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....